പട്ടാപ്പകൽ മോഷണം: മോഷ്ടാക്കൾ ക്യാമറയിൽ കുടുങ്ങി
കരിവെള്ളൂർ ∙ ദേശീയപാതയോരത്ത് പാലക്കുന്നിലെ വീട്ടിൽ പട്ടാപ്പകൽ മോഷണം നടത്തിയവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബിഎസ്എൻഎൽ പയ്യന്നൂർ ഓഫിസിലെ അസി.ജനറൽ മാനേജർ വി.സജിത്തിന്റെ വീട്ടിലാണ് വെള്ളിയാഴ്ച രാവിലെ 11.40ന് മോഷ്ടാക്കൾ എത്തിയത്. ദൃശ്യത്തിൽ 3 പേരാണുള്ളത്. 2 പേർ നടന്ന് വീട്ടിലേക്ക് വരുന്നതും പിന്നീട്

കരിവെള്ളൂർ ∙ ദേശീയപാതയോരത്ത് പാലക്കുന്നിലെ വീട്ടിൽ പട്ടാപ്പകൽ മോഷണം നടത്തിയവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബിഎസ്എൻഎൽ പയ്യന്നൂർ ഓഫിസിലെ അസി.ജനറൽ മാനേജർ വി.സജിത്തിന്റെ വീട്ടിലാണ് വെള്ളിയാഴ്ച രാവിലെ 11.40ന് മോഷ്ടാക്കൾ എത്തിയത്. ദൃശ്യത്തിൽ 3 പേരാണുള്ളത്. 2 പേർ നടന്ന് വീട്ടിലേക്ക് വരുന്നതും പിന്നീട് ഒരു കാർ വീടിനോട് ചേർന്ന് നിർത്തിയിടുന്നതും കാറിൽനിന്ന് ഒരാൾ പുറത്തിറങ്ങുന്നതും കാണാം. വീടിന്റെ പിറക് വശത്തെ ഗ്രിൽസിനുമുന്നിൽ മോഷ്ടാക്കൾ നിൽക്കുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കയ്യിൽ ഗ്ലൗസ് ധരിച്ചിട്ടുണ്ട്.
50,000 രൂപയും രണ്ട് പവൻ സ്വർണവുമാണു വീട്ടിൽനിന്നു കവർന്നത്. സർട്ടിഫിക്കറ്റുകൾ, രേഖകൾ, പിത്തളയിൽ തീർത്ത വിളക്ക്, നടരാജ വിഗ്രഹം, ഉരുളി എന്നിവയും കവർന്നു. ഗ്രിൽസിന്റെ പൂട്ടും മുൻഭാഗത്തെ വാതിലും തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. വീട്ടിലെ സിസിടിവി ക്യാമറയും നശിപ്പിച്ചു. പൊലീസ് അന്വേഷണം ഊർജിതമാക്കി. ഒരു വർഷത്തിനിടെ പുത്തൂർ, പാലക്കുന്ന്, ആണൂർ എന്നിവിടങ്ങളിലെ വീടുകളിലും കടകളിലുമായി 4 മോഷണങ്ങളാണു നടന്നത്.