മൈതാനമുണ്ട്, പക്ഷേ..
ബദിയടുക്ക ∙ പഞ്ചായത്തിലെ കളി മൈതാനം നശിക്കുന്നു. എൻമകജെ, ബദിയടുക്ക, കുംബഡാജെ, പുത്തിഗെ പഞ്ചായത്തുകളിലെ കളിപ്രേമികളുടെ ഏറ്റവും വലിയ മൈതാനമാണ് ബദിയടുക്ക പഞ്ചായത്തിലെ മൂന്നരയേക്കർ സ്ഥലത്തെ ബോളുക്കട്ടയിലെ മൈതാനം.വർഷങ്ങളായി സ്കൂൾ ഉപജില്ലാ കായികമേളയടക്കം നടക്കുന്ന മൈതാനം നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

ബദിയടുക്ക ∙ പഞ്ചായത്തിലെ കളി മൈതാനം നശിക്കുന്നു. എൻമകജെ, ബദിയടുക്ക, കുംബഡാജെ, പുത്തിഗെ പഞ്ചായത്തുകളിലെ കളിപ്രേമികളുടെ ഏറ്റവും വലിയ മൈതാനമാണ് ബദിയടുക്ക പഞ്ചായത്തിലെ മൂന്നരയേക്കർ സ്ഥലത്തെ ബോളുക്കട്ടയിലെ മൈതാനം. വർഷങ്ങളായി സ്കൂൾ ഉപജില്ലാ കായികമേളയടക്കം നടക്കുന്ന മൈതാനം നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ജില്ലയുടെ വിവിധയിടങ്ങളിൽ നിന്നും എത്താൻ സൗകര്യമുള്ളതാണ് ഈ മൈതാനം.
വിവിധ ക്ലബുകളും വ്യക്തികളും ലക്ഷം രൂപയുടെ ടൂർണമെന്റുകൾ ഇവിടെ നടത്തുന്നു. ഗാലറിയോ ചുറ്റുമതിലോ, വെള്ളമോ,വെളിച്ചമൊന്നുമിവിടെയില്ല.അതുകൊണ്ടു തന്നെ പഞ്ചായത്തിനു വരുമാനമൊന്നും ലഭിക്കുന്നില്ല.ആകെ 500 രൂപയാണ് ഗ്രൗണ്ട് ഫീസായി ലഭിക്കുന്നത്. ആകെയുണ്ടായിരുന്ന ഒരു പവിലിയന്റെ ജനലുകളും വാതിലുകളും സാമൂഹിക വിരുദ്ധർ ഇളക്കികൊണ്ടു പോയിട്ടുണ്ട്. രാത്രിയിൽ മദ്യപൻമാരുടെ ശല്യവുമുണ്ട്.മൈതാനത്തിന്റെ ഒരു ഭാഗത്ത് പുല്ല് വളർന്ന് കളിക്കാൻ പറ്റാത്ത സ്ഥിതിയാണ്. മൈതാനത്ത് വാഹന പരിശീലനവും രാത്രിയിൽ ബോർവെൽ വാഹനങ്ങൾ നിർത്തിയിടുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്.