ഉഡുപ്പി∙സ്വർണക്കടയിൽ ബാലവേലയിൽ ഏർപ്പെട്ട മൂന്ന് കുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസും ചേർന്ന് രക്ഷിച്ചു. ഉഡുപ്പി ചിത്തരഞ്ചൻ സർക്കിളിന് സമീപമുള്ള സ്വർണക്കടയിൽ ആഭരണങ്ങൾ രാസപദാർഥം ഉപയോഗിച്ച് മിനുക്കുന്ന ജോലി ചെയ്യുകയായിരുന്ന കുട്ടികളെയാണ് രക്ഷപ്പെടുത്തി അഗതി മന്ദിരത്തിലേക്ക് മാറ്റിയത്. പ്രദേശ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉഡുപ്പി∙ സ്വർണക്കടയിൽ ബാലവേലയിൽ ഏർപ്പെട്ട മൂന്ന് കുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസും ചേർന്ന് രക്ഷിച്ചു. ഉഡുപ്പി ചിത്തരഞ്ചൻ സർക്കിളിന് സമീപമുള്ള സ്വർണക്കടയിൽ ആഭരണങ്ങൾ രാസപദാർഥം ഉപയോഗിച്ച് മിനുക്കുന്ന ജോലി ചെയ്യുകയായിരുന്ന കുട്ടികളെയാണ് രക്ഷപ്പെടുത്തി അഗതി മന്ദിരത്തിലേക്ക് മാറ്റിയത്.

പ്രദേശ വാസികളുടെ പരാതിയെ തുടർന്നായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന. കടയുടമ ഒളിവിൽ പോയി. ബാലവേല വിരുദ്ധ പ്രൊജക്ട് മാനേജർ അമൃത, ലേബർ ഇൻസ്‌പെക്ടർ സഞ്ജയ്, ചൈൽഡ് ഹെൽപ് ലൈൻ ഉദ്യോഗസ്ഥൻ ജ്യോതി പ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

ADVERTISEMENT

18 വയസ്സിൽ താഴെയുള്ള കുട്ടികളെ ജോലിക്ക് നിർത്തുന്നവരെ വാറന്റ് ഇല്ലാതെ അറസ്റ്റ്‌ ചെയ്യാമെന്നും ആറുമാസം മുതൽ രണ്ടുവർഷം വരെ തടവും 20,000 മുതൽ 50000 രൂപവരെ പിഴയും ലഭിക്കുന്ന കുറ്റമാണ് എന്നും ബാലവേല വിരുദ്ധ പ്രൊജക്ട് മാനേജർ അമൃത അറിയിച്ചു.

കുട്ടികൾ അപകടകരമായ സാഹചര്യത്തിൽ ജോലിചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ 1098, 112 എന്നീ ടോൾഫ്രീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും അവർ അഭ്യർഥിച്ചു.