കാഞ്ഞങ്ങാട് ∙ പ്രതിസന്ധിയുടെ നിലയില്ലാക്കയത്തിലാണു ക്ഷീരകർഷകർ. മൂന്നു മാസം മുൻപ് ചില ദിവസങ്ങളിൽ 60,000 ലീറ്റർ കടന്നിരുന്ന ജില്ലയിലെ പ്രതിദിന പാലുൽപാദനം ഇപ്പോൾ ശരാശരി 40,000 – 45,000 ലീറ്ററിലെത്തി നിൽക്കുന്നു. ചർമ മുഴ രോഗവും കുളമ്പു രോഗവും പാൽ ഉൽപാദനത്തെ സാരമായി ബാധിച്ചു. ക്ഷീരസംഘങ്ങളിലെ അംഗങ്ങളായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ പ്രതിസന്ധിയുടെ നിലയില്ലാക്കയത്തിലാണു ക്ഷീരകർഷകർ. മൂന്നു മാസം മുൻപ് ചില ദിവസങ്ങളിൽ 60,000 ലീറ്റർ കടന്നിരുന്ന ജില്ലയിലെ പ്രതിദിന പാലുൽപാദനം ഇപ്പോൾ ശരാശരി 40,000 – 45,000 ലീറ്ററിലെത്തി നിൽക്കുന്നു. ചർമ മുഴ രോഗവും കുളമ്പു രോഗവും പാൽ ഉൽപാദനത്തെ സാരമായി ബാധിച്ചു. ക്ഷീരസംഘങ്ങളിലെ അംഗങ്ങളായ ചെറുകിട കർഷകർ പലരും ഈ മേഖലയിൽ നിന്നു പിന്മാറി.

ഇനി ജില്ലയ്ക്ക് അധികമായി ആവശ്യമായ പാൽ ഇപ്പോൾ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്ന് എത്തിക്കുകയാണു ചെയ്യുന്നത്. ഇത് മിൽമയ്ക്ക് അധികച്ചെലവാണ്. ‌‌മാർച്ച് അവസാനം വരെ മലബാർ മിൽമ ലീറ്ററിന് ഒന്നര രൂപ കർഷകർക്ക് അധികമായി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ പ്രതിസന്ധികൾ മറികടക്കാൻ ഇതു പോരെന്നാണ് ക്ഷീരസംഘങ്ങളിലെ അംഗങ്ങൾ പറയുന്നത്. 9 കോടി രൂപയാണ് ഇത്തരത്തിൽ കർഷകർക്കും ക്ഷീര സംഘങ്ങൾക്കും കാലിത്തീറ്റയ്ക്കുമായി ആനുകൂല്യങ്ങൾ നൽകാൻ നീക്കി വച്ചിട്ടുള്ളത്.

ADVERTISEMENT

കർണാടകയിൽ നിന്ന് വിവിധ ബ്രാൻഡ് കവർ പാൽ എത്തുന്നത് മിൽമയുടെ വിൽപനയെ ജില്ലയിൽ സാരമായി ബാധിച്ചിരുന്നു. എന്നാൽ സഹകരണ മേഖലകൾ തമ്മിൽ കിട മത്സരം പാടില്ലെന്ന ധാരണയുടെ അടിസ്ഥാനത്തിൽ കർണാടകയിലെ നന്ദിനി പാലിന്റെ കൂടുതൽ ഔട്ട്ലറ്റുകൾ തുറക്കുമെന്ന തീരുമാനത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു.

എന്നാൽ കടകളിൽ ഇതു സുലഭമാണെന്ന് ക്ഷീരകർഷകർ പറയുന്നു. മിൽമയുടെ വിപണന മേഖലയുമായി ബന്ധപ്പെട്ടവർ അതിർത്തി ജില്ലയായ കാസർകോടിന്റെ കാര്യത്തിൽ അലംഭാവം കാട്ടുന്നു എന്നാണ് പ്രധാന ആക്ഷേപം. കച്ചവടക്കാർക്ക് കൂടുതൽ കമ്മിഷൻ നൽകിയും വില കുറച്ചും കർണാടക ബ്രാൻഡുകൾ പ്രാദേശികമായി നടത്തുന്ന ഇടപെടലുകളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്നില്ലെന്നാണ് കർഷകർ ഉന്നയിക്കുന്ന വിമർശനം.

എന്നാൽ ക്ഷീരസംഘങ്ങളുടെ എണ്ണം 4 വർഷം മുൻപ് 132 ആയിരുന്നത് ഇപ്പോൾ 152 ആയി ഉയർന്നെന്നാണ് മിൽമയുമായി ബന്ധപ്പെട്ടവർ പറയുന്നത്. ലോക്ഡൗൺ കാലത്ത് മടങ്ങിയെത്തിയ പ്രവാസികൾ ഉൾപ്പെടെയുള്ളവർ ഒട്ടേറെ ഫാമുകൾ തുടങ്ങിയിരുന്നു. ഇവരിൽ ചിലർ പിന്നീടു വിദേശത്തേക്കു മടങ്ങി. അതല്ലാതെ കർഷകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടില്ലെന്നാണ് മിൽമയുടെ വാദം.

ADVERTISEMENT

രോഗബാധയെ തുടർന്ന് പശുക്കളെ നഷ്ടപ്പെട്ടവർക്ക് സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. എന്നാൽ പാൽ ഉൽപാദനം കുറഞ്ഞ് വരുമാനത്തെ കാര്യമായി ബാധിച്ചതോടെ വീണ്ടും ഈ മേഖലയിൽ തുടരാൻ പലർക്കും പ്രയാസമായിട്ടുണ്ട്. സംസ്ഥാനത്ത് ഒരു ദിവസം 3 ലക്ഷത്തോളം ലീറ്റർ പാലാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്നത്. തെക്കൻ ജില്ലകളിലേക്കാണ് ഇതു കൂടുതലും.