കാസർകോട് ∙ ശബരിമല വിഷയത്തിൽ സംഭവിച്ചപോലെ അയോധ്യയും വരാനിരിക്കുന്ന ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ ചലനം സൃഷ്ടിക്കില്ലെന്നത് ഇരു മുന്നണികളുടെയും മൂഢസ്വപ്നം മാത്രമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എൻഡിഎ സംസ്ഥാന ചെയർമാൻ എന്ന നിലയിൽ നയിക്കുന്ന കേരള പദയാത്ര ഇന്നലെ കാസർകോട് നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ ശബരിമല വിഷയത്തിൽ സംഭവിച്ചപോലെ അയോധ്യയും വരാനിരിക്കുന്ന ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ ചലനം സൃഷ്ടിക്കില്ലെന്നത് ഇരു മുന്നണികളുടെയും മൂഢസ്വപ്നം മാത്രമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എൻഡിഎ സംസ്ഥാന ചെയർമാൻ എന്ന നിലയിൽ നയിക്കുന്ന കേരള പദയാത്ര ഇന്നലെ കാസർകോട് നിന്ന് ആരംഭിക്കുന്നതിനു മുന്നോടിയായി ‘മനോരമ’യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയം വോട്ടിങ്ങിൽ വേണ്ടത്ര പ്രതിഫലിക്കാതിരുന്നതിനു പല കാരണങ്ങളുണ്ട്.

അവിടെ യുഡിഎഫ്–എൽഡിഎഫ് മുന്നണികൾ പരസ്പര വിരുദ്ധ നിലപാടായിരുന്നു സ്വീകരിച്ചത്. കോൺഗ്രസ് പുറമേ വിശ്വാസികൾക്കൊപ്പമാണെന്നു നടിച്ചതിനാൽ  വോട്ട് കോൺഗ്രസിലേക്കും പോയി. എന്നാൽ അയോധ്യയിൽ ഇരു മുന്നണികളും ഒരേ നിലപാട് സ്വീകരിക്കുന്നതിനാൽ കേരളത്തിൽ മുൻ കാലത്തില്ലാതിരുന്ന ഒരു ഐക്യം ബിജെപിക്ക് അനുകൂലമായുണ്ട്. എസ്എൻഡിപി, എൻഎസ്എസ്, ധീവരസഭ, പുലയ മഹാസഭ തുടങ്ങിയവയൊന്നും ശബരിമല വിഷയത്തിൽ ബിജെപിക്കൊപ്പം നിന്നിട്ടില്ല. പക്ഷേ അയോധ്യയിൽ അവർ എല്ലാം ഒരേ നിലപാടാണു സ്വീകരിക്കുന്നത് –സുരേന്ദ്രൻ പറ‍ഞ്ഞു.

ADVERTISEMENT

? അയോധ്യയാണ് പ്രധാന തിരഞ്ഞെടുപ്പ് വിഷയം എന്നാണോ
അയോധ്യ തിര‍ഞ്ഞെടുപ്പ് വിഷയമായല്ല കാണുന്നത്. എന്നാൽ പ്രാണപ്രതിഷ്ഠയ്ക്കും കോടതിവിധിക്കും ശേഷം ഇതുവരെയില്ലാത്ത ഒരു മാറ്റം കേരളത്തിന്റെ മനഃസ്ഥിതിക്കും വന്നിട്ടുണ്ട്. അതു ബിജെപിക്കു ഗുണം ചെയ്യും. അയോധ്യ മുൻപുള്ള പോലെ വർഗീയ ചേരിതിരിവു കേരളത്തിൽ ഉണ്ടാക്കിയിട്ടില്ല. ന്യൂനപക്ഷങ്ങളെക്കാൾ ഇതിൽ നിഗൂഢ താൽപര്യം രാഷ്ട്രീയ പാർട്ടികൾക്കാണ്. മുസ്‌ലിം സംഘടനകളും മുസ്‌ലിം ലീഗും മൃദുവായി ബിജെപിയെ വിമർശിച്ചു എന്നതൊഴിച്ചു രാമക്ഷേത്രത്തിന് എതിരു നിന്നിട്ടില്ല. ഇതൊരു തർക്കവിഷയമായി ഉന്നയിക്കേണ്ടതല്ലെന്നു ന്യൂനപക്ഷങ്ങൾക്ക് ഇപ്പോൾ അറിയാം.

? ബിജെപി പ്രകടന പത്രികയിൽ മുൻഗണന എന്തിനായിരിക്കും
പാർലമെന്റ് മണ്ഡല അടിസ്ഥാനത്തിൽ ബിജെപി പ്രകടന പത്രിക തയാറാക്കും. ഇതിനായി ജനാഭിപ്രായം തേടും. കേരളത്തിനായുള്ള വികസന പദ്ധതികൾ അവതരിപ്പിക്കും. നിലവിലെ എംപിമാരുടെയും മോശം പ്രകടനവും സംസ്ഥാന സർക്കാരിന്റെ വീഴ്ചകളും ജനങ്ങളിലെത്തിക്കും. 

ADVERTISEMENT

? തൃശൂരിൽ മാത്രമാണോ നിലവിൽ വിജയ സാധ്യത
തിരുവനന്തപുരവും തൃശൂരും മാത്രമല്ല ബിജെപിക്ക് വിജയ സാധ്യതയുള്ളത്. 2019ൽ തിരുവനന്തപുരത്തും തൃശൂരിനും പുറമെ പത്തനംതിട്ടയിലും 3 ലക്ഷം വോട്ടുകൾ ബിജെപിക്കു കിട്ടിയിട്ടുണ്ട്. അതേ വർഷം പാലക്കാടും ആറ്റിങ്ങലും 2.5 ലക്ഷം വോട്ടുകൾ കിട്ടിയിട്ടുണ്ട്. ആലപ്പുഴയും കൊല്ലവും ബിജെപി ഏറെ മുന്നേറിയ മണ്ഡലങ്ങളാണ്.

? കേന്ദ്ര ഏജൻസി അന്വേഷണങ്ങൾ ഒത്തുതീർക്കുന്നു എന്ന ആരോപണത്തെക്കുറിച്ച്
കേന്ദ്ര ഏജൻസി അന്വേഷണങ്ങൾ രാഷ്ട്രീയമായി ഒത്തുതീർപ്പാക്കുന്നു എന്നു പറയുന്നതു ശരിയല്ല. എല്ലാം ശരിയായ ദിശയിൽ തന്നെ പോകും. സ്വർണക്കടത്തും കരുവന്നൂർ ബാങ്ക് തട്ടിപ്പും തോമസ് ഐസക്കിനെതിരായ മസാല ബോണ്ട് ആരോപണവും മാസപ്പടി വിവാദവുമൊന്നും ബിജെപി ഉണ്ടാക്കിയതല്ല. നാട്ടിൽ ഉയർന്നുവന്ന അഴിമതികൾ അന്വേഷിക്കുന്ന ഉത്തരവാദിത്തം മാത്രമാണു കേന്ദ്ര ഏജൻസികൾ നിർവഹിക്കുന്നത്. മാസപ്പടി വിഷയം ഏറെ ഗൗരവമുള്ളതാണ്. 

ADVERTISEMENT

?വയനാട് സീറ്റ് ബിജെപി തിരിച്ചെടുക്കുമോ
വയനാട് സീറ്റ് ബിഡിജെഎസിൽ നിന്ന് ബിജെപി തിരിച്ചെടുക്കും. ഈ കാര്യം എൻഡിഎയിലും ബിജെപിക്കകത്തും ചർച്ച ചെയ്തിട്ടുണ്ട്.  രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ ബിജെപി തന്നെയാവും നേരിടുക.