ഉപ്പള ∙ പൂട്ടിയിട്ട വീട്ടിൽനിന്നു നാലര പവൻ സ്വർണവും ഒരു ലക്ഷം രൂപയും ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കം 3.40 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു. പത്വാടി മാളിഗ എൻ.എം.മഹല്ലിലെ മൈമൂനയുടെ വീട്ടിലാണ് കവർച്ച നടന്നത്. 24നു വൈകിട്ട് 3.30നും ഇന്നലെ രാവിലെ ഒൻപതിനും ഇടയിലുള്ള സമയത്താണ് കവർച്ച നടന്നത്. വാതിലിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉപ്പള ∙ പൂട്ടിയിട്ട വീട്ടിൽനിന്നു നാലര പവൻ സ്വർണവും ഒരു ലക്ഷം രൂപയും ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കം 3.40 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു. പത്വാടി മാളിഗ എൻ.എം.മഹല്ലിലെ മൈമൂനയുടെ വീട്ടിലാണ് കവർച്ച നടന്നത്. 24നു വൈകിട്ട് 3.30നും ഇന്നലെ രാവിലെ ഒൻപതിനും ഇടയിലുള്ള സമയത്താണ് കവർച്ച നടന്നത്. 

വാതിലിന്റെ പൂട്ടു പൊളിച്ച് അകത്ത് കടന്നു കിടപ്പുമുറിയിലെ അലമാരയിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാലകളും ഒരു ലക്ഷം രൂപയും നാലായിരം രൂപ വിലയുള്ള വാച്ചും മുകൾനിലയിലെ കിടപ്പുമുറിയിൽ സൂക്ഷിച്ച 10,000 രൂപ വിലവരുന്ന ഇലക്ട്രോണിക് സാധനങ്ങളും ടൂൾസും സിസിടിവിയുടെ ഹാർഡ് ഡിസ്കുമാണ് കവർന്നത്. 
വീട്ടുകാർ ബന്ധുവീട്ടിൽ പോയതായിരുന്നു. ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി കാണുന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.