ദുരിതബാധിതരുടെ അമ്മമാർ നടത്തുന്ന സമരത്തിന് പിന്തുണയുമായി ഐക്യദാർഢ്യ ഉപവാസം
കാഞ്ഞങ്ങാട്∙ മിനി സിവിൽ സ്റ്റേഷന് മുൻപിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർ നടത്തുന്ന സമരത്തിന് പിന്തുണയുമായി ഐക്യദാർഢ്യ ഉപവാസം നടത്തി. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട്, മുൻ പിഎസ്‌സി അംഗം ഡോ.അജയകുമാർ കോടോത്ത്, ടി.വി.രാജേന്ദ്രൻ, ഫറീന കോട്ടപ്പുറം എന്നിവരാണ് ഐക്യദാർഢ്യ ഉപവാസം

കാഞ്ഞങ്ങാട്∙ മിനി സിവിൽ സ്റ്റേഷന് മുൻപിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർ നടത്തുന്ന സമരത്തിന് പിന്തുണയുമായി ഐക്യദാർഢ്യ ഉപവാസം നടത്തി. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട്, മുൻ പിഎസ്‌സി അംഗം ഡോ.അജയകുമാർ കോടോത്ത്, ടി.വി.രാജേന്ദ്രൻ, ഫറീന കോട്ടപ്പുറം എന്നിവരാണ് ഐക്യദാർഢ്യ ഉപവാസം നടത്തിയത്. സാഹിത്യകാരൻ ഡോ. അംബികാസുതൻ മാങ്ങാട് ഉപവാസം ഉദ്ഘാടനം ചെയ്തു. സർക്കാർ സമരം ചർച്ച ചെയ്ത് അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ദുരിതബാധിതർ നടത്തുന്ന സമരം ഏറ്റെടുക്കാൻ ജില്ലയിലെ എംഎൽഎമാരും എംപിയും തയാറാകണമെന്ന് ഡോ. ഖാദർ മാങ്ങാട് ആവശ്യപ്പെട്ടു. ഇടതുപക്ഷം ഹൃദയ പക്ഷം എന്ന് ഉദ്ഘോഷിക്കുന്ന സർക്കാർ ചർച്ചയ്ക്ക് പോലും തയാറാകാത്തത് ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്നും അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഡോസൾഫാൻ വിഷയത്തിൽ പൊതു സമൂഹം ഇടപെട്ട് സർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് ഡോ. അജയകുമാർ കോടോത്ത് ആവശ്യപ്പെട്ടു.
എം.കെ.അജിത അധ്യക്ഷത വഹിച്ചു. ഡോ. ടി.എം.സുരേന്ദ്രനാഥ്, മോഹനൻ കുശാൽ നഗർ, വി.കമ്മാരൻ, ഉമേശൻ തൈക്കടപ്പുറം, പി.മുരളീധരൻ, എച്ച്.സൂര്യ ഭട്ട്, മാധവൻ കരിവെള്ളൂർ, തമ്പാൻ മഡിയൻ, ഇ.തമ്പാൻ, അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ, പി. ഷൈനി എന്നിവർ പ്രസംഗിച്ചു. സമരം 91 ദിവസം പിന്നിട്ടു.