പാലക്കുന്ന്∙കഴകം ഭഗവതിക്ഷേത്രത്തിൽ മകരമാസ വലിയ കലംകനിപ്പ് മഹാനിവേദ്യ സമർപ്പണം 2നു തുടങ്ങും. രാവിലെ 10ന് ഭണ്ഡാരവീട്ടിൽ നിന്നുള്ള പണ്ടാരക്കലം പടിഞ്ഞാറ്റയിൽനിന്ന് അതിനായി നിയുക്തയായ സ്ത്രീ ഏറ്റുവാങ്ങും. സമീപപ്രദേശങ്ങളിലെ വീടുകളിൽനിന്നുള്ള കലങ്ങളുമായി സ്ത്രീകൾ പണ്ടാരക്കലത്തെ ക്ഷേത്രത്തിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കുന്ന്∙കഴകം ഭഗവതിക്ഷേത്രത്തിൽ മകരമാസ വലിയ കലംകനിപ്പ് മഹാനിവേദ്യ സമർപ്പണം 2നു തുടങ്ങും. രാവിലെ 10ന് ഭണ്ഡാരവീട്ടിൽ നിന്നുള്ള പണ്ടാരക്കലം പടിഞ്ഞാറ്റയിൽനിന്ന് അതിനായി നിയുക്തയായ സ്ത്രീ ഏറ്റുവാങ്ങും. സമീപപ്രദേശങ്ങളിലെ വീടുകളിൽനിന്നുള്ള കലങ്ങളുമായി സ്ത്രീകൾ പണ്ടാരക്കലത്തെ ക്ഷേത്രത്തിലേക്ക് അനുഗമിക്കും. പണ്ടാരക്കലം ക്ഷേത്രസമർപണം പൂർത്തിയാക്കുന്ന മുറയ്ക്ക് കഴകപരിധിയിലെ വിവിധ പ്രാദേശിക സമിതികളിൽനിന്ന് ചെണ്ട – വാദ്യ ഘോഷങ്ങളോടെ നേർച്ചക്കലങ്ങളുടെ പ്രവാഹം ക്ഷേത്രത്തിലെത്തും.

കുത്തിയ അഞ്ഞാഴി അരി , അതിൽനിന്ന് ഒരു നാഴി പൊടിച്ചതും,  ശർക്കര, നാളികേരം, അടയ്‌ക്ക-വെറ്റില എന്നിവയാണ് കലത്തിൽ ഉണ്ടാവുക. ഇവയെല്ലാം  പുത്തൻ മൺകലത്തിൽ നിറച്ചു വാഴയില കൊണ്ടു മൂടിക്കെട്ടി കയ്യിൽ കുരുത്തോലയുമായി വ്രതശുദ്ധിയോടെ തലയിലേറ്റി കാൽനടയായി വേണം ക്ഷേത്രത്തിലെത്താൻ. അട ചുട്ടെടുക്കാനുള്ള ‘കൊട്ട്ള’ കെട്ടാനാണു കുരുത്തോല. കലങ്ങൾ സമർപ്പണം പൂർത്തിയാക്കി ദേവിയെ തൊഴുത് വണങ്ങി മഞ്ഞൾകുറി പ്രസാദം സ്വീകരിച്ച് ‘മങ്ങണ’ത്തിൽ വിളമ്പുന്ന മാങ്ങാ അച്ചാർ ചേർത്ത ഉണക്കലരി കഞ്ഞിയും കഴിച്ച് വ്രതം അവസാനിപ്പിച്ചാണ് മടങ്ങുക.

ADVERTISEMENT

ആയിരക്കണക്കിന് കലങ്ങൾ സമർപ്പണത്തിനെത്തും. ക്ഷേത്രാങ്കണത്തിൽ നിരത്തിയ കലങ്ങളിലെ വിഭവങ്ങൾ വാല്യക്കാർ വേർതിരിക്കും. തുടർന്ന് ആചാര സ്ഥാനികരുടെ നേതൃത്വത്തിൽ വാല്യക്കാരും ഭാരവാഹികളും ചോറും  അടയും ഉണ്ടാക്കും. പകലും രാത്രിയും ഈ ജോലി വിശ്രമമില്ലാതെ തുടരും. 3ന് രാവിലെ അനുഷ്ഠാന ചടങ്ങുകൾക്ക് ശേഷം നിവേദ്യ ചോറും ചുട്ടെടുത്ത അടയും കലത്തിൽ നിറച്ച് നൽകും. വലിയ കലംകനിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും വിവിധ പ്രാദേശിക സമിതിയിൽ നിന്നുള്ള വാല്യക്കാരുടെസേവനം ക്ഷേത്രത്തിൽ  ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.

മൺപാത്ര നിർമാണ ജോലിക്കാർക്ക് നേരിയ ആശ്വാസമായി കലംകനിപ്പ്
വിപണി കണ്ടെത്താനാവാതെ പ്രതിസന്ധി നേരിടുന്ന മൺപാത്ര നിർമാണം ജീവിത മാർഗമായി സ്വീകരിച്ച  എരിക്കുളം, കീക്കാനം, പൈക്ക, എരുമക്കുളം, പിലിക്കോട്, ചിപ്ലിക്കയ തുടങ്ങിയ ഇടങ്ങളിലെ  തൊഴിലാളി കുടുംബങ്ങൾക്കു നേരിയ ആശ്വാസമാണ് പാലക്കുന്ന് ക്ഷേത്രത്തിൽ നടത്തപ്പെടുന്ന ധനു, മകര മാസങ്ങളിലെ കലംകനിപ്പ്. കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളാണ് പ്രധാനമായും മൺപാത്ര നിർമാണത്തിന് ഭീഷണി.കളിമണ്ണിന്റെ  ലഭ്യത കുറവ്, മണ്ണിനോടും ചൂളയോടും പുത്തൻ തലമുറയ്ക്ക് കാണുന്ന താൽപര്യക്കുറവ് എന്നിവ മൂലം ഇതെത്ര നാൾ ഇനിയും തുടരാനാവുമെന്ന ആശങ്കയിലാണ് ഇവർ. സർക്കാർ കനിഞ്ഞാൽ മാത്രമേ രക്ഷയുള്ളൂവെന്നാണ് അവരുടെ പക്ഷം. 100 മുതൽ 150 രൂപ വരെയാണ് വില .8000നും 10000നും മധ്യേ  കലങ്ങൾ ഇവിടെ ഈ സീസണിൽ  വിറ്റഴിക്കുന്നുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT