കാസർകോട് ∙ പ്ലസ്‍ വൺ വൺ പ്രവേശനത്തിനു ജില്ലയിൽ സീറ്റുകൾ കുറവാണെന്ന മുറവിളി ഉയരുമ്പോഴും വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ തൊഴിൽ നൈപുണി കോഴ്സുകളോട് മുഖം തിരിച്ച് വിദ്യാർഥികൾ. 3 എയ്ഡഡ് ഉൾപ്പെടെയുള്ള 22 വിഎച്ച്എസ്ഇ സ്കൂളുകളുളള ജില്ലയിൽ 48 മാനേജ്മെന്റ് ഉൾപ്പെടെ 1590 സീറ്റുകളിലേക്കായി ഇതുവരെ പ്രവേശനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ പ്ലസ്‍ വൺ വൺ പ്രവേശനത്തിനു ജില്ലയിൽ സീറ്റുകൾ കുറവാണെന്ന മുറവിളി ഉയരുമ്പോഴും വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ തൊഴിൽ നൈപുണി കോഴ്സുകളോട് മുഖം തിരിച്ച് വിദ്യാർഥികൾ. 3 എയ്ഡഡ് ഉൾപ്പെടെയുള്ള 22 വിഎച്ച്എസ്ഇ സ്കൂളുകളുളള ജില്ലയിൽ 48 മാനേജ്മെന്റ് ഉൾപ്പെടെ 1590 സീറ്റുകളിലേക്കായി ഇതുവരെ പ്രവേശനം നേടിയത് 849 വിദ്യാർഥികൾ മാത്രമാണ്. മൂന്നാം അലോട്മെന്റ് പ്രവേശനം പൂർത്തിയായി. ഇനി സപ്ലിമെന്ററിയാണ് ബാക്കിയുള്ളത്. നഗര–ഗ്രാമ വ്യത്യാസമില്ലാതെ വിദ്യാലയങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. ഒരു കോഴ്സിൽ 30 പേർക്കാണ് പ്രവേശനം. ചില വിദ്യാലയങ്ങളിൽ 2 മുതൽ 4 കോഴ്സുകൾ വരെയുണ്ട്.

ജില്ലയിൽ വിഎച്ച്എസ്ഇ പ്രവേശനത്തിനുള്ള 1438 അപേക്ഷകളിൽ അംഗീകരിച്ചത് 1381 എണ്ണമാണ്. ഇതിൽ സിബിഎസ്ഇയിൽ പഠിച്ച 49 വിദ്യാർഥികളും ഐസിഎസ്ഇയിൽ പഠിച്ച 2 വിദ്യാർഥികളുമുണ്ട്. 1352 പേർ കേരള സിലബസിൽ പഠിച്ച് എസ്എസ്എൽസി കഴിഞ്ഞവരാണ്.

ADVERTISEMENT

തളങ്കരയിൽ ഒഴിവ് രണ്ടെണ്ണം മാത്രം, തൃക്കരിപ്പൂരിൽ 96
കാസർകോട് തളങ്കര ജിഎംവിഎച്ച്എസ്എസിൽ 2 കോഴ്സുകളിലായി 60 പേർക്കാണ് പ്രവേശനം. ഇതിൽ ലാബ് ടെക്നിഷ്യൻ റിസർച് ആൻഡ് ക്വാളിറ്റി കൺട്രോൾ ട്രേഡിൽ രണ്ടും ഡയറ്റിക് എയ്ഡിൽ ഒരു സീറ്റുമാണു നിലവിലുള്ളത്. 
തൃക്കരിപ്പൂർ വിപിപി എംകെപിഎസ് ജിവിഎച്ച്എസ്എസിൽ 96 ഒഴിവുണ്ട്. ഇവിടെ 4 ട്രേഡുകളാണുള്ളത്. ജിവിഎച്ച്എസ്എസ് കാറഡുക്ക 44.

ജിവിഎച്ച്എസ് കയ്യൂർ–62, ജിവിഎച്ച്എസ്എസ് ഇരിയണ്ണി–25. ജിവിഎച്ച്എസ്എസ് ടിഎച്ച്എസ് ചെറുവത്തൂർ 38, ജിവിഎച്ച്എസ്എസ് മൊഗ്രാൽ 33, സിഎച്ച്എംകെഎസ്ജിവിഎച്ച്എസ്എസ് കോട്ടപ്പുറം 66, വെള്ളിക്കോത്ത് എംകെപിസ്മാരക സ്കൂൾ 34, ജിഎഫ്‍വിഎച്ച്എസ്എസ് ചെറുവത്തൂർ 35, ജിവിഎച്ച്എസ്എസ് ഫോർ ഗേൾസ് കാസർകോട് 40, കെഎംവിഎച്ച്എസ്എസ് കൊടക്കാട് 36, ജിവിഎച്ച്എസ്എസ് അമ്പലത്തറ 36, ജിവിഎച്ച്എസ്എസ് കാഞ്ഞങ്ങാട് 30 എന്നിങ്ങനെയാണ് ഓരോ വിദ്യാലങ്ങളിലെ സീറ്റുകൾ ഉള്ളത്. ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും സീറ്റുകളുടെ ഒഴിവുണ്ട്. 
കഴിഞ്ഞ അധ്യയന വർഷത്തിൽ ജിവിഎച്ച്എസ്എസ് മുള്ളേരിയ, ജിവിഎച്ച്എസ്എസ് കുഞ്ചത്തൂർ എന്നിവിടങ്ങളിൽ 100% വിജയമായിരുന്നു.

ADVERTISEMENT

പഠനത്തോടൊപ്പം തൊഴിൽനൈപുണ്യം ഉറപ്പാക്കാം
ഹയർസെക്കൻഡറി പഠനത്തോടൊപ്പം തൊഴിൽനൈപുണ്യം കൂടി അഭ്യസിക്കുന്നതാണ് വിഎച്ച്എസ്ഇ പഠനത്തിന്റെ പ്രത്യേകത. ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിനോടൊപ്പം രാജ്യാന്തരതലത്തിൽ അംഗീകാരമുള്ള കേന്ദ്ര സർക്കാർ അംഗീകൃത, നാഷനൽ സ്കിൽ ഡവലപ്മെന്റ് കൗൺസിൽ നൽകുന്ന സ്കിൽ സർട്ടിഫിക്കറ്റ് കൂടി ലഭിക്കും.4 വിഭാഗങ്ങളിലായി 21 സെക്ടറുകളിൽ 48 തൊഴിൽനൈപുണ്യ കോഴ്സുകളാണ് ഹയർസെക്കൻഡറി വൊക്കേഷനൽ വിഭാഗത്തിലുള്ളത്. 

ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നിവ നിർബന്ധിത പഠന വിഷയമായ എൻജിനീയറിങ് ഗ്രൂപ്പും ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ അടങ്ങിയ അഗ്രികൾചർ, പാരാമെഡിക്കൽ ഗ്രൂപ്പും, ഹ്യുമാനിറ്റീസ് ഉൾപ്പെട്ട മൂന്നാം ഗ്രൂപ്പും, കൊമേഴ്സ് വിഷയങ്ങൾ ഉൾപ്പെട്ട നാലാം ഗ്രൂപ്പുമാണുള്ളത്.

ADVERTISEMENT

ഹയർസെക്കൻഡറി വിദ്യാർഥികൾക്കുള്ള തുടർപഠന സാധ്യതകൾക്കൊപ്പം വിവിധ തൊഴിൽ മേഖലകളിലേക്ക് പ്രവേശിക്കാനും സാധിക്കുമെന്നതാണ് ഹയർസെക്കൻഡറി വൊക്കേഷനൽ വിഭാഗത്തിന്റെ വലിയ ആകർഷണം.  തൊഴിൽനൈപുണ്യം പഠനം ഒരു വിഷയമായി പഠിക്കുന്നതിനാൽ ഒട്ടേറെ പ്രഫഷനൽ കോഴ്സുകളിലേക്ക് മുൻഗണനയോടെ തുടർപഠന സാധ്യതയും ഉറപ്പിക്കാം. കാസർകോട് ജില്ലയിൽ 22 സ്കൂളുകളിലായി 53 ബാച്ചുകളിൽ 1590 സീറ്റുകളാണുള്ളത്. 9447124199