കാസർകോട് ∙ ‘ഉയരങ്ങൾ കീഴടക്കാം’ എന്ന മുദ്രാവാക്യത്തോടെ സ്മാർട് ഫോണിന്റെ പാഠങ്ങൾ എല്ലാവരിലേക്കും എത്തിക്കാൻ ജില്ലാ പഞ്ചായത്ത് തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പാക്കുന്ന സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി അവസാന ഘട്ടത്തിലേക്ക്. 38 പഞ്ചായത്തുകളിലും 3 നഗരസഭകളിലുമായി നടപ്പാക്കിയ പദ്ധതിയിലൂടെ 80

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ ‘ഉയരങ്ങൾ കീഴടക്കാം’ എന്ന മുദ്രാവാക്യത്തോടെ സ്മാർട് ഫോണിന്റെ പാഠങ്ങൾ എല്ലാവരിലേക്കും എത്തിക്കാൻ ജില്ലാ പഞ്ചായത്ത് തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പാക്കുന്ന  സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി അവസാന ഘട്ടത്തിലേക്ക്. 38 പഞ്ചായത്തുകളിലും 3 നഗരസഭകളിലുമായി നടപ്പാക്കിയ പദ്ധതിയിലൂടെ 80 ശതമാനത്തിലധികം ക്ലാസുകൾ പൂർത്തിയാക്കി. 1,01,272 പേർ പദ്ധതിയിലൂടെ ഡിജിറ്റൽ സാക്ഷരത നേടി. 

ജില്ലയിൽ സ്മാർട് ഫോൺ ഉപയോഗിക്കുന്ന 30നും 60നും ഇടയിൽ പ്രായമുള്ളവർക്ക് ഇ – മെയിൽ ഐഡി, സ്വകാര്യതയും സുരക്ഷയും, ബില്ല് അടവുകളും ഇടപാടുകളും, ക്യുആർ കോഡ് സ്‌കാനിങ്, ഗൂഗിൾ പേ അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾ, സർക്കാർ ഇ - സേവനങ്ങൾ, ഡിജിറ്റൽ ലോക്കർ, സാമൂഹിക മാധ്യമങ്ങൾ എന്നിവയുടെ പ്രായോഗികമായ പാഠങ്ങളും ഒപ്പം തിയറി ക്ലാസുകളും പദ്ധതിയിലൂടെ നൽകി.

20 മുതൽ 30 വരെ പഠിതാക്കളുള്ള ക്ലാസിൽ ഒരു ദിവസം 2 മണിക്കൂർ വീതം 5 ദിവസം 10 മണിക്കൂർ ക്ലാസ് നൽകി. ഓരോ വാർഡിലെയും പഞ്ചായത്ത് അംഗങ്ങളും തൊള്ളായിരത്തോളം സന്നദ്ധ അധ്യാപകരായ ഡിജി ബ്രിഗേഡുമാരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ഒരു വാർഡിൽ 5 മുതൽ 10 വരെ ക്ലാസുകൾ ഉൾപ്പെടെ 3700 ക്ലാസുകൾ ഇതുവരെ നടന്നു കഴിഞ്ഞു.

ADVERTISEMENT

കൈറ്റിന്റെ നേതൃത്വത്തിൽ വിദഗ്ധരായ ആർപിമാരാണ് ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും പരിശീലനം നൽകിയത്. ജില്ലാതല പ്രഖ്യാപനത്തിനു മുന്നോടിയായി കൈറ്റിന്റെ നേതൃത്വത്തിൽ ക്ലാസുകൾ കേന്ദ്രീകരിച്ച് ഇവാല്യുവേഷൻ പ്രക്രിയയും ആരംഭിച്ചിട്ടുണ്ട്. ഐടി.മിഷൻ, കൈറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് പരിശീലന മാർഗരേഖ തയാറാക്കിയത്. ലൈബ്രറി കൗൺസിലിന്റെയും നവകേരള മിഷന്റെയും പിന്തുണയും പദ്ധതിക്കുണ്ട്.

ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപനം
ജില്ല സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതിന്റെ പ്രഖ്യാപനം ഈ മാസം അവസാന വാരം നടത്താനാണ്   സമിതിയുടെ തീരുമാനം.  ജില്ലാതല പ്രഖ്യാപനത്തോടു കൂടി ജില്ല ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ സാക്ഷരത പൂർത്തീകരിക്കുന്ന ജില്ലയായി മാറും. ജില്ലാതല പ്രഖ്യാപനത്തിന് മുൻപ്  പഞ്ചായത്തു തല പ്രഖ്യാപനവും നടത്തും.  ജില്ലയിൽ ആദ്യത്തെ ഡിജിറ്റൽ പഞ്ചായത്തായി അജാനൂർ പഞ്ചായത്തിനെ പ്രഖ്യാപിച്ചിരുന്നു. ഡിജിറ്റൽ സാക്ഷരതയുടെ വിശദാംശങ്ങൾ അടങ്ങിയ ലഘുലേഖ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാ പഠിതാക്കൾക്കും നൽകുന്നുണ്ട്.

 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ചെയർമാനും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ.സജീവ് ഫിനാൻസ് കോഓർഡിനേറ്ററും സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ പി.എൻ.ബാബു ജനറൽ കൺവീനറും എസ്എസ്കെ മുൻ ജില്ലാ കോഓർഡിനേറ്റർ പി.രവീന്ദ്രൻ കോഓർഡിനേറ്ററുമായുള്ള ജില്ലാതല സംഘാടക സമിതിയാണ് പദ്ധതിയുടെ നടത്തിപ്പിനായി പ്രവർത്തിക്കുന്നത്.