ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷം; തുറന്നിട്ടും തുറക്കാതെ സ്മാർട് വില്ലേജ് ഓഫിസ്
നെല്ലിക്കട്ട ∙ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും പ്രവർത്തനം തുടങ്ങാത്ത പാടി സ്മാർട് വില്ലേജ് ഓഫിസ് കെട്ടിടത്തിന് മുൻപിൽ റീത്ത് സമർപ്പിച്ചു പ്രതിഷേധിച്ചു.ചെങ്കള പഞ്ചായത്ത് മുസ്‌ലിം ലീഗ് മൂന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റീത്ത് സമർപ്പിച്ചത്. 2023 മാർച്ച് 30നാണ് റവന്യു മന്ത്രി കെ.രാജന‍്

നെല്ലിക്കട്ട ∙ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും പ്രവർത്തനം തുടങ്ങാത്ത പാടി സ്മാർട് വില്ലേജ് ഓഫിസ് കെട്ടിടത്തിന് മുൻപിൽ റീത്ത് സമർപ്പിച്ചു പ്രതിഷേധിച്ചു. ചെങ്കള പഞ്ചായത്ത് മുസ്‌ലിം ലീഗ് മൂന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റീത്ത് സമർപ്പിച്ചത്. 2023 മാർച്ച് 30നാണ് റവന്യു മന്ത്രി കെ.രാജന‍് കെട്ടിടം ഉദ്ഘാടനം ചെയ്തത്. കെട്ടിടത്തിൽ ഓഫിസിന് ആവശ്യമായ ഫർണിച്ചറും മറ്റും അനുബന്ധ ഉപകരണങ്ങളും ഇത് വരെ സജ്ജീകരിച്ചിട്ടില്ല.
പാടി-നെക്രാജെ ഗ്രൂപ്പ് വില്ലേജ് വിഭജിക്കണമെന്ന ഏറെ കലത്തെ ആവശ്യത്തിനും പരിഹാരമായിട്ടില്ല. പൊതുജനങ്ങൾ ഏറെ ആശ്രയിക്കുന്ന പാടി സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം ഉടൻ തുറന്ന് പ്രവർത്തനമാരംഭിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇഖ്ബാൽ ചേരൂർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ഹുസൈൻ ബേർക്ക അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇബ്രാഹിം നെല്ലിക്കട്ട, കെ.എം.മുഹമ്മദ് കുഞ്ഞി, ലത്തിഫ് ചെന്നടുക്ക, അർഷാദ് എതിർത്തോട്, ഖാലിദ് കമ്മങ്കായം, ആഷിർ കുന്നിൽ, പി.കെ.അബ്ദു, യാസർ കുന്നിൽ,അജ്മൽ നെല്ലിക്കട്ട, വൈ. റാഷിദ്, സവാദ് അഹമ്മദ്, അനസ് എതിർത്തോട്, ജാബിർ നെല്ലിക്കട്ട, അലി മണ്ഡലിക്കാട്, അഷ്റഫ്, എൻ.എ.അബ്ഷർ ബേർക്ക, ഹംസ നെല്ലിക്കട്ട, ഇബ്രാഹിം അർക്കെ, ഷെരീഫ് നെല്ലിക്കട്ട, അബ്ദു നെല്ലിക്കട്ട, ഷംസുദ്ധീൻ,സത്താർ ബേർക്ക,ഷാക്കിർ കുന്നിൽ എന്നിവർ പ്രസംഗിച്ചു.