കാസർകോട്∙ വോട്ടർ പട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് നാളെ വരെയാണ് പേര് ചേർക്കാൻ അവസരം. നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തീയതിയുടെ 10 ദിവസം മുൻപു വരെയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ലഭിക്കുക. 18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടൽ വഴിയോ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙ വോട്ടർ പട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് നാളെ വരെയാണ് പേര് ചേർക്കാൻ അവസരം. നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തീയതിയുടെ 10 ദിവസം മുൻപു വരെയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ലഭിക്കുക. 18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടൽ വഴിയോ, വോട്ടർ ഹെൽപ് ലൈൻ ആപ് ഉപയോഗിച്ചോ, ബൂത്ത് ലവൽ ഓഫിസർമാർ വഴിയോ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടൽ വഴി അപേക്ഷിക്കുന്നവർ voters.eci.gov.in മുഖേന മൊബൈൽ നമ്പർ നൽകി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിൻ ചെയ്യണം. ഇംഗ്ലിഷിലും മലയാളത്തിലും അപേക്ഷ എൻട്രികൾ പൂരിപ്പിക്കാം.

ന്യൂ റജിസ്‌ട്രേഷൻ ഫോർ ജനറൽ ഇലക്ടേഴ്‌സ് എന്ന ഓപ്ഷനിൽ (പുതുതായി വോട്ട് ചേർക്കുന്നവർക്കുള്ള ഫോം 6) സംസ്ഥാനം, ജില്ല, പാർലമെന്റ്, നിയമസഭാ മണ്ഡലങ്ങൾ എന്നിവയുടെ പേര്, വ്യക്തിഗത വിവരങ്ങൾ, ഇ മെയിൽ ഐഡി, ജനനത്തീയതി, വിലാസം എന്നീ വിവരങ്ങളും പാസ്പോർട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്ത് അപേക്ഷ നൽകണം. ആധാർ കാർഡ് ലഭ്യമല്ലെങ്കിൽ മറ്റ് രേഖകൾ അപ്‌ലോഡ് ചെയ്യണം. തുടർന്ന് അധികൃതരുടെ പരിശോധനയ്ക്കു ശേഷം പട്ടികയിൽ പേര് ഉൾപ്പെടുത്തി നൽകിയിരിക്കുന്ന വിലാസത്തിൽ തപാൽ വഴി വോട്ടർക്ക് തിരിച്ചറിയൽ കാർഡ് അയയ്ക്കും. ഇതിനകം അപേക്ഷ നൽകിയവർ വീണ്ടും നൽകേണ്ടതില്ല. അപേക്ഷ സംബന്ധിച്ച സ്ഥിതിവിവരം ഓൺലൈൻ ആയും അതത് താലൂക്ക് ഓഫിസുകളിലെ ഇലക്‌ഷൻ വിഭാഗം, ബിഎൽഒ എന്നിവിടങ്ങളിൽ നിന്നും അറിയാൻ സാധിക്കും.