കാസർകോട്∙ ഉഷ്ണതരംഗ സാധ്യത ഉള്ളതിനാൽ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ലേബർ ഓഫിസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു. തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ഇന്ന് വകുപ്പ് സ്പെഷൽ ഡ്രൈവ് നടത്തും.നിലവിലെ സാഹചര്യത്തിൽ തൊഴിൽ സമയം പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙ ഉഷ്ണതരംഗ സാധ്യത ഉള്ളതിനാൽ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ലേബർ ഓഫിസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു. തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ഇന്ന് വകുപ്പ് സ്പെഷൽ ഡ്രൈവ് നടത്തും. നിലവിലെ സാഹചര്യത്തിൽ തൊഴിൽ സമയം പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമവേളയായിരിക്കും.നിർജലീകരണം കാരണം കുഴഞ്ഞു വീഴാൻ സാധ്യത കൂടുതലായതിനാൽ തൊഴിലാളികൾ ഇടയ്ക്കിടെ നന്നായി വെള്ളം കുടിക്കണം. പണി ചെയ്യുമ്പോൾ പാദരക്ഷകൾ ധരിക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുക.

നിർജലീകരണം ഉണ്ടാക്കുന്ന ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണം. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഉത്തരവ് നടപ്പാക്കാതെ തൊഴിലാളികളെ ജോലി ചെയ്യിക്കുന്ന തൊഴിലുടമകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് ജില്ലാ ലേബർ ഓഫിസർ അറിയിച്ചു. പരിശോധനകൾക്കു ജില്ലാ ലേബർ ഓഫിസർ എ.കെ.ജയശ്രീ, അസിസ്റ്റൻറ് ലേബർ ഓഫിസർ ഗ്രേഡ് 1 ജയ കൃഷ്ണ, അസിസ്റ്റൻറ് ലേബർ ഓഫിസർ ഗ്രേഡ് II ഫൈസൽ, പത്മരാജ് എന്നിവർ നേതൃത്വം നൽകി. തൊഴിലിടങ്ങളിൽ നിയമങ്ങൾ ലംഘിക്കുന്നു എന്ന തരത്തിൽ 40ലേറെ പരാതികൾ വകുപ്പിനു ജില്ലയിൽ ലഭിച്ചിരുന്നു.