ദേശീയപാതാ വികസനം: വഴിയടയില്ല: മന്ത്രിയുടെ ഉറപ്പ്
നീലേശ്വരം ∙ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ടു പടന്നക്കാട്ടെ രണ്ടാമത്തെ മേൽപാലത്തിന്റെ അപ്രോച്ച് റോഡ് പടന്നക്കാട് നമ്പ്യാർക്കാൽ റോഡിലേക്കുള്ള വഴി തടയുന്ന സ്ഥിതിക്കു പരിഹാരം കാണുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉറപ്പു നൽകി.പുതുക്കൈ നമ്പ്യാർക്കാൽ റോഡിലേക്കുള്ള വഴി തടയുന്നതോടെ കാഞ്ഞങ്ങാട് നഗരസഭയിലെ

നീലേശ്വരം ∙ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ടു പടന്നക്കാട്ടെ രണ്ടാമത്തെ മേൽപാലത്തിന്റെ അപ്രോച്ച് റോഡ് പടന്നക്കാട് നമ്പ്യാർക്കാൽ റോഡിലേക്കുള്ള വഴി തടയുന്ന സ്ഥിതിക്കു പരിഹാരം കാണുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉറപ്പു നൽകി. പുതുക്കൈ നമ്പ്യാർക്കാൽ റോഡിലേക്കുള്ള വഴി തടയുന്നതോടെ കാഞ്ഞങ്ങാട് നഗരസഭയിലെ 5 വാർഡുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന റോഡിലേക്കുള്ള വഴി അടയുമെന്ന കാര്യം മനോരമ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
സംഭവം ശ്രദ്ധയിൽപെട്ട ഇ.ചന്ദ്രശേഖരൻ എംഎൽഎ ഇക്കാര്യം സബ്മിഷനായി ഉന്നയിച്ചപ്പോഴാണു മന്ത്രി മറുപടി നൽകിയത്. വാഹനത്തിരക്കേറിയ നീലേശ്വരം– കാഞ്ഞങ്ങാട് ദേശീയപാതയിലാണ് ഈ പ്രശ്നം. ഇവിടെ നിലവിലുള്ള മേൽപാലത്തിനു സമാന്തരമായി പുതിയ മേൽപാലം നിർമിക്കുന്നതിനുള്ള പണി പുരോഗമിക്കുകയാണ്. പണി പൂർത്തിയാകുന്നതോടെ നിലവിലുള്ള നമ്പ്യാർക്കാൽ റോഡ് നിലവിലെ പാലത്തിനടിയിലാകുന്ന സ്ഥിതിയും വരും.
ഇതേകാരണത്താൽ നിലവിലുള്ള ഭൂമിയിൽ സർവീസ് റോഡ് നിലനിർത്തുന്നതും പ്രയാസമാകും. മാർഗതടസം വരുന്ന ഭാഗത്ത് 3– 5 മീറ്റർ വീതിയിൽ വൈഡൺ ബോക്സ് സ്ഥാപിച്ചു യാത്രാപ്രശ്നത്തിനു പരിഹാരമുണ്ടാക്കുമെന്നു സബ്മിഷനുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു. മാർഗതടസ്സം നീക്കാൻ 15 സെന്റ് ഭൂമി അക്വയർ െചയ്യണമെന്നായിരുന്നു എംഎൽഎയുടെ ആവശ്യം. ഭൂമി ഏറ്റെടുക്കാതെ തന്നെ പ്രശ്നം പരിഹരിക്കാനാകുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.