എം.സി.അബ്ദുൽ ഗഫൂറിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്റെ സ്പെഷൽ ടീമിന് കൈമാറണം: ആക‍്ഷൻ കമ്മിറ്റി
കാസർകോട് ∙ പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിനടുത്തെ പ്രവാസി വ്യവസായി എം.സി.അബ്ദുൽ ഗഫൂറിന്റെ ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ സ്പെഷൽ ടീമിനു കൈമാറണമെന്ന ആവശ്യവുമായി ഗഫൂർ ഹാജി ആക‍്ഷൻ കമ്മിറ്റി രംഗത്ത്. 2023 ഏപ്രിൽ 14ന് പുലർച്ചെയാണ് അബ്ദുൽ ഗഫൂറിനെ വീട്ടിൽ മരിച്ച നിലയിൽ

കാസർകോട് ∙ പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിനടുത്തെ പ്രവാസി വ്യവസായി എം.സി.അബ്ദുൽ ഗഫൂറിന്റെ ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ സ്പെഷൽ ടീമിനു കൈമാറണമെന്ന ആവശ്യവുമായി ഗഫൂർ ഹാജി ആക‍്ഷൻ കമ്മിറ്റി രംഗത്ത്. 2023 ഏപ്രിൽ 14ന് പുലർച്ചെയാണ് അബ്ദുൽ ഗഫൂറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച് 14 മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്നു ഭാരവാഹികളായ ഹസൈനാർ ആമു ഹാജി, സുകുമാരൻ പൂച്ചക്കാട്, എംഎ ലത്തീഫ്, കപ്പണ അബൂബക്കർ, ബി.കെ ബഷീർ, എം.സി ഉസ്മാൻ എന്നിവർ ആരോപിച്ചു.
ഭാര്യയും മക്കളും ഉൾപ്പെടെയുള്ളവർ ബന്ധു വീട്ടിലായിരുന്ന ദിവസമാണ് ഗഫൂർ മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഒരു വർഷം മുൻപാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ആക‍്ഷൻ കമ്മിറ്റി രൂപീകരിച്ചത്. മരിച്ച അബ്ദുൽ ഗഫൂർ 12 ബന്ധുക്കളിൽനിന്നും സ്വരൂപിച്ച 596 പവൻ സ്വർണാഭരണവും വീട്ടിൽനിന്നു നഷ്ടപ്പെട്ടിരുന്നു. പ്രവാസി വ്യവസായിയായ ഗഫൂർ ബന്ധുക്കളിൽനിന്ന് ഇത്രയും സ്വർണം എന്തിനു സ്വരൂപിച്ചു എന്നുള്ളത് ആശങ്കയുണ്ടാക്കുന്നതാണെന്നും ഭാരവാഹികൾ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് വീടുമായി ബന്ധം പുലർത്തുന്ന ഒരു സ്ത്രീയെയും അവരുടെ സുഹൃത്തിനെയും സംശയിച്ച് അബ്ദുൽ ഗഫൂറിന്റെ മകൻ അഹമ്മദ് മുസമിൽ ബേക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നു പൂച്ചക്കാട് ജുമാ മസ്ജിദിൽ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് കാഞ്ഞങ്ങാട് ആർഡിഒയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം ചെയ്തു.
ഇതിൽ മരണകാരണം തലയ്ക്ക് പറ്റിയ ക്ഷതമാണെന്നും കൂടുതൽ പരിശോധനയ്ക്കായി ആന്തരികാവയവം രാസപരിശോധനയ്ക്ക് വിടുകയുമായിരുന്നുവെന്നും ഇവർ പറഞ്ഞു. സംശയിക്കുന്നവരെ പലതവണ ചോദ്യം ചെയ്തുവെന്നല്ലാതെ പ്രതികളാക്കാൻ സാഹചര്യ തെളിവുകൾ നൽകിയിട്ടും എന്തുകൊണ്ട് സാധിച്ചില്ല എന്നതിൽ സംശയമുണ്ടെന്നു ഭാരവാഹികൾ ആരോപിച്ചു. വിഷയത്തിൽ ആക‍്ഷൻ കമ്മിറ്റി ഒട്ടേറെ ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചു. 10000 ഒപ്പുകൾ ശേഖരിച്ച് മുഖ്യമന്ത്രിക്ക് നേരിട്ട് നൽകി.
ബേക്കൽ പൊലീസ് സ്റ്റേഷൻ മുന്നിൽ ധർണയും അമ്മമാരുടെ കണ്ണീർ സമരവും നടത്തി. ജില്ലയിലെത്തിയ മുഖ്യമന്ത്രിയെയും ഡിജിപിയെയും ജില്ലയിലെ ജനപ്രതിനിധികളെയും നേരിൽ കണ്ടു. മുഖ്യമന്ത്രിയെ കണ്ടതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ അന്വേഷണ ചുമതല ഏൽപിച്ച വിവരം സംസ്ഥാന പൊലീസ് മേധാവിയിൽനിന്നു കത്ത് മുഖേന അറിഞ്ഞു. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് പകരം സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ സ്പെഷൽ ടീമിനെ നിയോഗിച്ചാൽ ദൂരൂഹത നീക്കി പ്രതികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയുണ്ടെന്നു ഭാരവാഹികൾ പറഞ്ഞു.