നീലേശ്വരം ∙ കിനാനൂർ കരിന്തളം പഞ്ചായത്ത് കിനാവൂർ ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ ഒപി സേവനങ്ങൾ ഇനി ഓൺലൈൻ. കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ ഓൺലൈൻ സോഫ്റ്റ്‌വെയറിലൂടെയാണ് ഒപി സേവനങ്ങൾ കടലാസ് രഹിതമാകുന്നത്. ചികിത്സ തേടിയെത്തുന്നവരുടെ റജിസ്ട്രേഷൻ, ഡോക്ടർ കൺസൽട്ടേഷൻ, ഫാർമസിയിൽ നിന്നുള്ള മരുന്നു വിതരണം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീലേശ്വരം ∙ കിനാനൂർ കരിന്തളം പഞ്ചായത്ത് കിനാവൂർ ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ ഒപി സേവനങ്ങൾ ഇനി ഓൺലൈൻ. കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ ഓൺലൈൻ സോഫ്റ്റ്‌വെയറിലൂടെയാണ് ഒപി സേവനങ്ങൾ കടലാസ് രഹിതമാകുന്നത്. ചികിത്സ തേടിയെത്തുന്നവരുടെ റജിസ്ട്രേഷൻ, ഡോക്ടർ കൺസൽട്ടേഷൻ, ഫാർമസിയിൽ നിന്നുള്ള മരുന്നു വിതരണം, ജീവനക്കാരുടെ സേവന കാര്യങ്ങൾ, എച്ച്എംസി അക്കൗണ്ട്, ഫാർമസി സ്‌റ്റോക് ഉൾപ്പെടെയുള്ളവയെല്ലാം ഇനി ഓൺലൈനിൽ ആണ്. 

കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. അജിത് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ.എ.കെ. രേഷ്മ, നാഷനൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഭാഗ്യലക്ഷ്മി, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷൈജമ്മ ബെന്നി, മെഡിക്കൽ ഓഫിസർ ഡോ.സി.എസ്.സുമേഷ് എന്നിവർ പ്രസംഗിച്ചു.