തൃക്കരിപ്പൂർ ∙ ടൗണിലെ വെള്ളാപ്പ് റോഡ് ജംക്‌ഷൻ റെയിൽവേ ഗേറ്റിന്റെ ഇരു പുറങ്ങളിലുമുള്ള വൻ മരങ്ങൾ ആശങ്കയും ഭീതിയും ഉയർത്തുന്നു. കഴിഞ്ഞദിവസത്തെ കനത്ത കാറ്റിലും മഴയിലും ഗേറ്റിന്റെ 2 ഭാഗങ്ങളിലുമുള്ള മരങ്ങളുടെ വലിയ ശാഖകൾ പൊട്ടിവീണു. ആളപായമുണ്ടായില്ലെങ്കിലും റോഡ് ഗതാഗതത്തെ ബാധിച്ചു. നടക്കാവിൽ നിന്നെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കരിപ്പൂർ ∙ ടൗണിലെ വെള്ളാപ്പ് റോഡ് ജംക്‌ഷൻ റെയിൽവേ ഗേറ്റിന്റെ ഇരു പുറങ്ങളിലുമുള്ള വൻ മരങ്ങൾ ആശങ്കയും ഭീതിയും ഉയർത്തുന്നു. കഴിഞ്ഞദിവസത്തെ കനത്ത കാറ്റിലും മഴയിലും ഗേറ്റിന്റെ 2 ഭാഗങ്ങളിലുമുള്ള മരങ്ങളുടെ വലിയ ശാഖകൾ പൊട്ടിവീണു. ആളപായമുണ്ടായില്ലെങ്കിലും റോഡ് ഗതാഗതത്തെ ബാധിച്ചു.  നടക്കാവിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളാണ് പൊട്ടിവീണ മരങ്ങൾ നീക്കിയത്. ഇരുഭാഗത്തും ഗേറ്റിനു തൊട്ടുരുമ്മിയാണ് പതിറ്റാണ്ടുകൾ പ്രായമുള്ള മരങ്ങൾ നിലകൊള്ളുന്നത്. ട്രെയിൻ ഗതാഗതത്തെ തന്നെയും ബാധിക്കുന്ന വിധത്തിലാണിത്.

മരം മുറിഞ്ഞാൽ പാളത്തിലും വീഴാം. തെക്കൻ ദിശയിൽ നിന്നു മംഗളൂരു ഭാഗത്തേക്ക് തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ കടന്നു പോകുന്ന ട്രെയിനുകൾക്ക് പാളത്തിലെ തടസ്സം എളുപ്പം കാണാനാകില്ല. ബീരിച്ചേരി ഗേറ്റ് കഴിഞ്ഞു വരുന്ന ഭാഗം വളവുള്ളതിനാലാണിത്. മരത്തിന്റെ പ്രായം റോഡ് യാത്രക്കാരെയും ഭീതിപ്പെടുത്തുന്നുണ്ട്. ഇടയ്ക്ക് ചെറിയ ശാഖകൾ പൊട്ടി വീഴാറുമുണ്ട്. ഗേറ്റ് അടച്ചാൽ വാഹനങ്ങളും യാത്രക്കാരും ഈ മരങ്ങൾക്ക് ചോട്ടിലാണ്. ഇരുഭാഗത്തും മരം മുറിഞ്ഞു വീണതോടെ ഭീതിയേറിയിട്ടുണ്ട്. മരങ്ങൾ തകർന്നു വീണാൽ ടൗണിന്റെ ഗതാഗതത്തെയും ബാധിക്കും. അധികൃതർ അടിയന്തരമായി ഇടപെട്ട് പരിഹാര നടപടി ഉണ്ടാക്കണമെന്ന ആവശ്യമുണ്ട്.