കാസർകോട്∙ 10 ദിവസം മുൻപ് പാലക്കാട് നിന്നു കാണാതായ യുവാവിനെ ചന്ദ്രഗിരിപ്പുഴയിൽ നീന്തുന്നതിനിടെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി കാസർകോട് ജനറൽ ആശുപത്രിലെത്തിച്ചു. പാലക്കാട് തൃത്താല കാരമ്പത്തൂരിലെ ശുഹൈൽ(ബാബു) എന്നയാളാണ് ഇതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അവശനിലയിലായിരുന്നു യുവാവ്. ഇന്നലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙ 10 ദിവസം മുൻപ് പാലക്കാട് നിന്നു കാണാതായ യുവാവിനെ ചന്ദ്രഗിരിപ്പുഴയിൽ നീന്തുന്നതിനിടെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി കാസർകോട് ജനറൽ ആശുപത്രിലെത്തിച്ചു. പാലക്കാട് തൃത്താല കാരമ്പത്തൂരിലെ ശുഹൈൽ(ബാബു) എന്നയാളാണ് ഇതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അവശനിലയിലായിരുന്നു യുവാവ്. ഇന്നലെ  ഉച്ചയ്ക്ക് 12നാണ് നീന്തിപോകുകയായിരുന്ന യുവാവിനെ കണ്ടത്. സംശയം തോന്നിയതിനെത്തുടർന്ന് ചെമ്മനാട് ചന്ദ്രഗിരി പാലത്തിനടുത്തുണ്ടായിരുന്ന അൻവർ പാറ, ശുഹൈൽ കൊവ്വൽ, അമീൻ അബ്ദുല്ല എന്നിവർ ചേർന്ന് തോണിയിൽ പിറകെ ചെന്ന് പിടിച്ച് കരയിലെത്തിച്ചശേഷം പഞ്ചായത്തംഗം  അമീർ പാലോത്തിനെ വിവരം അറിയിക്കുകയായിരുന്നു.

പിന്നീട് മേൽപറമ്പ് പൊലീസെത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചു. അവശനിലയിൽ സംസാരിക്കാൻ സാധിക്കാത്തതിനാ‍ൽ യുവാവിന്റെ പേരോ വിലാസമോ അറിയാൻ സാധിച്ചില്ല. ഇയാളുടെ ഫോട്ടോയും വിവരങ്ങളും പൊതുപ്രവർത്തകനായ അഷറഫ് എടനീർ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതിനെ തുടർന്ന് തൃത്താലയിലെ നിന്നൊരാൾ ബന്ധപ്പെട്ടതോടെയാണ് യുവാവിന്റെ വിലാസം ലഭ്യമായത്.