കാസർകോട് ∙ ഉപയോഗ ശൂന്യമായ കിണറ്റിൽ നഗരത്തിലെ മാലിന്യങ്ങൾ തള്ളുന്നതിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പിലും കിണറ്റിലുമാണ് നഗരത്തിൽ രാത്രിയിൽ ശുചീകരിക്കുന്ന മാലിന്യങ്ങൾ തള്ളുന്നത് എന്നാണു ആക്ഷേപം.ജലസ്രോതസ്സ് നിലനിന്നിരുന്ന കിണർ വരൾച്ച കാലത്ത് വറ്റുകയും സമീപത്തെ വാടക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙  ഉപയോഗ ശൂന്യമായ കിണറ്റിൽ നഗരത്തിലെ മാലിന്യങ്ങൾ തള്ളുന്നതിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പിലും കിണറ്റിലുമാണ് നഗരത്തിൽ രാത്രിയിൽ ശുചീകരിക്കുന്ന മാലിന്യങ്ങൾ തള്ളുന്നത് എന്നാണു ആക്ഷേപം.  ജലസ്രോതസ്സ് നിലനിന്നിരുന്ന കിണർ വരൾച്ച കാലത്ത് വറ്റുകയും സമീപത്തെ വാടക വീട്ടിലെ വാടകക്കാർ താമസം  ഒഴിഞ്ഞതോടെയാണ്  കിണറിലും സമീപത്തെ പറമ്പിലുമായി മാലിന്യം തള്ളാൻ തുടങ്ങിയതെന്നു പറയുന്നു.

മാലിന്യം തള്ളുന്നതിനെതിരെ സ്ഥലമുടമകൾ പരാതി പറഞ്ഞതോടെ നഗരസഭാഗം ഹസീന നൗഷാദ്  നഗരസഭാധികൃതരുടെ  ശ്രദ്ധയിൽപ്പെടുത്തിയിട്ടും  ഇതുവരെ നടപടി എടുത്തില്ലെന്നു പറയുന്നു.  ഇപ്പോഴും മാലിന്യം തള്ളുന്നതായി അംഗം ആരോപിച്ചു.കിണറുള്ള  ആളൊഴിഞ്ഞ സ്ഥലത്തിനു ചുറ്റും മറ്റു കെട്ടിടങ്ങൾ മറയുള്ളതിനാൽ രാത്രിയിൽ മാലിന്യം തള്ളുന്ന അധികാമാരും ശ്രദ്ധിക്കാറില്ലായിരുന്നു. 

ADVERTISEMENT

 ജലസ്രോതസ്സ് സംരക്ഷിക്കാൻ സർക്കാർ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴാണ്  നഗരസഭയിലെ ആരോഗ്യ വിഭാഗം  അധികൃതർ ജലസ്രോതസ്സിൽ മാലിന്യം തള്ളുന്നത് എന്നാണ് പരാതി. നഗരം ശുചീകരിച്ച മാലിന്യം കളയാൻ മറ്റു മാർഗങ്ങളില്ലാത്തതിനാലാണ്  ഇങ്ങനെ ചെയ്യേണ്ടി വരുന്നതെന്നാണ് അധികൃതരുടെ വാദം.  

നഗര ശുചീകരണത്തിന്റെ ഭാഗമായി രാത്രി കാലങ്ങളിൽ മത്സ്യമാർക്കറ്റ്, എംജി റോഡ് എന്നിവിടങ്ങളിൽ നിന്നു നീക്കുന്ന മാലിന്യങ്ങൾ സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലും കിണറ്റിലുമാണ് തള്ളുന്നത്. ഇതു  നിരുത്തരവാദപരവും അപലപനീയവുമാണ്. നഗരത്തിലെ ജനവാസ പ്രദേശത്ത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക്  സാഹചര്യമൊരുക്കുന്ന മാലിന്യം നഗരസഭ തന്നെ തിരിച്ചെടുക്കണം. മാലിന്യ സംസ്കരണത്തിനായി നടപടി സ്വീകരിക്കണം.