ഉടനെ ഒരു ഡോക്ടറെ വേണം
വാണിനഗർ∙വാണിനഗർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരില്ല.എൻഡോസൾഫാൻ ദുരിതബാധിതരും പിന്നാക്കവിഭാഗങ്ങളും ആശ്രയിക്കുന്ന ഈ ആരോഗ്യകേന്ദ്രത്തിൽ സ്ഥിരം ഡോക്ടർമാരില്ലാത്തതാണ് ദുരിതമാവുന്നത്. ആഴ്ചയിൽ ഒരുദിവസം മാത്രമാണ് ഇവിടെ ഡോക്ടർ ഉണ്ടായിരുന്നത്.ഈ ഡോക്ടർ 2 മാസത്തേക്ക് അവധി എടുത്തതോടെ ഡോക്ടറില്ലാത്ത

വാണിനഗർ∙വാണിനഗർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരില്ല. എൻഡോസൾഫാൻ ദുരിതബാധിതരും പിന്നാക്കവിഭാഗങ്ങളും ആശ്രയിക്കുന്ന ഈ ആരോഗ്യകേന്ദ്രത്തിൽ സ്ഥിരം ഡോക്ടർമാരില്ലാത്തതാണ് ദുരിതമാവുന്നത്. ആഴ്ചയിൽ ഒരുദിവസം മാത്രമാണ് ഇവിടെ ഡോക്ടർ ഉണ്ടായിരുന്നത്.ഈ ഡോക്ടർ 2 മാസത്തേക്ക് അവധി എടുത്തതോടെ ഡോക്ടറില്ലാത്ത സ്ഥിതിയാണ്. എൻമകജെ പഞ്ചായത്തിന്റെ ആറും ഏഴും വാർഡുകളിലെ രോഗികൾ ആശ്രയിക്കുന്നതാണ് പഡ്രെ വില്ലേജിലെ ഈ ആതുരാലയം.മുൻപ് ഇവിടെ സ്ഥിരം ഡോക്ടറുണ്ടായിരുന്നു. സമീപത്ത് വേറെ സർക്കാർ, സ്വകാര്യ ആശുപത്രിക പഡ്രെ വില്ലേജിലില്ല.
യാത്രാക്ലേശവും രൂക്ഷമാണ്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വാണിനഗർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു നിർമിച്ച കെട്ടിടത്തിന്റെ പ്രവൃത്തി പൂർത്തിയായി. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 82.50 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. ഇപ്പോൾ പഴയ കെട്ടിടത്തിലാണ് പിഎച്ച്സി പ്രവർത്തിക്കുന്നത്. കുടുംബാരോഗ്യകേന്ദ്രമാക്കാനുള്ള സൗകര്യം കെട്ടിടത്തിലുണ്ട് രോഗികൾക്കും ഡോക്ടർമാർക്കും ഫാർമിസിക്കും കിടത്തി ചികിത്സയ്ക്കും രോഗികൾക്കു കാത്തിരിക്കുന്നതിനുമുള്ള സൗകര്യമുള്ള കെട്ടിടമാണിത്.