കാഞ്ഞങ്ങാട്∙ദേശീയപാതയിൽ ജില്ലാ ആശുപത്രിക്ക് മുൻപിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എയിംസ് ജനകീയ കൂട്ടായ്മയാണ് ഹൈക്കോടതിയിൽ ഇക്കാര്യം ഉന്നയിച്ച് ഹർജി നൽകിയത്. നിലവിൽ ജില്ലാ ആശുപത്രിക്ക് മുൻപിൽ മേൽനടപ്പാലം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. പ്രധാന പാതയിൽ നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട്∙ദേശീയപാതയിൽ ജില്ലാ ആശുപത്രിക്ക് മുൻപിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എയിംസ് ജനകീയ കൂട്ടായ്മയാണ് ഹൈക്കോടതിയിൽ ഇക്കാര്യം ഉന്നയിച്ച് ഹർജി നൽകിയത്. നിലവിൽ ജില്ലാ ആശുപത്രിക്ക് മുൻപിൽ മേൽനടപ്പാലം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. പ്രധാന പാതയിൽ നിന്നു സർവീസ് റോഡുകളിലേക്ക് എൻട്രിയും ഇല്ല. ഇതിനെതിരെയാണ് കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നല്‍കാന്‍ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി. ജില്ലാ ആശുപത്രി അധികൃതർ ഇക്കാര്യം ഇതുവരെ ഉന്നയിക്കാന്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി നിരീക്ഷിച്ചു. 

ജില്ലയിലെ പ്രധാന ആശുപത്രിയായ ജില്ലാ ആശുപത്രിക്കു മുൻപിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കൂട്ടായ്മ ധർണ നടത്തിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് എല്ലാ ഓഫിസുകളിലും പരാതിയും നിവേദനവും നൽകിയിരുന്നു. എന്നിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ദേശീയപാത യാഥാർഥ്യമായാൽ ജില്ലാ ആശുപത്രിയിലേക്കെത്താൻ സര്‍വീസ് റോഡ് വഴി കിലോമീറ്ററുകൾ ചുറ്റി വരണം. ദേശീയപാതയിൽ അപകടം നടന്നാൽ 20 കിലോമീറ്റർ ചുറ്റിവേണം ജില്ലാ ആശുപത്രിയിൽ എത്താൻ. കോടതിയിൽ നിന്നു രോഗികൾക്കും നാട്ടുകാർക്കും അനുകൂലമായ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട്, ട്രഷറർ സലീം സന്ദേശം ചൗക്കി, കോഓർഡിനേറ്റർ ശ്രീനാഥ് ശശി എന്നിവർ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT