വേനല്‍: ഒരിക്കലും വറ്റാത്ത ചൈത്രവാഹിനി പുഴയിലെ കരിമ്പിരിക്കയവും വറ്റിത്തുടങ്ങി
ഭീമനടി∙ വേനലിന്റെ കാഠിന്യം വർധിച്ചതോടെ ഒരിക്കലും വറ്റാത്ത ചൈത്രവാഹിനി പുഴയിലെ കരിമ്പിരിക്കയവും വറ്റിത്തുടങ്ങി. പുഴ പൂർണമായും വറ്റിക്കഴിഞ്ഞും 200 മീറ്ററോളം വിസ്തൃതിയുള്ള കയം നിറഞ്ഞു തുളുമ്പിക്കിടക്കുന്നത് വേറിട്ട കാഴ്ചയായിരുന്നു. വെസ്റ്റ് എളേരി പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ കിണറും പമ്പുഹൗസും കയത്തോടു ചേർന്നാണുള്ളത്. 2016ൽ ഉണ്ടായ

ഭീമനടി∙ വേനലിന്റെ കാഠിന്യം വർധിച്ചതോടെ ഒരിക്കലും വറ്റാത്ത ചൈത്രവാഹിനി പുഴയിലെ കരിമ്പിരിക്കയവും വറ്റിത്തുടങ്ങി. പുഴ പൂർണമായും വറ്റിക്കഴിഞ്ഞും 200 മീറ്ററോളം വിസ്തൃതിയുള്ള കയം നിറഞ്ഞു തുളുമ്പിക്കിടക്കുന്നത് വേറിട്ട കാഴ്ചയായിരുന്നു. വെസ്റ്റ് എളേരി പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ കിണറും പമ്പുഹൗസും കയത്തോടു ചേർന്നാണുള്ളത്.
2016ൽ ഉണ്ടായ കൊടും വരൾച്ചയിൽ മാത്രമാണ് മുൻപ് കയം വറ്റിയത്. കയത്തെ സംരക്ഷിക്കുവാൻ പഞ്ചായത്ത് അധികൃതർ നടപടികളൊന്നും സ്വീകരിക്കുന്നില്ല. സംരക്ഷണ മതിൽ നിർമിച്ച് കയം സംരക്ഷിക്കണമെന്നാണു നാട്ടുകാരുടെ പ്രധാന ആവശ്യം.