കാഞ്ഞങ്ങാട് ∙ എൻഡോസൾഫാൻ ദുരിതബാധിതരെ അവഗണിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൻഡോസൾഫാൻ 1031 സമര സമിതി കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുൻപിൽ അനിശ്ചിതകാല സമരം തുടങ്ങി. കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ജനാധിപത്യ സർക്കാരുകൾക്കു ദുരിതമനുഭവിക്കുന്ന മനുഷ്യരെ ഏറ്റെടുക്കാൻ ബാധ്യതയുണ്ടെന്നും അതവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ എൻഡോസൾഫാൻ ദുരിതബാധിതരെ അവഗണിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൻഡോസൾഫാൻ 1031 സമര സമിതി കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുൻപിൽ അനിശ്ചിതകാല സമരം തുടങ്ങി. കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ജനാധിപത്യ സർക്കാരുകൾക്കു ദുരിതമനുഭവിക്കുന്ന മനുഷ്യരെ ഏറ്റെടുക്കാൻ ബാധ്യതയുണ്ടെന്നും അതവർ നിറവേറ്റണമെന്നും അദ്ദേഹം പറഞ്ഞു. എൻഡോസൾഫാൻ വിഷയം അവസാനിപ്പിച്ചതായി കാട്ടി പൊതുബോധം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഉദ്യോഗസ്ഥർ അടക്കമുള്ള ഒരു കൂട്ടം ഇതിനു പിന്നിലുണ്ട്. എൻഡോസൾഫാൻ എന്നതു സർക്കാർ നിർമിത ദുരന്തമായിരുന്നു. ഇതിനു പരിഹാരം കാണാൻ മുൻപിൽ നിൽക്കേണ്ടതു ഭരണകൂടമാണ്.

എന്നാൽ, സംസ്ഥാന സർക്കാർ അതിനു തയാറാകുന്നില്ല. എൻഡോസൾഫാൻ വിഷയം പരിഷ്കൃത ജനാധിപത്യ സമൂഹം നേരിടുന്ന രീതിയിലല്ല സർക്കാരുകൾ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.  എൻഡോസൾഫാൻ ദുരിതബാധിതരെ എന്തിനാണ് ഇനിയും വെയിലത്തു നിർത്തുന്നതെന്നു സാഹിത്യകാരൻ ഡോ.അംബികാസുതൻ മാങ്ങാട് ചോദിച്ചു. ഭരണകൂടം നടത്തിയ അക്രമത്തിനു പരിഹാരം കാണാൻ അമ്മമാർ തെരുവിൽ ഇറങ്ങേണ്ടി വരുന്നതു വിദ്വേഷത്തിന്റെ നിലയിലേക്കു മാറ്റാൻ സർക്കാർ ശ്രമിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

സമരസമിതി ചെയർപഴ്സൻ എം.കെ.അജിത അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ, പി.മുരളീധരൻ, എ.ഹമീദ്, ഫസലു റഹ്മാൻ, പ്രേം നാഥ് വയനാട്, കാളിദാസൻ നിലമ്പൂർ, ടി.മുഹമ്മദ് അസ്‌ലം, ഡോ.ഇ.ഉണ്ണിക്കൃഷ്ണൻ, പ്രേമചന്ദ്രൻ ചോമ്പാല, ടി.ശോഭന, ഖദീജ മൊഗ്രാൽ, സുബൈർ പടുപ്പ്, ഹമീദ് ചേരങ്കൈ, ഹക്കീം ബേക്കൽ, പി.ഷൈനി, പ്രമീള ചന്ദ്രൻ, പ്രസന്ന കണ്ണപുരം, കെ.കൊട്ടൻ, ജയിൻ പി.വർഗീസ്, കൃഷ്ണൻ ബന്തടുക്ക, സി.വി.നളിനി എന്നിവർ പ്രസംഗിച്ചു. 

ദുരിതബാധിതരുടെ ആവശ്യങ്ങളും പരാതികളും 
∙ ദുരിതബാധിതർക്കായി മെഡിക്കൽ ക്യാംപ് നടത്തുമെന്ന പ്രഖ്യാപനം ഇതുവരെ നടപ്പായില്ല.
∙ സെൽ യോഗം ചേർന്നു ഒരു വർഷം പിന്നിട്ടു. കഴിഞ്ഞ വർഷം ജനുവരി 8നാണു സെൽ അവസാനം യോഗം ചേർന്നത്. 
∙ മരുന്നു വിതരണം കൂടി നിലച്ചതോടെ വലിയ പ്രതിസന്ധിയിലാണു ദുരിത ബാധിതർ. സുപ്രീം കോടതി വിധിയനുസരിച്ചുള്ള നഷ്ടപരിഹാരം കൊടുത്തതോടെ ഉത്തരവാദിത്തം കഴിഞ്ഞെന്ന വിധമാണ് അധികൃതരുടെ പെരുമാറ്റം.
∙ 2017ൽ നടത്തിയ മെഡിക്കൽ ക്യാംപുകളിൽനിന്ന് 1905 ദുരിതബാധിതരെ കണ്ടെത്തിയെങ്കിലും പിന്നീടിത് 287 ആയി ചുരുക്കി.ഓരോ മെഡിക്കൽ ക്യാംപ് കഴിയുമ്പോഴും ദുരിതബാധിതരുടെ എണ്ണം കുറച്ചു കൊണ്ടുവന്നു ദുരിതത്തിന്റെ തോത് കുറയ്ക്കുക എന്ന സമീപനമാണു സർക്കാർ സ്വീകരിക്കുന്നത്. 

ADVERTISEMENT

∙ 2019 ജനുവരി 30 മുതൽ സെക്രട്ടേറിയറ്റിനു മുന്‍പിൽ അമ്മമാർ ഏറ്റെടുത്ത അനിശ്ചിതകാല പട്ടിണി സമരത്തെ തുടർന്ന് 18 വയസ്സിൽ താഴെയുള്ള കുട്ടികളെ പരിശോധനകളൊന്നും നടത്താതെ പട്ടികയിൽ പെടുത്താനും ബാക്കി വരുന്നവരുടെ മെഡിക്കൽ രേഖകൾ പരിശോധിച്ച് അർഹതപ്പെട്ടവരെ ഉൾപ്പെടുത്താനും തീരുമാനമായി.  ഇതിന്റെ അടിസ്ഥാനത്തിൽ 511 കുട്ടികളെ ലിസ്റ്റിൽ പെടുത്തി. അവർക്കു ചികിത്സയും മറ്റു സഹായങ്ങളും ലഭിക്കുന്നുണ്ട്. എന്നാൽ ബാക്കി വന്ന 1031 പേരുടെ കാര്യത്തിൽ യാതൊരു നടപടികളും ഉണ്ടായിട്ടില്ല.