കാഞ്ഞങ്ങാട്∙ കാലവർഷം കനത്തതോടെ പകർച്ചവ്യാധികളും തലയുയർത്തി തുടങ്ങി. മഞ്ഞപ്പിത്തം, ‍ഡെങ്കിപ്പനി, പകർച്ചപ്പനി എന്നിവയാണ് പടരുന്നത്. മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ ഇന്നലെ ചീമേനിയിൽ ഒരാൾ മരിച്ചു. ജില്ലയിൽ ഈ വർഷം മാത്രം 93 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. അതിൽ 9 പേർക്ക് രോഗം പിടിപെട്ടത് ഈ മാസമാണ്. കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട്∙ കാലവർഷം കനത്തതോടെ പകർച്ചവ്യാധികളും തലയുയർത്തി തുടങ്ങി. മഞ്ഞപ്പിത്തം, ‍ഡെങ്കിപ്പനി, പകർച്ചപ്പനി എന്നിവയാണ് പടരുന്നത്. മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ ഇന്നലെ ചീമേനിയിൽ ഒരാൾ മരിച്ചു. ജില്ലയിൽ ഈ വർഷം മാത്രം 93 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. അതിൽ 9 പേർക്ക് രോഗം പിടിപെട്ടത് ഈ മാസമാണ്. കഴിഞ്ഞ ദിവസം മാത്രം 2 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 7 പേർ ലക്ഷണങ്ങളോടെ ചികിത്സ തേടി. 

ഈ മാസം 10 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 47 പേർ ലക്ഷണങ്ങളോടെ ചികിത്സയ്ക്കെത്തി. ഈ വർഷം ഇന്നലെ വരെ 92 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 330 പേരാണ് ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം മാത്രം 411 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഈ മാസം 2606 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.

ADVERTISEMENT

മഞ്ഞപ്പിത്തം വ്യാപിക്കും; ജാഗ്രത വേണം
കാലവർഷം ശക്തമാകുന്നതോടെ പനി ബാധിതരുടെ എണ്ണം കുത്തനെ കൂടുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. മഴക്കാലം ആരംഭിച്ച സാഹചര്യത്തിൽ ജലജന്യരോഗമായ മഞ്ഞപ്പിത്തം പകരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എ.വി.രാംദാസ് അറിയിച്ചു. ഹെപ്പറ്റൈറ്റിസ് എ വൈറസ് ആണ് രോഗത്തിന് കാരണം. മലിനമായ ജലം, ഭക്ഷണം എന്നിവ വഴിയാണ് ഇതു പകരുന്നത്.

മഞ്ഞപ്പിത്ത ലക്ഷണങ്ങൾ
രോഗാണു ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം 2 മുതൽ 6 ആഴ്ചകൾക്ക് ശേഷമാണ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഇത് സാധാരണയായി 2 മുതൽ 12 ആഴ്ച വരെ നീണ്ടുനിൽക്കും.

ADVERTISEMENT

മഞ്ഞപ്പിത്തം (ചർമത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം)
∙ഇരുണ്ട നിറമുള്ള മൂത്രം
∙കടുത്ത ക്ഷീണം
∙ഓക്കാനം
∙ഛർദി
∙വയറുവേദന, തലവേദന, പേശീവേദന, പനി
∙ഹെപ്പറ്റൈറ്റിസ് എയുടെ ലക്ഷണങ്ങൾ ഗുരുതരമാണെങ്കിൽ കരളിനെ ബാധിക്കും.

പ്രതിരോധ മാർഗങ്ങൾ
∙മലമൂത്ര വിസർജനം ശുചിമുറിയിൽ മാത്രം ചെയ്യുക
∙ആഹാരത്തിന് മുൻപും ശുചിമുറിയിൽ പോയതിന് ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക
∙കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക
∙മലിനമായ വെള്ളത്തിൽ കുളിക്കുന്നത്, മലിനമായ വെള്ളം ഉപയോഗിച്ച് പാത്രങ്ങൾ, പഴ വർഗങ്ങൾ, പച്ചക്കറികൾ കഴുകുന്നത് എന്നിവ ഒഴിവാക്കുക.