മാലിന്യ പ്ലാന്റിനെതിരെ ജനകീയ സമിതി ധർണ
ചീമേനി∙പോത്താങ്കണ്ടം നിർദിഷ്ട മാലിന്യ പ്ലാന്റിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ടൗണിൽ ഐ.ടി പാർക്കിന്റെ പ്രതീകാത്മ ശവമഞ്ചം തയാറാക്കി റീത്ത് സമർപ്പിച്ചിട്ട് ധർണയ്ക്ക് തുടക്കം കുറിച്ചു. 2021ൽ തറക്കല്ലിട്ട ഐ.ടി പാർക്ക് ഉപേക്ഷിക്കുകയും വെള്ളവും വായുവും മലിനമാക്കി വരും തലമുറയ്ക്ക് തന്നെ

ചീമേനി∙പോത്താങ്കണ്ടം നിർദിഷ്ട മാലിന്യ പ്ലാന്റിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ടൗണിൽ ഐ.ടി പാർക്കിന്റെ പ്രതീകാത്മ ശവമഞ്ചം തയാറാക്കി റീത്ത് സമർപ്പിച്ചിട്ട് ധർണയ്ക്ക് തുടക്കം കുറിച്ചു. 2021ൽ തറക്കല്ലിട്ട ഐ.ടി പാർക്ക് ഉപേക്ഷിക്കുകയും വെള്ളവും വായുവും മലിനമാക്കി വരും തലമുറയ്ക്ക് തന്നെ ഭീഷണിയാവാൻ പോന്ന മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിന് സർക്കാർ തീരുമാനിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഇത്തരത്തിലുള്ള സമരപരിപാടി സംഘടിപ്പിച്ചതെന്നു ജനകീയ സമിതി നേതാക്കൾ വ്യക്തമാക്കി. ധർണയ്ക്കു ശേഷം ഐ.ടി. പാർക്കിന്റെ ശവമഞ്ചവും പേറി പദ്ധതിക്ക് വേണ്ടി മതിൽ കെട്ടി വേർതിരിച്ച സ്ഥലത്തേക്ക് വിലാപയാത്രയായി പോവുകയും ശവസംസ്ക്കാരം നടത്തുകയും ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ നിശാന്ത് പരിയാരം ധർണ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ കെ.എം. ദാമോദരൻ അധ്യക്ഷനായി. പി.സി. ഗോപാലകൃഷ്ണൻ , ജയരാമൻ, രാജീവൻ, മോഹനൻ , ശ്രീനിവാസൻ , കെ രാജൻ, ജനകീയ സമിതി കൺവീനർ സുമേഷ് കരിമ്പിൽ എന്നിവർ പ്രസംഗിച്ചു.