കാസർകോട്∙നഗരത്തിലെ വഴിയോര കച്ചവടക്കാരെ നഗരത്തിൽ നിന്നു മാറ്റി പുനരധിവസിപ്പിക്കുന്നതിന് ഇനിയും സ്ഥലം കണ്ടെത്താനാവാതെ നഗരസഭ. 200ലേറെ വഴിയോരക്കച്ചവടക്കാരിൽ തിരിച്ചറിയൽ കാർഡുള്ള 136 പേരാണുള്ളത്. ഇതിൽ 28 പേർക്കു മാത്രമാണ് നിലവിൽ പുതിയ സ്റ്റാൻഡ് പരിസരത്ത് തയാറാക്കിയിട്ടുള്ളത്. ഇവിടേക്ക് ഇവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙നഗരത്തിലെ വഴിയോര കച്ചവടക്കാരെ നഗരത്തിൽ നിന്നു മാറ്റി പുനരധിവസിപ്പിക്കുന്നതിന് ഇനിയും സ്ഥലം കണ്ടെത്താനാവാതെ നഗരസഭ. 200ലേറെ വഴിയോരക്കച്ചവടക്കാരിൽ തിരിച്ചറിയൽ കാർഡുള്ള 136 പേരാണുള്ളത്. ഇതിൽ 28 പേർക്കു മാത്രമാണ് നിലവിൽ പുതിയ സ്റ്റാൻഡ് പരിസരത്ത് തയാറാക്കിയിട്ടുള്ളത്. ഇവിടേക്ക് ഇവരെ മാറ്റിയില്ലെന്നു മാത്രമല്ല, ബാക്കിയുള്ളവരെ പുനരധിവസിപ്പിക്കാനുള്ള സ്ഥലവും കണ്ടെത്തിയില്ല.

വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്നാണ് 2014ലെ കേന്ദ്ര നിയമം.  മുൻകാലങ്ങളിൽ വഴിയോര കച്ചവടത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധം ഉയർന്നിരുന്നുവെങ്കിലും ഇപ്പോൾ സമരം പ്രത്യക്ഷമായി തെരുവിലേക്കെത്തി. ഇതോടെ ജീവിക്കാനുള്ള അവകാശത്തിനായി തെരുവോര കച്ചവടക്കാരും സമര രംഗത്തിറങ്ങിയതോടെ അധികൃതർ വിഷമവൃത്തത്തിലായി.

ADVERTISEMENT

വ്യാപാരികൾ സമരവുമായി ഇറങ്ങുകയും യാത്രക്കാരടക്കമുള്ളവർക്ക് ഏറെ പ്രയാസമാകുന്നതായി പരാതി ഉള്ളതുമായ നഗരത്തിലെ തെരുവോര കച്ചവടം പൊലീസിന്റെയും മറ്റും സഹായത്തോടെ ഒഴിപ്പിച്ചാൽ പിന്നീട് ഇവരെ എവിടെ പുനരധിവസിപ്പിക്കും എന്നാണ് അധികൃതർക്കു മുന്നിലുള്ള ചോദ്യം.

28 പേർക്കുള്ള  പുനരധിവാസവും വൈകുന്നു
പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സ്റ്റാൾ നിർമിച്ച് നഗരത്തിലെ 60 പേരെ പുനരധിവസിപ്പിക്കുന്നതിനായാണ് വർഷങ്ങൾക്കു മുൻപ് നഗരസഭ പദ്ധതി തയാറാക്കിയത്. എന്നാൽ സ്വകാര്യ ബസ് നിർത്തിയിടുന്ന സ്ഥലത്ത് സ്റ്റാൾ നിർമിക്കുന്നതിനെതിരെ ബസ് തൊഴിലാളികൾ രംഗത്തെത്തിയതോടെ പദ്ധതി പാതിവഴിയിലായി. തുടർന്ന് 28 പേർക്കുള്ള സ്റ്റാൾ മാത്രം നിർമിക്കാനായിരുന്നു പദ്ധതിയിട്ടത്. കഴിഞ്ഞ ഡിസംബറിൽ സ്റ്റാൾ നിർമിക്കുന്നതിനായി പ്രവൃത്തി തുടങ്ങിയെങ്കിലും ഒരു വർഷത്തോളമായിട്ടും ഇതുവരെ തുറന്നു കൊടുത്തില്ല.

തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനായി കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിർമിച്ച ഷെഡുകൾ.
ADVERTISEMENT

29 ചതരുശ്ര അടി വിസ്തീർണമുള്ള സ്റ്റാളുകൾ നിർമിച്ചിട്ട് മാസങ്ങളായി. ഇതുവരെ വൈദ്യുതി കണ‌ക്‌ഷൻ പോലും കിട്ടിയില്ല. പുതുതായി നിർമിച്ച സ്റ്റാളിൽ വൈദ്യുതി കണക്‌ഷൻ കിട്ടാൻ വൈകുന്നത് പരിഹരിക്കാൻ എന്താണ് തടസ്സമെന്നാണ് വ്യാപാരികൾ ഉൾപ്പെടെയുള്ളവർ ചോദിക്കുന്നത്.

ജില്ലയിലെ തിരക്കേറിയ പ്രധാന നഗരമാണ് കാസർകോട്, എന്നാൽ ഇവിടേക്ക് കുടുംബസമേതം എത്തിയാൽ കുട്ടികളുടെ കൈപിടിച്ച് നടപ്പാതയിലൂടെ ഒന്നിച്ചു നടക്കാമെന്നു കരുതിയാൽ എളുപ്പമുള്ള കാര്യമല്ല. കാസർകോട് ജനറൽ ആശുപത്രി മുതൽ മത്സ്യമാർക്കറ്റ് റോഡ് വരെ ഇന്റർലോക്ക് ചെയ്ത് നവീകരിച്ച നടപ്പാതകളിൽ ഉൾപ്പെടെ കച്ചവടക്കാരുടെ സാധനങ്ങളാണ്.  ഇപ്പോൾ തെരുവോര കച്ചവടത്തിനെതിരെ വ്യാപാരികൾ പരസ്യമായി രംഗത്തെത്തിയതോടെ കാസർകോട് നഗരത്തിലെ വഴിയോര കച്ചവടം വീണ്ടും ചർച്ചയാവുകയാണ്.

ADVERTISEMENT

നഗരസഭാധ്യക്ഷൻ  പറയുന്നു
വഴിയോര കച്ചവടക്കാരായ മുഴുവൻ പേരെയും പുനരധിവസിപ്പിക്കുന്നതിനാണ് നഗരസഭ മുൻഗണന നൽകുന്നത്. നിലവിൽ 28 പേർക്കുള്ള സംവിധാനം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. അതു 3 മാസത്തിനുള്ളിൽ തുറന്നു കൊടുക്കാൻ സാധിക്കും. സാങ്കേതിക പ്രശ്നമാണ് തുറക്കാൻ വൈകുന്നത്. വൈദ്യുതി കണക്ഷൻ ലഭിച്ചില്ല.

നഗരസഭയുടെ ഉടമസ്ഥതയിൽ നഗരത്തിൽ വേറെ സ്ഥലമില്ല. ദേശീയപാതയുടെ നിർമാണ പ്രവൃത്തി പൂർത്തിയാകുന്നതോടെ പുതിയ ബസ് സ്റ്റാൻഡിലെ മേൽപാലത്തിന്റെ ചുവടെ തെരുവോര കച്ചവടക്കാരുടെ പുനരധിവസത്തിനായി സ്ഥലം വിട്ടു നൽകണമെന്നു ആവശ്യപ്പെട്ട് കലക്ടർക്കു നിവേദനം നൽകിയിട്ടുണ്ട്. ഇതിനു പുറമേ വിദ്യാനഗർ സീതാംഗോളി പാതയിൽ ഇത്തരം തെരുവോര കച്ചവട ഹബ് നിമിക്കുന്നതിനു അനുമതിക്കായും നിവേദനം നൽകിയിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT