വേനൽമഴ കാത്ത് വടക്കൻ മലബാർ; മിക്ക മേഖലകളിലും ചൂട് 36 ഡിഗ്രിക്കു മുകളിൽ
കാഞ്ഞങ്ങാട് ∙ കത്തുന്ന വെയിലിൽ വാടിത്തളരുകയാണ് പകൽ സമയത്ത് പുറംജോലികൾ ചെയ്യുന്നവർ. സർക്കാർ സംവിധാനങ്ങളിലും അസംഘടിത മേഖലകളിലും ജോലി ചെയ്യുന്നവർ വലിയ പ്രയാസങ്ങളാണ് നേരിടുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫീൽഡ് ജോലികൾ ചെയ്യുന്നവരും പലപ്പോഴും ചൂടിൽ വലയുന്നുണ്ട്. അടുത്ത 3 ദിവസം കൂടുതൽ മേഖലകളിൽ മഴ

കാഞ്ഞങ്ങാട് ∙ കത്തുന്ന വെയിലിൽ വാടിത്തളരുകയാണ് പകൽ സമയത്ത് പുറംജോലികൾ ചെയ്യുന്നവർ. സർക്കാർ സംവിധാനങ്ങളിലും അസംഘടിത മേഖലകളിലും ജോലി ചെയ്യുന്നവർ വലിയ പ്രയാസങ്ങളാണ് നേരിടുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫീൽഡ് ജോലികൾ ചെയ്യുന്നവരും പലപ്പോഴും ചൂടിൽ വലയുന്നുണ്ട്. അടുത്ത 3 ദിവസം കൂടുതൽ മേഖലകളിൽ മഴ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കൻ കേരളത്തിലും ചില മേഖലകളിൽ മഴ സാധ്യത പ്രവചിക്കുന്നുണ്ട്. എങ്കിലും തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.
ചില കാലാവസ്ഥാ മോഡലുകളുടെ അടിസ്ഥാനത്തിൽ ശ്രീലങ്കയ്ക്കു സമീപത്തെ കാറ്റുകൾ അനുകൂലമായാൽ തെക്കൻ കേരളത്തിൽ മഴ സാധ്യത പ്രവചിക്കുന്നുണ്ട്. എന്നാൽ ഔദ്യോഗിക കേന്ദ്രങ്ങൾ ഈ നിലയ്ക്ക് വിലയിരുത്തൽ നടത്തിയിട്ടില്ല. മാർച്ച് 1 മുതൽ ഇന്നലെ വരെ കാസർകോട് ജില്ലയിൽ ലഭിച്ചത് 0.2 മില്ലിമീറ്റർ മഴ മാത്രമാണ്. 23.2 മില്ലിമീറ്ററാണ് ശരാശരി വേനൽ മഴ ലഭിക്കേണ്ടത്. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒന്നര മാസത്തോളമായി മഴ കിട്ടിയിട്ടില്ല. തെക്കൻ ജില്ലകളിൽ മാത്രമാണ് ഭേദപ്പെട്ട വേനൽമഴ ലഭിച്ചത്. ഈ വർഷം ജനുവരിയിൽ വടക്കൻ മലബാറിൽ അപ്രതീക്ഷിതമായി കൂടുതൽ മഴ പെയ്തിരുന്നു.