ഉപ്പള ∙ ഫയലുകളിൽ കൃത്യത ഇല്ലായ്മയും സമയബന്ധിതമായി ഫയലുകളിൽ തീർപ്പ് നൽകാനും കഴിയാത്ത മാനസിക സമ്മർദം കൊണ്ട് ജീവനക്കാർ കൂട്ടമായി അവധിയിൽ പ്രവേശിച്ചതോടെ മംഗൽപാടി പഞ്ചായത്തിൽ വികസനം സ്തംഭനത്തിലെന്ന് പരാതി. ∙സ്വയം വിരമിക്കാൻ സെക്രട്ടറി പഞ്ചായത്ത് സെക്രട്ടറി സ്വയം വിരമിക്കാൻ അനുമതി നേടി അവധിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉപ്പള ∙ ഫയലുകളിൽ കൃത്യത ഇല്ലായ്മയും സമയബന്ധിതമായി ഫയലുകളിൽ തീർപ്പ് നൽകാനും കഴിയാത്ത മാനസിക സമ്മർദം കൊണ്ട് ജീവനക്കാർ കൂട്ടമായി അവധിയിൽ പ്രവേശിച്ചതോടെ മംഗൽപാടി പഞ്ചായത്തിൽ വികസനം സ്തംഭനത്തിലെന്ന് പരാതി.

∙സ്വയം വിരമിക്കാൻ സെക്രട്ടറി
പഞ്ചായത്ത് സെക്രട്ടറി സ്വയം വിരമിക്കാൻ അനുമതി നേടി അവധിയിൽ പ്രവേശിച്ചു. ഇതിനു പിന്നാലെ അസി സെക്രട്ടറിയും ജൂനിയർ സൂപ്രണ്ടും അവധിയിൽ പോയി. മീഞ്ചെ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്കാണ് ഇപ്പോൾ പഞ്ചായത്ത് സെക്രട്ടറി ചുമതല നൽകിയിട്ടുള്ളത്. 3 യുഡി ക്ലാർക്കും 5 ക്ലാർക്കും ഉണ്ട്. അക്കൗണ്ടന്റ് ഇല്ല. 

ADVERTISEMENT

∙മംഗൽപാടിയിലേക്ക് ഞങ്ങളില്ല!
ഇപ്പോൾ നാലായിരത്തോളം ഫയലുകൾ ഉണ്ട് പരിഹരിക്കാൻ. മംഗൽപ്പാടി പഞ്ചായത്താണെങ്കിൽ അവിടെയെത്തി ജോലി ചെയ്യാൻ ഇല്ല എന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. ഫയൽ നീക്കത്തെ സഹായിക്കാൻ ഒക്ടോബറിൽ മറ്റൊരു പഞ്ചായത്ത് ഓഫിസിൽ നിന്നു വിരമിച്ച സെക്രട്ടറിയെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ ഫ്ലാറ്റ് സമുച്ചയം ഉള്ള പഞ്ചായത്താണ് മംഗൽപാടി.

കെട്ടിടങ്ങൾ ഉൾപ്പെടെ ഒന്നര കോടിയോളം രൂപ വാർഷിക നികുതി വരുമാനം ലഭിക്കുന്നുണ്ട്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ടും മറ്റും പല രേഖകളും ഉൾപ്പെടെ ഇവിടെ കാണാതായതും ബന്ധപ്പെട്ട രേഖകൾ സ്കാൻ ചെയ്ത് ഓൺലൈനിൽ കയറ്റാൻ കഴിയാത്തതും അടക്കംനിസ്സഹായ അവസ്ഥയിലാണ് ഇവിടെ ചുമതലയേൽക്കുന്ന ഉദ്യോഗസ്ഥർ. 

ADVERTISEMENT

നഗരസഭയാക്കണം എന്ന് ആവശ്യം
അപേക്ഷകൾ പരിഹരിക്കാതെ  നീളുന്നത് ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ഒരു ലക്ഷത്തോളം ജനസംഖ്യയുള്ള പഞ്ചായത്ത് നഗരസഭയായി മാറ്റേണ്ട കാലം അതിക്രമിച്ചു എന്നാണ് ജീവനക്കാർ പറയുന്നത്. പഞ്ചായത്ത് വിഭജിക്കുകയും ഫയലുകൾ   കൈകാര്യം ചെയ്തു പരിചയം ഉള്ള  ഉദ്യോഗസ്ഥരെ  നിയോഗിക്കുകയുമാണ് ചെയ്യേണ്ടത്.

∙ജീവനക്കാർ അവധിയിൽ പോകാൻ കാരണംകടുത്ത ജോലി സമ്മർദം
∙പഞ്ചായത്ത് സെക്രട്ടറി ചുമതല മീഞ്ചെ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്ക്
∙പരിഹാരം തേടി കാത്തിരിക്കുന്നത് നാലായിരത്തിലേറെഫയലുകൾ 
∙പഞ്ചായത്ത് വിഭജിക്കുകയും ഫയലുകൾ  കൈകാര്യം ചെയ്തു പരിചയമുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുകയും വേണമെന്ന് ആവശ്യം.