കാസർകോട് ∙ കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സിപിഎം പ്രാദേശിക നേതാവായ സെക്രട്ടറി 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പാർട്ടിയും ആരോപണ നിഴലിൽ. സെക്രട്ടറിയെ അനുനയിപ്പിച്ച് പണം തിരിച്ചടപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് പൊലീസിൽ പരാതി നൽകാൻ ഭരണസമിതിയും

കാസർകോട് ∙ കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സിപിഎം പ്രാദേശിക നേതാവായ സെക്രട്ടറി 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പാർട്ടിയും ആരോപണ നിഴലിൽ. സെക്രട്ടറിയെ അനുനയിപ്പിച്ച് പണം തിരിച്ചടപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് പൊലീസിൽ പരാതി നൽകാൻ ഭരണസമിതിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സിപിഎം പ്രാദേശിക നേതാവായ സെക്രട്ടറി 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പാർട്ടിയും ആരോപണ നിഴലിൽ. സെക്രട്ടറിയെ അനുനയിപ്പിച്ച് പണം തിരിച്ചടപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് പൊലീസിൽ പരാതി നൽകാൻ ഭരണസമിതിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സിപിഎം പ്രാദേശിക നേതാവായ സെക്രട്ടറി 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പാർട്ടിയും ആരോപണ നിഴലിൽ. സെക്രട്ടറിയെ അനുനയിപ്പിച്ച് പണം തിരിച്ചടപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് പൊലീസിൽ പരാതി നൽകാൻ ഭരണസമിതിയും പാർട്ടിയും തീരുമാനിച്ചത്. പണം നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗം ഇടപാടുകാരും സിപിഎമ്മുകാരാണ്. സെക്രട്ടറി കെ.രതീശനെ സിപിഎമ്മിൽ നിന്നു പുറത്താക്കി. കാറഡുക്ക ഏരിയ കമ്മിറ്റിയുടെ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചതായി സംസ്ഥാന സമിതി അംഗം സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അറിയിച്ചു. രതീശൻ ഇപ്പോഴും ഒളിവിലാണ്.

തട്ടിപ്പ് 3 രീതിയിൽ
3 രീതിയിലാണ് സെക്രട്ടറി കെ.രതീശൻ തട്ടിപ്പ് നടത്തിയത്. 32 അംഗങ്ങളുടെ പേരിൽ അവരറിയാതെ വായ്പ അനുവദിച്ച്, സ്വർണം പണയമായി ഇല്ലാതെ തന്നെ 1.69 കോടി രൂപ കൈക്കലാക്കി. ഇടപാടുകാർ പണയം വച്ച 1.12 കോടിയുടെ സ്വർണം അവരറിയാതെ ലോക്കറിൽ നിന്ന് എടുത്തുകൊണ്ടുപോയി. കേരള ബാങ്കിൽ നിന്ന് സംഘത്തിന് അനുവദിച്ച വായ്പയിൽ നിന്ന് 1.9 കോടിയോളം രൂപ കൈക്കലാക്കി.

ADVERTISEMENT

എന്തുകൊണ്ട് അറിഞ്ഞില്ല
ഇത്ര വലിയ തട്ടിപ്പ് ഭരണസമിതി എന്തുകൊണ്ട് കണ്ടെത്തിയില്ലെന്നതാണ് ഉയരുന്ന ചോദ്യം. സ്വർണപ്പണയ വായ്പയും പണയത്തിലുള്ള സ്വർണവും പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പാക്കി 3 മാസത്തിലൊരിക്കൽ ഭരണസമിതി സഹകരണ വകുപ്പിന് റിപ്പോർട്ട് നൽകണമെന്നാണ് വ്യവസ്ഥ. പ്രസിഡന്റ്, ചുമതലപ്പെട്ട 3 ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി, അപ്രൈസർ എന്നിവരാണ് പരിശോധന നടത്തേണ്ടത്.   

‌കഴിഞ്ഞ മാർച്ച് 31ന് സൊസൈറ്റി നൽകിയ റിപ്പോർട്ടിൽ അതുവരെ അനുവദിച്ച സ്വർണപ്പണയ വായ്പയ്ക്കു തുല്യമായ സ്വർണം ലോക്കറിൽ ഉണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം തട്ടിപ്പു പുറത്തുവന്നതിനു ശേഷം പ്രസിഡന്റ് കെ.സൂപ്പി നൽകിയ പരാതിയിൽ ജനുവരി മാസം മുതൽ തന്നെ തട്ടിപ്പ് തുടങ്ങിയതായി പറയുന്നു. 

തട്ടിപ്പ് വ്യക്തമായ ശേഷവും നഷ്ടമായ സ്വർണവും പണവും തിരികെ നൽകാൻ സിപിഎം നേതാവായ സെക്രട്ടറിക്ക് സമയം അനുവദിക്കുകയാണ് ഭരണസമിതി ചെയ്തത്. ഈ മാസം 2 മുതൽ അവധിയിൽ പോകാനും സെക്രട്ടറിയോട് നിർദേശിച്ചു. ഇങ്ങനെ അവധിയിലിരിക്കുന്ന സമയത്താണ് ഈ മാസം 9ന് സൊസൈറ്റിയിലെത്തി ലോക്കറിൽ നിന്ന് 1.12 കോടിയുടെ സ്വർണം ബാഗിലിട്ട് കടത്തിക്കൊണ്ടുപോയത്.

ജനുവരി മാസം മുതൽ തട്ടിപ്പ് ആരംഭിച്ചിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് പിരിയോഡിക്കൽ ഇൻസ്പെക്‌ഷൻ നടത്തുമ്പോൾ കണ്ടെത്തിയില്ലെന്നതിന് ഭരണസമിതി ഉത്തരം പറയേണ്ടി വരും. ‌പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിലെ തട്ടിപ്പ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ADVERTISEMENT

സംസ്ഥാന സമിതി അംഗം സി.എച്ച്.കുഞ്ഞമ്പു എംഎൽഎയുടെ സാന്നിധ്യത്തിൽ ഇന്നലെ തന്നെ കാറഡുക്ക ഏരിയ കമ്മിറ്റി യോഗം ചേർന്ന് രതീശനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത് ഇതിന്റെ ഗൗരവം തിരിച്ചറിഞ്ഞാണ്.

തട്ടിയ പണം നിക്ഷേപിച്ചത് റിയൽ എസ്റ്റേറ്റിൽ
മുള്ളേരിയ ∙ ‌കാറഡുക്ക അഗ്രികൾചറിസ്റ്റ് സൊസൈറ്റിയിൽനിന്നു തട്ടിയെടുത്ത 4.76 കോടി രൂപ സെക്രട്ടറി കെ.രതീശൻ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചതായി സൂചന. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇതു സംബന്ധിച്ച വിവരങ്ങൾ ലഭിച്ചു. റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് ഉയർന്ന പലിശയ്ക്കു പണം നൽകുകയായിരുന്നുവെന്നാണ് കരുതുന്നത്. 

വയനാട്ടിലെയും ബെംഗളൂരുവിലെയും സ്ഥലങ്ങളുടെ ഒറിജിനൽ രേഖകൾ രതീശന്റെ കയ്യിലുണ്ടെന്ന വിവരവും പൊലീസിനു ലഭിച്ചിട്ടുണ്ട്. സ്ഥലങ്ങൾ വിൽപന നടത്തി പണം ലഭിച്ച ശേഷം തിരിച്ചടയ്ക്കാമെന്നു കരുതിയാണ് ഇത്രയും തുക ഇയാൾ സഹകരണ സംഘത്തിൽ നിന്ന് എടുത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തിയതും ഈ സ്ഥലങ്ങൾ പെട്ടെന്നു വിൽപന നടത്താൻ സാധിക്കാതെ വന്നതുമാകാം കാര്യങ്ങൾ ഈ രീതിയിലേക്കെത്തിച്ചത്. നേരത്തേയും സമാന രീതിയിൽ രതീശൻ പണം നൽകിയിരിക്കാനുള്ള സാധ്യതയും ഇവർ തള്ളിക്കളയുന്നില്ല. 

ADVERTISEMENT

സഹകരണ വകുപ്പിന്റെ പരിശോധനയിൽ, സ്വർണപ്പണയ വായ്പയിൽ 1.69 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇക്കാര്യം ഭരണസമിതിയെ രേഖാമൂലം അറിയിക്കുകയും ചെയ്തു. ഇതോടെ രതീശനോട് അവധിയെടുക്കാൻ ഭരണസമിതി ആവശ്യപ്പെട്ടു. പണം എടുത്തെന്നു സമ്മതിച്ച രതീശൻ ഈ മാസം 13ന് അകം പണം തിരിച്ചടയ്ക്കാമെന്നു ഉറപ്പു നൽകുകയും ചെയ്തു. 

തുടർന്നു നടത്തിയ വിശദ പരിശോധനയിലാണ് കേരള ബാങ്ക് നൽകിയ കാഷ് ക്രെഡിറ്റ് വായ്പ അക്കൗണ്ടിൽ നിന്ന് 1.90 കോടിയോളം രൂപ കൂടി നഷ്ടമായത് ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെടുന്നത്. അതിനിടയിലാണ് 1.12 കോടിയോളം രൂപ വിലമതിക്കുന്ന പണയസ്വർണം ഇയാൾ ബാങ്കിൽ നിന്നു എടുത്തുകൊണ്ടുപോയത്. അവധിയിലിരിക്കെ ഈ മാസം 9ന് ബാങ്കിലെത്തിയാണ് സ്വർണം എടുത്തത്. 2 ജീവനക്കാരികളാണ് ഈ സമയം ബാങ്കിലുണ്ടായിരുന്നത്. 

ഒരാളെ കേരള ബാങ്കിലേക്ക് അയച്ച ശേഷം രണ്ടാമത്തെ ജീവനക്കാരിയോട് ലോക്കറിന്റെ താക്കോൽ വാങ്ങി സ്വർണം എടുക്കുകയായിരുന്നു. അതിനു ശേഷം നാട്ടിൽ നിന്നു മുങ്ങുകയും ചെയ്തു. ബെംഗളൂരുവിലേക്കു പോയെന്ന സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇന്നലെ അവിടെ എത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.

പാർട്ടി സ്വാധീനം ആയുധമാക്കി
∙ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ സമൂഹത്തിൽ നേടിയെടുത്ത അംഗീകാരവും വിശ്വാസ്യതയുമാണ് രതീശൻ തട്ടിപ്പിന് ആയുധമാക്കിയത്. ബാലസംഘം, എസ്എഫ്ഐ എന്നിവയിലൂടെ വളർന്ന രതീശൻ ഡിവൈഎഫ്ഐയുടെ കാറഡ‍ുക്ക ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും ആയിരുന്നു. നിലവിൽ സിപിഎമ്മിന്റെ മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗമാണ്. ഈ സ്വാധീനവും അംഗീകാരവുമാണ് ഇയാൾ തട്ടിപ്പിന് ആയുധമാക്കിയത്.

കോടികൾ തട്ടിയിട്ടും ജീവിതം പഴയപോലെ
∙ കോടിക്കണക്കിനു രൂപ തട്ടിയെടുത്തുവെന്ന് പറയുമ്പോഴും രതീശന്റെ ജീവിതം പഴയ രീതിയിൽ തന്നെയായിരുന്നു. പഴയ മാരുതി 800 കാറായിരുന്നു നേരത്തേ ഉണ്ടായിരുന്നത്. അത് മാറ്റി മറ്റൊരു യുസ്ഡ് കാർ വാങ്ങിയത് അടുത്തിടെയാണ്. പഴയ കാർ വിറ്റുകിട്ടിയ പണത്തിനൊപ്പം കാനറ ബാങ്കിൽ നിന്നു വായ്പയും എടുത്താണ് ഇതു വാങ്ങിയത്. പണത്തിന്റെ ധാരാളിത്തം രതീശനിൽ ഒരിക്കലും കണ്ടിട്ടില്ലെന്നാണ് അടുത്ത സുഹൃത്തുക്കൾ പോലും പറയുന്നത്.