വോട്ടോട്ടം തകൃതി; മഞ്ചേശ്വരത്ത് പര്യടനം നടത്തി യുഡിഎഫ് സ്ഥാനാർഥി
കാസർകോട്∙ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ മഞ്ചേശ്വരം നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. എസ്കെഎസ്എസ്എഫ് മഞ്ചേശ്വരം മേഖല കമ്മിറ്റി ഹൊസങ്കടിയിൽ സംഘടിപ്പിച്ച റമസാൻ പ്രഭാഷണ പരിപാടിയിലും പെർളയിൽ എൻമകജെ മണ്ഡലം യുഡിഎഫ് കൺവൻഷനിലും പങ്കെടുത്തു.

കട്ടത്തടുക്ക, സീതാംഗോളി എന്നിവിടങ്ങളിൽ റോഡ് ഷോയിൽ പങ്കെടുത്തു പുത്തിഗെ മുഹിമാത്ത് സന്ദർശിച്ചു. കുമ്പള ഐഎച്ച്ആർഡി കോളജിൽ വിദ്യാർഥികളോടും അധ്യാപകരോടും വോട്ട് അഭ്യർഥിച്ചു.കുമ്പളയിൽ യുഡിഎഫ് സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുത്തു, പാരെ ആലി ചാമുണ്ഡി ക്ഷേത്രത്തിലെ ബ്രഹ്മകലശോത്സവ ചടങ്ങിൽ പങ്കെടുത്തു. മജീർ പള്ളയിൽ ടൗണിൽ വോട്ട് അഭ്യർഥിച്ചു. മിയപദവ്, പൈവളിഗെ, എന്നിവടങ്ങളിലെ റോഡ് ഷോയേക്കു ശേഷം ഉപ്പളയിൽ പര്യടനം സമാപിച്ചു.
ഇന്ന് ഉദുമ മണ്ഡലത്തിൽ
യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ഇന്നു രാവിലെ മുതൽ ഉദുമ മണ്ഡലത്തിൽ റോഡ് ഷോ നടത്തും. രാവിലെ 9ന് കാനത്തൂർ നിന്നു തുടങ്ങി കോട്ടൂർ,ബോവിക്കാനം,പൊവ്വൽ,അല്ലാമാ നഗർ,തെക്കിൽ (അമ്പട്ട),ചട്ടഞ്ചാൽ, പൊയിനാച്ചി,കുണിയ, പെരിയ ടൗൺ, കല്ല്യോട്ട്,കാഞ്ഞിരടുക്കം, ഇരിയ, അമ്പലത്തറ, കോട്ടപ്പാറ, എടമുണ്ട,പുല്ലൂർ, ചാലിങ്കാൽ, സെൻട്രൽ സർവകലാശാല സിറ്റി, ചേറ്റുകുണ്ട്, തെക്കു പുറം, പൂച്ചക്കാട്, കല്ലിങ്കാൽ, പള്ളിക്കര മഠം, കോട്ടക്കുന്ന്,ബേക്കൽ,തൃക്കണ്ണാട്, കോട്ടിക്കുളം, പാലക്കുന്ന്,ഉദുമ ടൗൺ, കളനാട്,മേൽപറമ്പ് എന്നിവിടങ്ങളിലെ റോഡ്ഷേയേക്കു ശേഷം ചെമ്മനാട്ട് സമാപിക്കും.
കാഞ്ഞങ്ങാട്ട് പര്യടനവുമായി എൽഡിഎഫ് സ്ഥാനാർഥി
കാഞ്ഞങ്ങാട്∙കാസർകോട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്‌ണന് കാഞ്ഞങ്ങാട് അസംബ്ലി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. വിവിധ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും വീടുകളിലും സന്ദർശനം നടത്തി. കാഞ്ഞങ്ങാട് നഗരസഭ, അജാനൂർ പഞ്ചായത്ത് എന്നിവിടങ്ങളിലായിരുന്നു സന്ദർശനം. എൽഡിഎഫ് നേതാക്കളായ ഇ. ചന്ദ്രശേഖരൻ എംഎൽഎ, പി.അപ്പുക്കുട്ടൻ, കെ.രാജ്‌മോഹൻ, ബിൽടെക് അബ്ദുല്ല, മൂലക്കണ്ടം അബ്ദുല്ല, സേതു കുന്നുമ്മൽ, വി. തുളസി, മൂലക്കണ്ടം പ്രഭാകരൻ, കാറ്റാടി കുമാരൻ, എൻ.വി ബാലൻ, എം.വി.നാരായണൻ തുടങ്ങിയവർ സ്ഥാനാർഥിയുടെ കൂടെയുണ്ടായിരുന്നു.
എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനം
ഇന്നു രാവിലെ 10.20– സ്വർഗ, 11.15–നെൽക്ക, 11.45– ബജകൂടൽ, 12.30–ബാഡൂർ, 1.30–ഐടിഎ സീതാംഗോളി 3.30 പൊട്ടോരി കോളനി,5.30 എരിയപ്പാടി, 6.00 മുണ്ട്യത്തടുക്ക,
ട്രെയിനിൽ വോട്ട് അഭ്യർഥിച്ച് എൻഡിഎ സ്ഥാനാർഥി
കാസർകോട്∙എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി തിരഞ്ഞെടുപ്പ് പ്രചരണാർഥം മഞ്ചേശ്വരം മുതൽ പയ്യന്നൂർ വരെ ഇരു ഭാഗങ്ങളിലായി ട്രെയിനിൽ യാത്ര ചെയ്തു വോട്ട് അഭ്യർഥിച്ചു. അമൃത് ഭാരത് റെയിൽവേ സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെട്ട പയ്യന്നൂർ, കാസർകോട് റെയിൽവേ സ്റ്റേഷനുകളിൽ മാത്രം 50 കോടിയിൽപരം രൂപയുടെ വികസനമാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും നിലവിലെ കെട്ടിടങ്ങളുടെ നവീകരണം, ശൗചാലയങ്ങളും വിശ്രമ മുറികളും പാർക്കിങ് സൗകര്യവും എസ്കലേറ്ററും ഉൾപ്പെടെ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, സ്റ്റേഷനിലേക്കുള്ള റോഡുകൾ ഉൾപ്പെടെ 50 വർഷത്തെ ആവശ്യങ്ങൾ മുന്നിൽകണ്ടുള്ള സമഗ്ര വികസനമാണ് നടപ്പാക്കുന്നതെന്ന് സ്ഥാനാർഥി എം.എൽ.അശ്വിനി പറഞ്ഞു.
ഇന്നു പയ്യന്നൂരിൽ
എം.എൽ.അശ്വിനി പയ്യന്നൂർ മണ്ഡലത്തിൽ ഇന്നു പ്രചാരണം നടത്തും.രാവിലെ 9ന് കാലിക്കടവിൽ നിന്നും പ്രചാരണം ആരംഭിക്കും. 9.30ന് കരിവെള്ളൂർ, 9.45 ന് ഓണക്കുന്ന്, 10.10ന് വെള്ളൂർ, 10.30 ന് കോത്തായിമുക്ക്, 2.30ന് രാമന്തളി ടൗൺ, 3ന് പുന്നാക്കടവ് പാലം, 3.30 ന് കൊറ്റി, തുടർന്ന് റെയിൽവേ സ്റ്റേഷൻ, 4.00ന് പയ്യന്നൂർ ടൗൺ, 5ന് റോഡ് ഷോ