മനസ്സിലുണ്ടാവട്ടെ, ഇത്തിരി കൊന്നപ്പൂവ്
നീലേശ്വരം∙വിഷുവിന് കണിയൊരുക്കാൻ കൊന്ന കിട്ടിയില്ലെങ്കൽ പേടി വേണ്ട. കൊന്നപ്പൂവിനെ വെല്ലുന്ന മനോഹരമായ പ്ലാസ്റ്റിക് കൊന്നപ്പൂവുകൾ വിപണിയിൽ എത്തിക്കഴിഞ്ഞു. വിഷു ദിനത്തിൽ കണിയൊരുക്കുന്നതിനായി പ്രധാനമായി ഉപയോഗിക്കുന്ന പൂവാണ് കൊന്ന. ഗ്രാമങ്ങളിൽ യഥേഷ്ടം ലഭിച്ചിരുന്ന പൂവായിരുന്നു ഇത്. പക്ഷേ, ഇന്ന് കണി

നീലേശ്വരം∙വിഷുവിന് കണിയൊരുക്കാൻ കൊന്ന കിട്ടിയില്ലെങ്കൽ പേടി വേണ്ട. കൊന്നപ്പൂവിനെ വെല്ലുന്ന മനോഹരമായ പ്ലാസ്റ്റിക് കൊന്നപ്പൂവുകൾ വിപണിയിൽ എത്തിക്കഴിഞ്ഞു. വിഷു ദിനത്തിൽ കണിയൊരുക്കുന്നതിനായി പ്രധാനമായി ഉപയോഗിക്കുന്ന പൂവാണ് കൊന്ന. ഗ്രാമങ്ങളിൽ യഥേഷ്ടം ലഭിച്ചിരുന്ന പൂവായിരുന്നു ഇത്. പക്ഷേ, ഇന്ന് കണി കാണാൻ പോലും കൊന്നപ്പൂവ് കിട്ടാത്ത സാഹചര്യമാണുള്ളത്.
ഇതാണ് പ്ലാസ്റ്റിക് കൊന്നയുടെ സാധ്യത തെളിഞ്ഞത്. വിപണി കീഴടക്കി കഴിഞ്ഞിരിക്കുകയാണ് ഈ പ്ലാസ്റ്റിക് കൊന്ന പൂവുകൾ 50 രൂപ മുതൽ ഇതിന് വില ഈടാക്കുന്നുണ്ട്. അതെ സമയം കൊന്ന പൂവ് നിറഞ്ഞ് നിൽക്കുന്ന കലാലയവും ഇവിടെ ഉണ്ട് പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിന്റെ ക്യാംപസിനകത്തു കൊന്നപ്പൂവിന്റെ വസന്തം നിറയുകയാണ്. ഒട്ടേറെ കൊന്നമരങ്ങൾ ഇവിടെ പൂത്തുനിൽക്കുകയാണ്.