കാഞ്ഞങ്ങാട് ∙ കൊടും വരൾച്ചയിൽ ജില്ലയിൽ ഉണ്ടായത് 3.41 കോടിയുടെ കൃഷിനാശമെന്നു കൃഷി വകുപ്പിന്റെ റിപ്പോർട്ട്. 2308.490 ഹെക്ടർ സ്ഥലത്തെ വിളകളാണ് കരിഞ്ഞുണങ്ങിയത്. ജനുവരി 1 മുതൽ മേയ് 13 വരെയുള്ള കണക്കനുസരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. വരൾച്ച പ്രകൃതിദുരന്തത്തിൽ ഉള്‍പ്പെടുത്താതിനാൽ കർഷകർക്ക് നഷ്ടപരിഹാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ കൊടും വരൾച്ചയിൽ ജില്ലയിൽ ഉണ്ടായത് 3.41 കോടിയുടെ കൃഷിനാശമെന്നു കൃഷി വകുപ്പിന്റെ റിപ്പോർട്ട്. 2308.490 ഹെക്ടർ സ്ഥലത്തെ വിളകളാണ് കരിഞ്ഞുണങ്ങിയത്. ജനുവരി 1 മുതൽ മേയ് 13 വരെയുള്ള കണക്കനുസരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. വരൾച്ച പ്രകൃതിദുരന്തത്തിൽ ഉള്‍പ്പെടുത്താതിനാൽ കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ കഴിയില്ല. ഓരോ മേഖലയിലും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് കണക്കെടുത്തത്.

കൂടുതല്‍ നാശം തൃക്കരിപ്പൂരില്‍
∙ കൂടുതല്‍ നാശമുണ്ടായത് തൃക്കരിപ്പൂർ കൃഷിഭവൻ പരിധിയിലാണ്. 2300 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 3.10 കോടിയുടെ നഷ്ടം.നോർത്ത് തൃക്കരിപ്പൂരിൽ 40 കർഷകരുടെ കുലയ്ക്കാത്ത തെങ്ങുകൾ നശിച്ചു. 33.60 ലക്ഷം രൂപയുടെ നഷ്ടം. 28 കർഷകരുടെ 350 ഹെക്ടർ സ്ഥലത്തെ പച്ചക്കറി നശിച്ചു. 1.4 കോടിയുടെ നഷ്ടം.

ADVERTISEMENT

40 കർഷകരുടെ 450 ഹെക്ടർ സ്ഥലത്തെ കുലച്ച തെങ്ങുകൾ ഉണങ്ങി. 5.75 ലക്ഷത്തിന്റെ നഷ്ടം. സൗത്ത് തൃക്കരിപ്പൂരിൽ 36 കർഷകരുടെ 350 ഏക്കർ സ്ഥലത്തെ പച്ചക്കറി നശിച്ചു. 1.4 കോടിയുടെ നഷ്ടം. 54 കർഷകരുടെ 400 ഹെക്ടർ സ്ഥലത്തെ 150 കുലയ്ക്കാത്ത തെങ്ങുകൾ നശിച്ചു. 4.5 ലക്ഷത്തിന്റെ നഷ്ടം. 48 കർഷകരുടെ 400 ഹെക്ടർ സ്ഥലത്തെ 148 കുലച്ച തെങ്ങുകൾ കരിഞ്ഞുണങ്ങി. 7.40 ലക്ഷം രൂപയുടെ നഷ്ടം.

ബളാലിന് 13 ലക്ഷത്തിന്റെ നഷ്ടം
∙ബളാൽ കൃഷിഭവന് കീഴിൽ 2.5 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 13 ലക്ഷമാണ് നഷ്ടം. 3 കർഷകരുടെ 1000 കുലയ്ക്കാത്ത വാഴകളും 4 കർഷകരുടെ 1000 കുലച്ച വാഴകളും നശിച്ചു. 4 കർഷകരുടെ 1000 കുലച്ച കമുകുകൾക്കും നാശം നേരിട്ടു.

ADVERTISEMENT

കിനാനൂർ - കരിന്തളത്ത് നഷ്ടം 22.02 ലക്ഷം
∙ കൃഷിഭവൻ കീഴിൽ 4.9 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. 22.02 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി. ഭീമനടിയിൽ 23 കർഷകരുടെ 35 കുലച്ച തെങ്ങുകളും കരിന്തളത്തെ 15 കർഷകരുടെ 2000 കുലച്ച വാഴകളും കിനാനൂരിലെ 5 കർഷകരുടെ 900 കുലയ്ക്കാത്ത വാഴകളും നശിച്ചു. കരിന്തളത്തെ 8 കർഷകരുടെ 15 കുലയ്ക്കാത്ത തെങ്ങുകളും 3 കർഷകരുടെ 180 കുരുമുളകു വള്ളികളും കരിഞ്ഞു. കൂടാതെ 37 കർഷകരുടെ കുലച്ച 470 കമുകുകളും നശിച്ചു.

പനത്തടിയിലും കൃഷിനാശം
∙ പനത്തടി കൃഷിഭവൻ കീഴിൽ 17 കർഷകരുടെ കുലയ്ക്കാത്ത കമുകുകളും 5 കർഷകരുടെ 60 കുലച്ച കുരുമുളകു വള്ളികളും കരിഞ്ഞുണങ്ങി. 9 കർഷകരുടെ കുലയ്ക്കാത്ത തെങ്ങുകളും 10 കർഷകരുടെ കുലയ്ക്കാത്ത വാഴകളും 5 കർഷകരുടെ 100 കുലച്ച വാഴകളും നശിച്ചതില്‍ പെടുന്നു. 5.29 ലക്ഷമാണ് നഷ്ടം.