ADVERTISEMENT

ബേത്തൂർപ്പാറ ∙ ബോവിക്കാനം- കുറ്റിക്കോൽ  റോഡിൽ ബേത്തൂർപ്പാറ പടിമരുതിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കു ബസ് ഇടിച്ചു കയറി ഡ്രൈവർക്കു പരുക്ക്. പരുക്ക് ഗുരുതരമല്ല. കുമളിയിൽ നിന്നു പെർളത്തേക്കു സർവീസ് നടത്തിയ ബസാണ് ഇന്നലെ രാവിലെ 5.50ന് അപകടത്തിൽപ്പെട്ടത്. ഡ്രൈവറും കണ്ടക്ടറും മാത്രമേ ബസിൽ ഉണ്ടായിരുന്നുള്ളൂ. യാത്രക്കാരില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. 

പരുക്കേറ്റ കെഎസ്ആർടിസി ഡ്രൈവർ ആർ.ദിനേശിനെ (53) ഉടൻ ആശുപത്രിയിലെത്തിച്ചു. നല്ല വേഗത്തിലായിരുന്നു ബസ് എന്ന് പ്രദേശവാസിയായ ഹരിദാസ് കരിച്ചേരി പറഞ്ഞു. നാട്ടുകാർ നിർമിച്ച  ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നത്തോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്നും കാത്തിരിപ്പ് കേന്ദ്രം നിർമിച്ചു നൽകണമെന്നും ആവശ്യപ്പെട്ടു ബേഡകം പൊലീസ് സ്റ്റേഷനിൽ ഹരിദാസ് കരിച്ചേരി പരാതി നൽകി.കാസർകോട് ബസ് ഡിപ്പോയിൽ പകരം ഓടാൻ  ബസ് ഇല്ലാത്തിനാൽ കുമളിയിലേക്കു ഇന്നലെ ബസ്  സർവീസ് നടത്തിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com