കാസർകോട്∙ സ്കൂളുകളിൽ സാനിറ്ററി നാപ്കിൻ വിതരണം ചെയ്യുന്ന ഷീ പാഡ് പദ്ധതി ഇനി വനിതാ വികസന കോർപറേഷനിലൂടെ. പദ്ധതി നടത്തിപ്പ് ചുമതലയുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക് ടെൻഡർ ക്ഷണിക്കാതെ തന്നെ വനിത വികസന കോർപറേഷനെ ഏൽപിക്കാം.പദ്ധതി നടപ്പിലാക്കുമ്പോൾ പിടിഎയുടെ സഹകരണം കൂടി ഉറപ്പാക്കും. നാപ്കിൻ വെൻഡിങ് മഷീൻ, നാപ്കിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙ സ്കൂളുകളിൽ സാനിറ്ററി നാപ്കിൻ വിതരണം ചെയ്യുന്ന ഷീ പാഡ് പദ്ധതി ഇനി വനിതാ വികസന കോർപറേഷനിലൂടെ. പദ്ധതി നടത്തിപ്പ് ചുമതലയുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക് ടെൻഡർ ക്ഷണിക്കാതെ തന്നെ വനിത വികസന കോർപറേഷനെ ഏൽപിക്കാം.പദ്ധതി നടപ്പിലാക്കുമ്പോൾ പിടിഎയുടെ സഹകരണം കൂടി ഉറപ്പാക്കും. നാപ്കിൻ വെൻഡിങ് മഷീൻ, നാപ്കിൻ നശിപ്പിക്കാനുള്ള ഡിസ്ട്രോയർ /ഇൻസിനറേറ്റർ എന്നിവ കൂടി ചേർത്ത് സമഗ്ര പദ്ധതിയായിട്ടാകും ‘ഷീ പാഡ്’ സ്കൂളുകളിൽ നടപ്പിലാക്കുക. 

നിർബന്ധിത പദ്ധതി ആക്കില്ല
അതേസമയം ഷീ പാഡ് നിർബന്ധ പദ്ധതിയാക്കി തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും വർഷാരംഭത്തിൽ തന്നെ കേന്ദ്രീകൃത ഓർഡർ സംസ്ഥാന വനിത വികസന കോർപറേഷനു നൽകണമെന്ന ആവശ്യവും സംസ്ഥാന തല കോ- ഓർഡിനേഷൻ കമ്മിറ്റി യോഗം പരിഗണിച്ചില്ല. പദ്ധതി നടപ്പിലാക്കണോ എന്നതും ഏതു രീതിയിൽ വേണമെന്നും തദ്ദേശ സ്ഥാപനങ്ങൾക്ക് തീരുമാനം എടുക്കാം. 

ADVERTISEMENT

നടത്തിപ്പിൽ വ്യക്തത
ഷീ പാഡ് പദ്ധതിയിൽ പലയിടത്തും പോരായ്മകൾ നിലനിൽക്കുന്നതായി പരാതിയുണ്ട്. സ്കൂളുകളിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമല്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചാലും ചില തദ്ദേശ സ്ഥാപനങ്ങൾ ഷീ പാഡ് പദ്ധതി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുന്നില്ലെന്നും ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കോ- ഓർഡിനേഷൻ കമ്മിറ്റി യോഗം വ്യക്തത വരുത്തിയത്. വെൻഡിങ് മെഷീനും ഡിസ്ട്രോയർ മെഷീനും മാത്രമായി ഫണ്ട് അനുവദിച്ച് സ്വകാര്യ ഏജൻസികൾക്ക് കരാർ നൽകുന്ന സ്ഥിതിയും ഉണ്ട്. ഇത്തരം മെഷീനുകൾ കേടായാൽ അറ്റകുറ്റപ്പണി നടത്താതെ നശിക്കുകയും ചെയ്യുന്നു. വിദ്യാർഥിനികൾക്കു ബോധവൽക്കരണവും നൽകുന്നില്ല. സമഗ്ര പദ്ധതിയായി വനിത വികസന കോർപറേഷനെ ഏൽപിക്കുന്നതോടെ ഈ പരാതികൾക്കു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT