ചൂട് രൂക്ഷം; മലയോരത്ത് കരിഞ്ഞുണങ്ങി കൃഷികൾ
വെള്ളരിക്കുണ്ട് ∙ ചൂട് രൂക്ഷമായതോടെ മലയോരത്തെ കൃഷികൾ കരിഞ്ഞുണങ്ങുന്നു. കമുക്, തെങ്ങ്, കുരുമുളക് എന്നിവയാണ് വ്യാപകമായി ഉണങ്ങുന്നത്. കുരുമുളകിനും കമുകിനുമാണ് ഉണക്കം കൂടുതലും ബാധിച്ചത്. ഏക്കറുകണക്കിനു സ്ഥലത്തെ കൃഷികളാണ് ഇതിനകം പൂർണമായും നശിച്ചത്. അടയ്ക്കും കുരുമുളകിനും വില വർധിച്ചതോടെ

വെള്ളരിക്കുണ്ട് ∙ ചൂട് രൂക്ഷമായതോടെ മലയോരത്തെ കൃഷികൾ കരിഞ്ഞുണങ്ങുന്നു. കമുക്, തെങ്ങ്, കുരുമുളക് എന്നിവയാണ് വ്യാപകമായി ഉണങ്ങുന്നത്. കുരുമുളകിനും കമുകിനുമാണ് ഉണക്കം കൂടുതലും ബാധിച്ചത്. ഏക്കറുകണക്കിനു സ്ഥലത്തെ കൃഷികളാണ് ഇതിനകം പൂർണമായും നശിച്ചത്. അടയ്ക്കും കുരുമുളകിനും വില വർധിച്ചതോടെ ജലസേചനസൗകര്യമില്ലാത്ത മലമുകളിൽ പോലും കമുകും കുരുമുളകും വ്യാപിപ്പിച്ചിരുന്നു. ഇപ്പോൾ ബാങ്ക് വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകർ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. ചൂട് കൂടിയതോടെ റബറിന്റെ ഉൽപാദനം തീർത്തും കറഞ്ഞു. മിക്കയിടങ്ങളിലും കൂലികൊടുക്കാൻ കഴിയാത്തതിനാൽ പലരും ടാപ്പിങ് നിർത്തി. കാർഷികത്തൊഴിലാളികളും പണിയില്ലാതെ വിഷമിക്കുകയാണ്. ചൈത്രവാഹിനി ഉൾപ്പെടെയുള്ള പുഴകളും ചെറുതോടുകളും, കിണറുകളും ഇതിനകം വറ്റിവരണ്ടതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായി.