കാസർകോട് ∙ കാഞ്ഞങ്ങാട്– കാണിയൂർ റെയിൽപാത യാഥാർഥ്യമാക്കണമെന്നും ജില്ലയിൽ കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു രാജ്മോഹൻ ഉണ്ണിത്താൻ എംപി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റ് ബജറ്റ് സമ്മേളനത്തിനിടയിലായിരുന്നു കൂടിക്കാഴ്ച. കർണാടക സർക്കാരിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ കാഞ്ഞങ്ങാട്– കാണിയൂർ റെയിൽപാത യാഥാർഥ്യമാക്കണമെന്നും ജില്ലയിൽ കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു രാജ്മോഹൻ ഉണ്ണിത്താൻ എംപി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റ് ബജറ്റ് സമ്മേളനത്തിനിടയിലായിരുന്നു കൂടിക്കാഴ്ച. കർണാടക സർക്കാരിന്റെ സമ്മതപത്രം ലഭിക്കാത്തതിനാൽ കാഞ്ഞങ്ങാട്–കാണിയൂർ പാതയുടെ നടപടികൾ 2018 മുതൽ നിർത്തിവെച്ചിരിക്കുകയാണെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യമാണെന്നും എംപി പറഞ്ഞു. 

ദീർ‌ഘദൂര ട്രെയിനുകളുടെ നിർത്തലാക്കിയ കോച്ചുകൾ പുന:സ്ഥാപിക്കുക, മഞ്ചേശ്വരം, കുമ്പള, ചെറുവത്തൂർ, തൃക്കരിപ്പൂർ, കണ്ണപുരം സ്റ്റേഷനുകളിൽ പുതിയതായി സ്റ്റോപ്പുകൾ അനുവദിക്കുന്നതിനു നേരത്തെ നൽകിയ നിർദേശങ്ങൾ നടപ്പിലാക്കുക, മംഗളൂരു–തിരുവനന്തപുരം റൂട്ടിൽ പകലും രാത്രിയിലും ഓരോ പുതിയ ട്രെയിനുകൾ ആരംഭിക്കുക,  ആവശ്യാനുസരണം ജനറൽ കംപാർട്ട്മെന്റുകളുടെ എണ്ണം വർധിപ്പിക്കുക, മൂകാംബിക റോഡ്–ഷൊർണൂർ ട്രെയിൻ പുനരാരംഭിച്ചു രാമേശ്വരത്തേക്കു നീട്ടുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. അനുകൂല നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT