കാഞ്ഞങ്ങാട് ∙ ബേക്കൽ-കോവളം ജലപാതയ്ക്കായി അരയി മുതൽ ചിത്താരി വരെ നിർമിക്കുന്ന കൃത്രിമ ജലപാതയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കി ജലപാത ജനകീയ സമിതി. തിരഞ്ഞെടുപ്പ് മുൻപിൽ കണ്ട് കൃത്രിമ ജലപാതയുമായി ബന്ധപ്പെട്ട് വിവിധ മുന്നണികളുടെ സ്ഥാനാർഥികളെയും നേതാക്കളെയും ഉൾപ്പെടുത്തി ജനകീയ കൺവൻഷൻ നടത്തും. നാളെ രാവിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ ബേക്കൽ-കോവളം ജലപാതയ്ക്കായി അരയി മുതൽ ചിത്താരി വരെ നിർമിക്കുന്ന കൃത്രിമ ജലപാതയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കി ജലപാത ജനകീയ സമിതി. തിരഞ്ഞെടുപ്പ് മുൻപിൽ കണ്ട് കൃത്രിമ ജലപാതയുമായി ബന്ധപ്പെട്ട് വിവിധ മുന്നണികളുടെ സ്ഥാനാർഥികളെയും നേതാക്കളെയും ഉൾപ്പെടുത്തി ജനകീയ കൺവൻഷൻ നടത്തും. നാളെ രാവിലെ 10ന് കുന്നുമ്മൽ എൻഎസ്എസ് ഹാളിലാണ് പരിപാടി. ജലപാതയുമായി ബന്ധപ്പെട്ട് ‍കുടിയിറക്കപ്പെടുന്നവരും കുടിവെള്ളം മുട്ടുന്നവരും എന്തിന് വോട്ട് ചെയ്യണമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് അവർക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കാനുമാണ് കൺവൻഷൻ വഴി ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. 

കാരാട്ട്, നെല്ലിക്കാട്ട്, അതിയാമ്പൂർ, അടോട്ട്, വെള്ളായി, മഡിയൻ പാടങ്ങളിലൂടെ ആണ് കൃത്രിമ ജലപാത കടന്നു പോകുക. പാടത്തിന് ഇരുവശത്തുമായി ആയിരത്തോളം കുടുംബങ്ങൾ ഈ മേഖലയിൽ താമസിക്കുന്നുണ്ട്. നൂറോളം കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വരും. ഇപ്പോൾ തന്നെ ഈ മേഖലയിൽ ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. പദ്ധതി വരുന്നതോടെ കുടിവെള്ളം കിട്ടാക്കനിയാകും. 6.5 കിലോമീറ്റർ ആണ് ജലപാത നിർമിക്കുന്നത്. 60 മീറ്റർ വീതിയിൽ റോഡും കൃത്രിമ ജലപാതയും വരും. ജലപാതയ്ക്ക് 8 മീറ്റർ ആഴവും ഉണ്ടാകും. പദ്ധതിക്കായി വിശദ പഠന റിപ്പോർട്ട് പോലും തയാറാക്കിയിട്ടില്ല. പാരിസ്ഥിതിക ആഘാത പഠനവും നടത്തിയിട്ടില്ല. നിയമാനുസൃതമായ യാതൊരു പഠനവും നടത്താതെ ആണ് ജലപാത നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് കൺവീനർ കെ.ഹരികൃഷ്ണൻ, രക്ഷാധികാരിയായ ശിൽപി കാനായി കുഞ്ഞിരാമൻ, കെ.പ്രസേനൻ, പി.നളിനി, കെ.ജയശ്രീ, എം.സുനിത, സീന അനിൽ എന്നിവർ അറിയിച്ചു.