ബോവിക്കാനം ∙ 100 കോടി രൂപ, ജർമൻ സാങ്കേതികവിദ്യ, 12 മീറ്റർ വീതി. രണ്ടര വർഷത്തിനിടയിൽ കേട്ട ഈ പ്രഖ്യാപനങ്ങൾ നടപ്പിലായിരുന്നെങ്കിൽ ചെർക്കള - ജാൽസൂർ റോഡ് എന്നേ യാത്രക്കാരുടെ പറുദീസയാകുമായിരുന്നു. എന്നാൽ ഇതെല്ലാം വെറും വാഗ്ദാനങ്ങൾ മാത്രമായി തീർന്നപ്പോൾ യാത്രക്കാർക്കു നരകയാതനയും. വളവുകൾ ഏറെയുള്ള റോഡിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോവിക്കാനം ∙ 100 കോടി രൂപ, ജർമൻ സാങ്കേതികവിദ്യ, 12 മീറ്റർ വീതി. രണ്ടര വർഷത്തിനിടയിൽ കേട്ട ഈ പ്രഖ്യാപനങ്ങൾ നടപ്പിലായിരുന്നെങ്കിൽ ചെർക്കള - ജാൽസൂർ റോഡ് എന്നേ യാത്രക്കാരുടെ പറുദീസയാകുമായിരുന്നു. എന്നാൽ ഇതെല്ലാം വെറും വാഗ്ദാനങ്ങൾ മാത്രമായി തീർന്നപ്പോൾ യാത്രക്കാർക്കു നരകയാതനയും. വളവുകൾ ഏറെയുള്ള റോഡിന് ആവശ്യത്തിനു വീതിയില്ലാത്തതിനാൽ അപകടങ്ങളും വർധിച്ചു. ദേശീയപാത കഴിഞ്ഞാൽ ജില്ലയിലെ ഏറ്റവും തിരക്കുള്ള റോഡുകളിലൊന്നാണു ചെർക്കള-ജാൽസൂർ റോഡ്.

ദേശീയപാത 66ൽ ചെർക്കളയിൽനിന്നു തുടങ്ങി കർണാടകയിലെ ജാൽസൂരിൽ തീരുന്ന 39 കിലോമീറ്റർ റോഡ് ഒടുവിൽ ടാറിങ് നടത്തിയത് 2008ലാണ്. അതിനുശേഷം കുഴികൾ അടയ്ക്കുക മാത്രമാണുണ്ടായത്. ആദ്യം പ്രഖ്യാപിച്ച 100 കോടി ഇതുൾപ്പെടെ 5 റോഡുകൾക്കാണ് അനുവദിച്ചതും. ഇതിന്റെ ഭേദഗതി വരുത്തിയ എസ്റ്റിമേറ്റിനു ഭരണാനുമതി ലഭിച്ചിട്ടില്ല. വീതി കൂട്ടാതെയുള്ള റീ ടാറിങ്ങാണ് ഒടുവിൽ കെഎസ്ടിപി തയാറാക്കിയ എസ്റ്റിമേറ്റിലുള്ളത്. ഈ റോഡിനു ശാപമോക്ഷം കിട്ടാൻ എത്രകാലം കാത്തിരിക്കണമെന്നാണു യാത്രക്കാരും നാട്ടുകാരും ഒരുപോലെ ചോദിക്കുന്നത്.

ADVERTISEMENT

ജില്ലയിലെ ആദ്യത്തെ ബിഎംബിസി റോഡ്
മരാമത്ത് വകുപ്പ് ബിഎംബിസി രീതിയിൽ ടാറിങ് നടത്തിയ ജില്ലയിലെ ആദ്യ റോഡാണിത്, 2008ൽ. അതിനുശേഷം ഇതുവരെ റീടാറിങ് നടത്തിയിട്ടില്ല. കെകെ പുറം മുതൽ ശാന്തിനഗർ വരെ 6 കിലോമീറ്റർ കഴിഞ്ഞ വർഷം റീടാറിങ് നടത്തിയിരുന്നു. മുള്ളേരിയ ടൗൺ മുതൽ പടിയത്തടുക്ക വരെ മലയോര ഹൈവേയുടെ ഭാഗമായി 12 മീറ്റർ വീതിയിൽ നവീകരണം പുരോഗമിക്കുകയാണ്.

വേണ്ടത്  വീതി കൂട്ടിയുള്ള നവീകരണം
നീളത്തിന്റെ കാര്യത്തിൽ മാത്രമല്ല വളവുകളുടെ എണ്ണത്തിലും ഈ റോഡ് മുൻപിലാണ്. ആദ്യമായി ഈ റൂട്ടിൽ ബസിൽ യാത്ര ചെയ്യുന്നവർക്കു തല കറങ്ങിപ്പോകും. ചെർക്കള മുതൽ ബോവിക്കാനം വരെയുള്ള ചെറിയ ദൂരത്തിൽ മാത്രം 10 വലിയ വളവുകളുണ്ട്. ഒട്ടേറെ ജീവനുകൾ കവർന്ന കോട്ടൂർ, നെക്രംപാറ വളവുകളും ഉൾപ്പെടുന്നു. വളവുകളിൽ റോഡിന്റെ വീതി കുറഞ്ഞതാണു പല അപകടങ്ങൾക്കും കാരണമെന്നു മോട്ടർ വാഹന വകുപ്പിന്റെ റിപ്പോർട്ടുകളുണ്ട്. തിരക്കേറിയ പാതയായിട്ടും അഞ്ചര മീറ്ററേ ടാറിങ്ങുള്ളൂ. 

ADVERTISEMENT

ബെംഗളൂരുവിലേക്കുള്ള വാഹനങ്ങൾ അടക്കം ഇതിലൂടെ പോകുന്നു. ശബരിമല തീർഥാടനകാലത്തു കർണാടകയിലെ അയ്യപ്പഭക്തർ ഏറെയും ഉപയോഗിക്കുന്നത് ഈ വഴിയാണ്. റീടാറിങ് നടത്തിയാൽ അതുകൊണ്ട് ഒരു ഗുണവുമില്ലെന്നു നാട്ടുകാർ പറയുന്നു. റോഡിന് ഇഷ്ടംപോലെ പുറമ്പോക്ക് സ്ഥലമുള്ളതിനാൽ സ്ഥലം ഏറ്റെടുക്കാതെ തന്നെ 12 മീറ്റർ വരെ വീതി കൂട്ടാനുമാകും.

100 കോടി പോയ വഴി
ചെർക്കള-ജാൽസൂർ റോഡ് നവീകരണത്തിന് 100 കോടി രൂപ അനുവദിച്ചതായി സി.എച്ച്.കുഞ്ഞമ്പു എംഎൽഎ പത്രക്കുറിപ്പിറക്കിയത് 2021 ജൂണിലാണ്. അടുത്തയാഴ്ച ടെൻഡർ നടത്തുമെന്നും എംഎൽഎ അറിയിച്ചു. പിന്നീടാണു കഥ മാറിയത്. ഇതുൾപ്പെടെ കണ്ണൂർ, വയനാട് ജില്ലകളിലെ 4 റോഡുകളും ചേർന്ന് 5 റോഡുകൾക്ക് ഒപിബിആർസി (ഔട്പുട്ട് ആൻഡ് പെർഫോമൻസ് ബേയ്സ്ഡ് റോഡ് കോൺട്രാക്ട്) വ്യവസ്ഥയിൽ അനുവദിച്ച തുകയാണ് എംഎൽഎ ഈ റോഡിനു മാത്രമാണെന്നു പ്രഖ്യാപിച്ചത്.  ഇതു 2 തവണ ടെൻഡർ നടത്തിയിട്ടും ആരും എടുത്തില്ല. പിന്നീട് പുതുക്കിയ നിരക്ക് പ്രകാരം എസ്റ്റിമേറ്റിൽ ഭേദഗതി വരുത്തി ഭരണാനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ് കെഎസ്ടിപി.