തേന്മധുരത്തിന്റെ പുതുജീവന് രണ്ടാം വാർഷികം
കാസർകോട്∙ദേശീയപാത വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റാനിരുന്ന തേന്മാവ് വേരോടെ പിഴുതിമാറ്റി അടുക്കത്ത്ബയൽ ഗവ.യുപി സ്കൂൾ മുറ്റത്ത് പറിച്ചു നട്ടിട്ട് 2 വർഷം. പുനർ ജന്മത്തിൽ 2 വയസ്സ് പിന്നിട്ട് മാവിനു സമീപം ഇന്നലെ പരിസ്ഥിതി പ്രവർത്തകരും വിദ്യാർഥികളും സംഘടനാ പ്രതിനിധികളും ഉൾപ്പെടെ ഒത്തു കൂടി ഓർമകൾ

കാസർകോട്∙ദേശീയപാത വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റാനിരുന്ന തേന്മാവ് വേരോടെ പിഴുതിമാറ്റി അടുക്കത്ത്ബയൽ ഗവ.യുപി സ്കൂൾ മുറ്റത്ത് പറിച്ചു നട്ടിട്ട് 2 വർഷം. പുനർ ജന്മത്തിൽ 2 വയസ്സ് പിന്നിട്ട് മാവിനു സമീപം ഇന്നലെ പരിസ്ഥിതി പ്രവർത്തകരും വിദ്യാർഥികളും സംഘടനാ പ്രതിനിധികളും ഉൾപ്പെടെ ഒത്തു കൂടി ഓർമകൾ പങ്കുവച്ചു.
2006 ഡിസംബർ 3 ന് കാസർകോട് പീപ്പിൾസ് ഫോറം നേതൃത്വത്തിൽ ഒരുക്കിയ പരിപാടിയിൽ കവയത്രി സുഗതകുമാരി ആയിരുന്നു കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഈ മാവ് നട്ടത്. ഇതിനു സമീപത്തെ 3 തണൽ മരങ്ങൾ വിഷം കൊടുത്തു നശിപ്പിക്കാൻ ശ്രമിച്ചതിനെതിരെ കാസർകോട് പീപ്പിൾസ് ഫോറം നടത്തിയ മരം സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു അത്.
നാടിന്റെ പുഴയുടെ പേര് പയസ്വിനി എന്ന നാമം സുഗതകുമാരി 3 തവണ വിളിച്ചു പറഞ്ഞപ്പോൾ അത് ഈ മാവിന്റെ പേരായി. മാവ് പൂത്തുലഞ്ഞു നിൽക്കുന്നതിനിടെ വന്ന ദേശീയപാത വികസനം ഈ മരങ്ങൾക്കു മരണ വാറന്റായി. കാസർകോട് പീപ്പിൾസ് ഫോറം കലക്ടറുമായി ബന്ധപ്പെടുകയും കലക്ടർ റോഡ് വികസന നിർമാണം നടത്തുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അധികൃതരുമായി ബന്ധപ്പെട്ട് മാവ് നിലനിർത്തേണ്ട പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്തു.
അങ്ങനെയാണ് 2 വർഷം മുൻപ് ഇതിന്റെ വേരുകൾക്ക് ഒന്നിനും മുറിവ് പറ്റാതെ ക്രെയിൻ ഉപയോഗിച്ച് എടുത്തു മാറ്റി ലോറിയിൽ കയറ്റി അടുക്കത്ത്ബയൽ സ്കൂൾ മുറ്റത്ത് റീ പ്ലാന്റ് ചെയ്തത്. നിലനിൽക്കുമോ എന്ന ആശങ്ക പലരും പ്രകടിപ്പിച്ചെങ്കിലും കുട്ടികളുടെയും അധ്യാപകരുടെയും സ്നേഹവും തലോടലും ആ ആശങ്ക അകറ്റി. മരത്തിനു ചുറ്റും ഭംഗി കൂട്ടി ഇരിപ്പിടങ്ങളും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തുമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി അധികൃതർ അറിയിച്ചു.