ശ്രുതിമധുരമായി ശുദ്ധസംഗീതം, ആനന്ദത്തിൽ ഗോകുലം
പെരിയ ∙ ആലക്കോട് ഗോകുലം ഗോശാലയിൽ മൂന്നാമത് ദീപാവലി സംഗീതോത്സവത്തിന്റെ അഞ്ചാംദിനം ശുദ്ധസംഗീതവുമായി പ്രമുഖരുടെ കച്ചേരികൾ. കർണാടക സംഗീത ലോകത്ത് ചെറുപ്രായത്തിൽ തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എൻ.ജെ.നന്ദിനിയുടെ കച്ചേരി ശ്രദ്ധേയമായി. ലതാംഗിരാഗത്തിലെ വെങ്കടരമണ എന്ന കൃതിയിൽ ആരംഭിച്ച് ചലനാട്ട

പെരിയ ∙ ആലക്കോട് ഗോകുലം ഗോശാലയിൽ മൂന്നാമത് ദീപാവലി സംഗീതോത്സവത്തിന്റെ അഞ്ചാംദിനം ശുദ്ധസംഗീതവുമായി പ്രമുഖരുടെ കച്ചേരികൾ. കർണാടക സംഗീത ലോകത്ത് ചെറുപ്രായത്തിൽ തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എൻ.ജെ.നന്ദിനിയുടെ കച്ചേരി ശ്രദ്ധേയമായി. ലതാംഗിരാഗത്തിലെ വെങ്കടരമണ എന്ന കൃതിയിൽ ആരംഭിച്ച് ചലനാട്ട രാഗവും കേദാരഗൗളവും കഴിഞ്ഞ് ജയന്തശ്രീ രാഗത്തിലെ മരുഗേലര ആലപിച്ചപ്പോൾ സദസ്സ് ഒന്നടങ്കം കൈയടിച്ചു. പൂർവ്വികല്യാണിയും കഴിഞ്ഞു മധുവന്തി രാഗത്തിലെ തില്ലാനയോട് കൂടിയാണ് കച്ചേരി അവസാനിപ്പിച്ചത്. പക്കമേളത്തിൽ ചാരുലത രാമാനുജം(വയലിൻ), സുനാദ കൃഷ്ണ (മൃദംഗം), ഷിനു ഗോപിനാഥ് (ഘടം), ബാംഗ്ലൂർ രാജശേഖർ(മുഖർശംഘ്) എന്നിവർ അകമ്പടിയായി.
പി.കെ.ദാമോദര പുത്തൂർ, മധൂർ കുശ എന്നിവർ നേതൃത്വം നൽകിയ ലയവിന്യാസത്തിൽ വയലിനിൽ മാഞ്ഞൂർ രഞ്ജിത്ത്, മൃദംഗത്തിൽ നാഞ്ചിൽ അരുൾ, തവിലിൽ മനുരാജ്, ഘടത്തിൽ ഷിനു ഗോപിനാഥ്, മുഖർശംഖിൽ ബെംഗളൂരു രാജശേഖർ, താളത്തിൽ സുനിൽ എന്നിവർ പക്കമേളമൊരുക്കി. തുടർന്ന് ദീപിക ഭട്ട്, അനന്ത ഭാഗവത്, ശ്രുതി ബോഡെ എന്നിവരുടെ ഹിന്ദുസ്ഥാനി കച്ചേരിയും രജിത സുരേഷ്, പ്രതീക്ഷ ഭട്ട്, സൗമ്യശ്രീ ഫണി വേദാല, കൊല്ലം ജി.എസ്.ബാലമുരളി, നിത്യ ചെന്നൈ, ഉദയ കാസർകോട് എന്നിവരുടെ കച്ചേരിയുമുണ്ടായി.
സംഗീതോത്സവത്തിൽ ഇന്ന്
ദീപാവലി സംഗീതോത്സവത്തിൽ ഇന്ന് രാവിലെ 9 മുതൽ ശ്രീനിധി ഭട്ട്, ചൈതന്യ ശ്രീലക്ഷ്മി സഹോദരികൾ, ഗായത്രി പുനെ, ശ്രുതി വാരിജാക്ഷൻ, സന്ദേശ് ഭട്ട്, സുപ്രീത ധർമസ്ഥല, വാസുദേവ തന്ത്രി എന്നിവരുടെ വായ്പാട്ടും, ശ്രീധർ സാഗറിന്റെ സാക്സോഫോൺ കച്ചേരി, സുമ ഹെഗ്ഡെയുടെ സന്തൂർ കച്ചേരി, ശിവാനി മിർജാക്കർ, പ്രവീൺ കരഡഗി എന്നിവരുടെ ഹിന്ദുസ്ഥാനി കച്ചേരി എന്നിവയും വൈകിട്ട് ഘടം മാന്ത്രികൻ സുരേഷ് വൈദ്യനാഥൻ, എമ്പാർ കണ്ണൻ, സിദ്ധാർഥ ബെൽമണ്ണ്, ചന്ദ്രജിത് ദേവരാജ്, പ്രണവ് ദത്ത് എന്നിവർ അവതരിപ്പിക്കുന്ന ‘പഞ്ചാനന’യും തുടർന്ന് ഐശ്വര്യ ഹരീഷ് മുംബൈയുടെ ഭരതനൃത്യവും ഉണ്ടാകും.