തലശ്ശേരി∙ എരഞ്ഞോളി കുടക്കളത്ത് ബോംബ് സ്ഫോടനത്തിൽ കെ.കെ.വേലായുധൻ (90) കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ പ്രത്യേക സ്ക്വാഡ്. തലശ്ശേരി എഎസ്പി കെ.എസ്.ഷഹൻഷയാണ് നേതൃത്വം നൽകുന്നത്.ഇൻസ്പെക്ടറും രണ്ട് എസ്ഐമാരും സൈബർ സെല്ലിലെ ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥരും അടങ്ങിയതാണ് സ്ക്വാഡ്. സംഭവവുമായി ഇതുവരെ ആരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലശ്ശേരി∙ എരഞ്ഞോളി കുടക്കളത്ത് ബോംബ് സ്ഫോടനത്തിൽ കെ.കെ.വേലായുധൻ (90) കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ പ്രത്യേക സ്ക്വാഡ്. തലശ്ശേരി എഎസ്പി കെ.എസ്.ഷഹൻഷയാണ് നേതൃത്വം നൽകുന്നത്. ഇൻസ്പെക്ടറും രണ്ട് എസ്ഐമാരും സൈബർ സെല്ലിലെ ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥരും അടങ്ങിയതാണ് സ്ക്വാഡ്. സംഭവവുമായി ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല. പ്രദേശത്ത് ബോംബും ആയുധങ്ങളും ഒളിപ്പിച്ചിട്ടുണ്ടോ എന്നു കണ്ടെടുക്കാനുള്ള തിരച്ചിൽ ഇന്നലെയും തുടർന്നു. സ്ഫോടനം നടന്ന കുടക്കളത്തെ ആയിനിയാട്ട്പറമ്പിലെ കുറ്റിക്കാടുകൾ വെട്ടിത്തെളിച്ച ശേഷമായിരുന്നു തിരച്ചിൽ. ബോംബ്, ഡോഗ് സ്ക്വാഡുകളും ഒപ്പമുണ്ട്. വാടിയിൽപീടിക, ചുങ്കം റോഡ് തുടങ്ങിയ സ്ഥലങ്ങളിലും റെയ്ഡ് നടന്നു. 

സമീപത്തെ തലശ്ശേരി, ധർമടം, ന്യൂ മാഹി, കതിരൂർ‌ പാനൂർ പൊലീസ് സ്റ്റേഷൻ പരിധികളിലും പരിശോധന നടക്കുന്നുണ്ട്. വരും ദിവസങ്ങളിലും റെയ്ഡ് തുടരാൻ‍ കണ്ണൂർ റേഞ്ച് ഡിഐജി നിർദേശം നൽകി. വയനാട്, കോഴിക്കോട് റൂറൽ, കണ്ണൂർ റൂറൽ, കണ്ണൂർ സിറ്റി പൊലീസ് ജില്ലകളിലെ ടീമുകളാണ് റെയ്ഡിൽ പങ്കെടുക്കുന്നത്.പൊട്ടിയ ബോംബ് എപ്പോഴാണ് ഈ വീട്ടുവളപ്പിൽ എത്തിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ക്രിമിനൽ കേസുകളിൽപ്പെട്ട പ്രദേശവാസികളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. സ്ഥിരം കുറ്റവാളികളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ബോംബ് സ്ഫോടനം നടന്ന പറമ്പിനു സമീപത്തെ സിസിടിവി ക്യാമറകളും പരിശോധിക്കും. കുടക്കളത്ത് ബോംബ് നിർമാണം നടക്കുന്നുവെന്ന പരിസരവാസിയായ യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അവരിൽ നിന്നു മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.