മുണ്ടേമ്മാട് പാലത്തിന് സാങ്കേതികാനുമതി
നീലേശ്വരം∙നഗരസഭയിലെ മുണ്ടേമ്മാട് പാലത്തിന് സാങ്കേതികാനുമതി ലഭിച്ചു. എം.രാജഗോപാലൻ എംഎൽഎയാണ് ഇക്കാര്യം അറിയിച്ചത്. 2023–24 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഈ പാലത്തിന് നേരത്തെ പൊതുമരാമത്ത് ബ്രിജസ് വിഭാഗം തയാറാക്കി നൽകിയ ഡിസൈനും വിശദ പദ്ധതി റിപ്പോർട്ടും അനുസരിച്ച് 10 കോടി

നീലേശ്വരം∙നഗരസഭയിലെ മുണ്ടേമ്മാട് പാലത്തിന് സാങ്കേതികാനുമതി ലഭിച്ചു. എം.രാജഗോപാലൻ എംഎൽഎയാണ് ഇക്കാര്യം അറിയിച്ചത്. 2023–24 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഈ പാലത്തിന് നേരത്തെ പൊതുമരാമത്ത് ബ്രിജസ് വിഭാഗം തയാറാക്കി നൽകിയ ഡിസൈനും വിശദ പദ്ധതി റിപ്പോർട്ടും അനുസരിച്ച് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. മരാമത്ത് ചീഫ് എൻജിനീയർ സാങ്കേതികാനുമതി കൂടി നൽകിയതോടെ പദ്ധതിയുടെ ടെൻഡർ വേഗത്തിലാക്കണമെന്നു എംഎൽഎ മരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
മുണ്ടേമ്മാട് ദ്വീപിലേക്ക് റോഡ് വഴിയെ എത്തിച്ചേരാനുള്ള ഏക മാർഗമായ നിലവിലെ വൺവേ ബ്രിജ് അപകടാവസ്ഥയിൽ ആയതിനെ തുടർന്നാണ് സംസ്ഥാന ബജറ്റിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്ന് നൽകിയ പദ്ധതി നിർദേശങ്ങളിൽ ഈ പാലം കൂടി ഉൾപ്പെടുത്തി സർക്കാരിന് സമർപ്പിച്ചത്. 26 മീറ്ററിന്റെ 3 സ്പാനുകൾ അടങ്ങിയ പാലത്തിന് 78 മീറ്ററാണ് നീളം.11 മീറ്റർ വീതിയിൽ വിഭാവനം ചെയ്തിട്ടുള്ള പാലത്തിന് ഇരു ഭാഗങ്ങളിലും നടപ്പാതയുണ്ടാകും.
പൈൽ ഫൗണ്ടേഷൻ ഉപയോഗിച്ചാണ് പാലം നിർമിക്കുക. പാലത്തിന് പുറമെ 540 മീറ്റർ അപ്രോച്ച് റോഡും നിർമിക്കും. എട്ടു മീറ്റർ വീതിയിൽ ഉള്ള റോഡ് വേയും 5.5 മീറ്റർ ആധുനിക നിലവാരത്തിലുള്ള മെക്കാഡം ടാറിങ്ങുമാണ് നടത്തുക. പാലത്തിനും അനുബന്ധ റോഡിനും ആവശ്യമായ സ്ഥലം പ്രദേശവാസികൾ സൗജന്യമായി വിട്ടു നൽകാൻ തയ്യാറായതാണ് പ്രവൃത്തി വേഗത്തിൽ യാഥാർഥ്യമാക്കാൻ വഴിയൊരുക്കിയതെന്ന് എംഎൽഎ പറഞ്ഞു.