തൃക്കരിപ്പൂർ ∙ ആരോഗ്യ–ശുചിത്വ രംഗത്ത് തൃക്കരിപ്പൂരിൽ കർക്കശ നടപടികളുമായി പഞ്ചായത്തും ആരോഗ്യവകുപ്പും. വിവിധ ഹോട്ടലുകളിലും ബേക്കറികൾ, കൂൾബാർ എന്നിവിടങ്ങളിലും പരിശോധന നടത്തി. വൃത്തിഹീനമായ അറവുശാല പൂട്ടിച്ചു. ഓവുചാലിലേക്ക് മലിനജലം ഒഴുക്കിയതിനും വൃത്തിഹീനമായ സാഹചര്യത്തിൽ സ്ഥാപനം നടത്തിയതിനും ലൈസൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കരിപ്പൂർ ∙ ആരോഗ്യ–ശുചിത്വ രംഗത്ത് തൃക്കരിപ്പൂരിൽ കർക്കശ നടപടികളുമായി പഞ്ചായത്തും ആരോഗ്യവകുപ്പും.  വിവിധ ഹോട്ടലുകളിലും ബേക്കറികൾ, കൂൾബാർ എന്നിവിടങ്ങളിലും പരിശോധന നടത്തി. വൃത്തിഹീനമായ അറവുശാല പൂട്ടിച്ചു. ഓവുചാലിലേക്ക് മലിനജലം ഒഴുക്കിയതിനും വൃത്തിഹീനമായ സാഹചര്യത്തിൽ സ്ഥാപനം നടത്തിയതിനും ലൈസൻസ് പുതുക്കാത്തതിനുമായി  കൊയങ്കര എഎസ് ബേക്കറി,  ഫ്രഞ്ച് ബേക്കറി തൃക്കരിപ്പൂർ,  കെഎൽ 14 തൃക്കരിപ്പൂർ,  സിഎംകെ ഫുഡ്‌ കോർട്ട് ഒളവറ എന്നീ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

മെട്ടമ്മൽ കൈപ്പാട് ഭാഗത്ത് വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയ അറവുശാല ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി അടച്ചു പൂട്ടിച്ചു. നിയമനടപടികളുടെ ഭാഗമായി ഉടമയിൽ നിന്നു 10,000 രൂപ പിഴ ഈടാക്കി. നേരത്തെ ഈ അറവുശാലക്കെതിരെ ജനങ്ങൾ  പരാതി നൽകിയിട്ടുണ്ട്. അജൈവ മാലിന്യങ്ങൾ കത്തിക്കുകയും ജൈവ മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുകയും ചെയ്തതിനെ തുടർന്നു ശിക്ഷയായി വിവിധ സ്ഥാപനങ്ങളിൽ നിന്നും മറ്റുമായി 1,40,000 രൂപ പിഴ ഈടാക്കിയെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ക്ലീൻ തൃക്കരിപ്പൂരിന്റെ ഭാഗമായി ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി പഞ്ചായത്ത് പ്രസിഡന്റ്  വി.കെ.ബാവ അറിയിച്ചു. 

ADVERTISEMENT

ആരോഗ്യ–ശുചിത്വ രംഗത്ത് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനു ശക്തമായ റെയ്ഡ് തുടരുമെന്ന് ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എൻ.പി.ലിയാക്കത്തലി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ജയറാം, എൻ.ഇ.ശിവകുമാർ, പി.വി.പ്രകാശൻ, കെ.വി.രാധ, പഞ്ചായത്ത് എച്ച്ഐ എം.സുപ്രിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ടൗണിലെ ഓവുചാലിലേക്ക് മലിനജലം തുറന്നു വിടുകയും ദുർഗന്ധം നിമിത്തം വ്യാപാരികളും ജനങ്ങളും ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്ന പരാതി നേരത്തെ ഉയർന്നിരുന്നു.