നവകേരള സദസ്സ് സർക്കാർ ചെലവിലെ പാർട്ടി സമ്മേളനങ്ങൾ: പി.കെ.ഫൈസൽ
കാഞ്ഞങ്ങാട് ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സ് സർക്കാർ ചെലവിൽ പാർട്ടി സമ്മേളനങ്ങളാക്കി മാറ്റുകയും ജനങ്ങളുടെ പരാതികൾക്കു പരിഹാരം കാണാതെ മുഖ്യമന്ത്രിയും സഹമന്ത്രിമാരും ഊരുചുറ്റുകയുമാണെന്നു ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ പറഞ്ഞു. നവകേരള സദസ്സിൽ ജില്ലയിൽ നിന്നു ലഭിച്ച

കാഞ്ഞങ്ങാട് ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സ് സർക്കാർ ചെലവിൽ പാർട്ടി സമ്മേളനങ്ങളാക്കി മാറ്റുകയും ജനങ്ങളുടെ പരാതികൾക്കു പരിഹാരം കാണാതെ മുഖ്യമന്ത്രിയും സഹമന്ത്രിമാരും ഊരുചുറ്റുകയുമാണെന്നു ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ പറഞ്ഞു.
നവകേരള സദസ്സിൽ ജില്ലയിൽ നിന്നു ലഭിച്ച പരാതികളിൽ വെറും 1461 പരാതികളിൽ മാത്രമാണു പരിഹാരമുണ്ടായതെന്നും ഒരു മാസത്തിലധികം സമയമുണ്ടായിട്ടും സർക്കാരും ഉദ്യോഗസ്ഥരും പരാതിയിന്മേൽ അടയിരിക്കുകയാണെന്നും പി.കെ.ഫൈസൽ ആരോപിച്ചു.
ജില്ലയിലെ 16 പൊലീസ് സ്റ്റേഷനുകളിലേക്കു നടത്തിയ ബഹുജന മാർച്ചിന്റെ ഭാഗമായി ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലേക്കു കാഞ്ഞങ്ങാട്, അജാനൂർ, മടിക്കൈ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് അദ്ദേഹം ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് കെ.പി.ബാലക
ൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.വി.സുരേഷ്, നേതാക്കളായ സി.വി.ഭാവനൻ, എൻ.കെ.രത്നാകരൻ, കെ.കെ.ബാബു, എക്കാൽ കുഞ്ഞിരാമൻ, വി.ഗോപി, എം.കുഞ്ഞികൃഷ്ണൻ, ബഷീർ ആറങ്ങാടി, പ്രവീൺ തോയമ്മൽ, സി.ശ്യാമള, കെ.പി.മോഹനൻ, സിജോ അമ്പാട്ട്, വി.വി.നിശാന്ത് കല്ലിങ്കാൽ, ഷിബിൻ ഉപ്പിലിക്കൈ, മൊയ്‌തീൻകുഞ്ഞി എന്നിവർ പ്രസംഗിച്ചു.
ജില്ലയുടെ വിവിധയിടങ്ങളിൽ നടത്തിയ മാർച്ച് പി.എ.അഷറഫലി, ഹക്കീം കുന്നിൽ, എം.സി.പ്രഭാകരൻ, മഞ്ജുനാഥ ആൽവ, കെപിസിസി സെക്രട്ടറി എം.അസിനാർ, കെ.കെ.രാജേന്ദ്രൻ, ബാലകൃഷ്ണൻ പെരിയ, എം.കുഞ്ഞമ്പു നമ്പ്യാർ, കരിമ്പിൽ കൃഷ്ണൻ, ശാന്തമ്മ ഫിലിപ്, സെബാസ്റ്റ്യൻ പതാലിൽ, സുന്ദര ആരിക്കാടി,വിനോദ് കുമാർ പള്ളയിൽ വീട്, ജെ.എസ്.സോമശേഖര, രാജുകട്ടക്കയം എന്നിവർ ഉദ്ഘാടനം ചെയ്തു.