ദുരിതബാധിതർ വികസനത്തിന്റെ ഇരുണ്ട മുഖം: ചുക്കി നഞ്ചുണ്ട സ്വാമി
കാഞ്ഞങ്ങാട് ∙ വികസനത്തിന്റെ ഇരുണ്ട മുഖമാണ് ഓരോ ദുരിതബാധിതരും എന്ന് കർഷക നേതാവ് ചുക്കി നഞ്ചുണ്ട സ്വാമി പറഞ്ഞു. കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുൻപിൽ എൻഡോസൾഫാൻ ദുരിതബാധിതർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തിയ പ്രക്ഷോഭ റാലിയിൽ പ്രസംഗിക്കുകയായിരുന്നു അവർ. കോർപറേറ്റുകൾക്കു വേണ്ടിയാണു

കാഞ്ഞങ്ങാട് ∙ വികസനത്തിന്റെ ഇരുണ്ട മുഖമാണ് ഓരോ ദുരിതബാധിതരും എന്ന് കർഷക നേതാവ് ചുക്കി നഞ്ചുണ്ട സ്വാമി പറഞ്ഞു. കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുൻപിൽ എൻഡോസൾഫാൻ ദുരിതബാധിതർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തിയ പ്രക്ഷോഭ റാലിയിൽ പ്രസംഗിക്കുകയായിരുന്നു അവർ. കോർപറേറ്റുകൾക്കു വേണ്ടിയാണു വികസനം. വികസനത്തിന്റെ പേരിൽ നടത്തുന്ന പദ്ധതികളിൽ ഇരയാകുന്നവർ ഏറെയാണ്. വിദ്യാഭ്യാസ, ആരോഗ്യ രംഗത്തു മുൻപിൽ നിൽക്കുന്ന കേരളത്തിലാണ് ഈ സമരം നടക്കുന്നത്. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരം സമരം നടക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. എൻഡോസൾഫാൻ ദുരിതബാധിതർ ഏറെ കഷ്ടത്തിലാണ്.
ഈ സമരത്തിന് എല്ലാ പിന്തുണയും നൽകുന്നു. മനുഷ്യനായി ജീവിക്കാനുള്ള സമരമാണിത്. കോർപറേറ്റുകൾക്കു മാത്രമല്ല സാധാരണക്കാരനും ഇവിടെ ജീവിക്കാൻ കഴിയണമെന്ന് അവർ പറഞ്ഞു. ദുരിതബാധിതരായ കുട്ടികൾ പന്തം കൊളുത്തിയാണു പ്രക്ഷോഭ റാലി ഉദ്ഘാടനം ചെയ്തത്. എ.ഹമീദ് അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, ഡോ.ഖാദർ മാങ്ങാട്, ഡോ.അംബികാസുതൻ മാങ്ങാട്, സാമൂഹിക പ്രവർത്തക ദയാബായി, അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ, പി.വി.രാജേന്ദ്രൻ, മിനി ചന്ദ്രൻ, മാധവൻ കരിവെള്ളൂർ, ഡോ.ഷാഹുൽ ഹമീദ്, സജീവൻ പാനൂർ, ഉമേശൻ തൈക്കടപ്പുറം, കാർത്തികേയൻ പെരിയ, വി.വി.സതി, രമേശ് മേത്തല, എം.കെ.അജിത, പി.ഷൈനി എന്നിവർ പ്രസംഗിച്ചു.