ബദിയടുക്ക∙രാവിലെ മുതൽ എല്ലാവരോടും പറഞ്ഞു മടുത്തു. ഇന്റർനെറ്റ് കണക്‌ഷൻ കഴിഞ്ഞദിവസം മുതൽ തകരാറിലാണ്. സേവനങ്ങൾ ഒന്നും നൽകാനാകുന്നില്ല. വരുന്നവരൊക്കെ വഴക്കിട്ട് ഇറങ്ങിപ്പോകുന്നു. ജീവനക്കാർ എന്തുചെയ്യാനാ.. ഒരു ബോർഡ് സ്ഥാപിച്ചു. ‘നോ ഇന്റർനെറ്റ്’. ബദിയടുക്ക റജിസ്ട്രാർ ഓഫിസിലാണ് സംഭവം. ആധാരം അപ്‌ലോഡ് ചെയ്യുന്നതിലാണ് തടസ്സം നേരിടുന്നത്. ഓഫിസിൽനിന്ന് നൽകുന്ന സേവനങ്ങൾ ഇന്നലെയും തടസ്സപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബദിയടുക്ക∙ രാവിലെ മുതൽ എല്ലാവരോടും പറഞ്ഞു മടുത്തു. ഇന്റർനെറ്റ് കണക്‌ഷൻ കഴിഞ്ഞദിവസം മുതൽ തകരാറിലാണ്. സേവനങ്ങൾ ഒന്നും നൽകാനാകുന്നില്ല. വരുന്നവരൊക്കെ വഴക്കിട്ട് ഇറങ്ങിപ്പോകുന്നു. ജീവനക്കാർ എന്തുചെയ്യാനാ.. ഒരു ബോർഡ് സ്ഥാപിച്ചു. ‘നോ ഇന്റർനെറ്റ്’. ബദിയടുക്ക റജിസ്ട്രാർ ഓഫിസിലാണ് സംഭവം. ആധാരം അപ്‌ലോഡ് ചെയ്യുന്നതിലാണ് തടസ്സം നേരിടുന്നത്. ഓഫിസിൽനിന്ന് നൽകുന്ന സേവനങ്ങൾ ഇന്നലെയും തടസ്സപ്പെട്ടു.

റജിസ്റ്റർ ചെയ്യാൻ ടോക്കൺ ലഭിച്ച് ഇവിടെ എത്തിയവരാണ് ദുരിതത്തിലായത്.ഗൾഫിലും ഇതര സംസ്ഥാനത്തും ജോലിചെയ്യുന്നവർ റജിസ്റ്റർ ചെയ്ത് അതേ ദിവസം മടങ്ങി പോകാനായി എത്തിയിരുന്നു. മുതിർന്ന പൗരന്മാരും ആകെ വലഞ്ഞു. ദിവസം 40 അപേക്ഷകളാണ് ഇവിടെ എത്താറുള്ളത്. സാക്ഷികളും കുടുംബാംഗങ്ങളും കക്ഷികളും ഇവിടെയെത്തി കാത്തിരിക്കുമ്പോഴാണ് ഇന്റർനെറ്റ് ഇല്ലായെന്ന് അറിയുന്നത്. വഴക്കും ബഹളവും പതിവായതോടെയാണ് ഉദ്യോഗസ്ഥർ ബോർഡ് സ്ഥാപിച്ചത്. 

ADVERTISEMENT

വിവാഹ റജിസ്ട്രേഷൻ, ആധാരത്തിലെ തിരുത്തുകൾ, കുടിശിക സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ വിതരണവും തടസ്സത്തിലാണ്. എവിടെയോ കേബിൾ മുറിഞ്ഞതാണ് കണക്‌ഷൻ കിട്ടാത്തതിന് കാരണം. കഴിഞ്ഞദിവസം മാത്രം 26 അപേക്ഷകൾ ബാക്കിയുണ്ടായിരുന്നു. അഡൂർ, ആദൂർ, അംഗടിമുഗർ, ബദിയടുക്ക, ബാഡൂർ, ബേള, ബെള്ളൂർ, ദേലംപാടി, എടനാട്, എൻമകജെ, ഇച്ചിലംപാടി, കട്ടുകുക്കെ, കാറടുക്ക, കണ്ണൂർ, കിദൂർ, കുംബഡാജെ, ഷേണി, മുഗു, നെട്ടണിഗെ, നീർച്ചാൽ, നെക്രാജെ, പഡ്രെ, പാടി, പുത്തിഗെ, ഉബ്രംഗള, ഉജാറുളുവാർ വില്ലേജുകളിലെ ആധാരങ്ങളാണ് ഇവിടെ റജിസ്റ്റർ ചെയ്യുന്നത്.