പ്ലസ് വൺ: ഇതുവരെ പ്രവേശനം നേടിയത് 16,216 വിദ്യാർഥികൾ
കാസർകോട്∙ ജില്ലയിൽ ഇതുവരെ വിവിധ ക്വോട്ടകളിലായി പ്ലസ് വൺ പ്രവേശനം നേടിയത് 16216 വിദ്യാർഥികൾ. നിലവിൽ ഒഴിഞ്ഞു കിടക്കുന്ന 995 സീറ്റുകൾക്കു പുറമേ ജില്ലയിൽ പുതുതായി അനുവദിച്ച 18 ബാച്ചുകളിലുള്ള 1080 സീറ്റുകൾ അടക്കം മെറിറ്റിൽ മാത്രമായി 2075 സീറ്റുകളും അൺഎയ്ഡഡ് വിദ്യാലയങ്ങളിലായി 1354 സീറ്റുകളുമാണ് ഒഴിഞ്ഞു

കാസർകോട്∙ ജില്ലയിൽ ഇതുവരെ വിവിധ ക്വോട്ടകളിലായി പ്ലസ് വൺ പ്രവേശനം നേടിയത് 16216 വിദ്യാർഥികൾ. നിലവിൽ ഒഴിഞ്ഞു കിടക്കുന്ന 995 സീറ്റുകൾക്കു പുറമേ ജില്ലയിൽ പുതുതായി അനുവദിച്ച 18 ബാച്ചുകളിലുള്ള 1080 സീറ്റുകൾ അടക്കം മെറിറ്റിൽ മാത്രമായി 2075 സീറ്റുകളും അൺഎയ്ഡഡ് വിദ്യാലയങ്ങളിലായി 1354 സീറ്റുകളുമാണ് ഒഴിഞ്ഞു കിടക്കുന്നത്. അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഉൾപ്പെടെ ജില്ലയിൽ ഒഴിഞ്ഞു കിടക്കുന്നത് 3429 സീറ്റുകളാണ്. ജില്ലയിൽ ഈ അധ്യയന വർഷത്തിൽ അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ പ്ലസ് വണിൽ പ്രവേശനം നേടിയത് 646 വിദ്യാർഥികൾ മാത്രമാണ്. ഒന്നാം സപ്ലിമെന്ററി അലോട്മെന്റിൽ ശേഷിച്ചിരുന്ന 2177 സീറ്റുകളിലേക്കായി അപേക്ഷിച്ച 2920 വിദ്യാർഥികളിൽ 1182 പേരാണ് പ്രവേശനം നേടിയത്.
ഇഷ്ട വിഷയത്തിനും വിദ്യാലയത്തിലുമായി സീറ്റുകൾ കിട്ടാത്ത ബാക്കിയുള്ള വിദ്യാർഥികൾക്ക് ജില്ലയിലെ മറ്റു വിദ്യാലയങ്ങളിൽ സീറ്റുകൾ കിട്ടും. നിലവിൽ അപേക്ഷിച്ച മുഴുവൻ പേർക്കും പ്രവേശനം നൽകിയാലും നാനൂറോളം സീറ്റുകൾ ഒഴിഞ്ഞുകിടക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത്തവണ പ്രവേശനം നേടിയ 16216 പേരിൽ സ്പോർട്സ് 173, എംആർഎസിൽ 90,കമ്യൂണിറ്റി വിഭാഗത്തിൽ 349, മാനേജ്മെന്റ് 866, അൺഎയ്ഡഡ് 646 എന്നിങ്ങനെയും ബാക്കിയുള്ളവർ മെറിറ്റിലുമാണ്. ജില്ലയിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 20547 പേരിൽ ഉപരിപഠനത്തിനു യോഗ്യത നേടിയത് 20473 വിദ്യാർഥികളാണ്. 64 സർക്കാർ വിദ്യാലയങ്ങൾ അടക്കം 106 ഹയർസെക്കൻഡറി വിദ്യാലയങ്ങളാണ് ജില്ലയിലുള്ളത്.