ഈസ്റ്റ് എളേരി ഉപതിരഞ്ഞെടുപ്പ് നടപടി നിർത്താൻ ഉത്തരവ്
ചിറ്റാരിക്കാൽ ∙ ഈസ്റ്റ് എളേരി പഞ്ചായത്തിലെ 4 പഞ്ചായത്ത് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കിയതിന്റെ പേരിൽ നടക്കേണ്ടിയിരുന്ന ഉപതിരഞ്ഞെടുപ്പ് നടപടികൾ 3 ആഴ്ചത്തേക്കു താൽക്കാലികമായി നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.അയോഗ്യരാക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങളായ ജിജി തോമസ് തച്ചാർകുടിയിൽ,

ചിറ്റാരിക്കാൽ ∙ ഈസ്റ്റ് എളേരി പഞ്ചായത്തിലെ 4 പഞ്ചായത്ത് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കിയതിന്റെ പേരിൽ നടക്കേണ്ടിയിരുന്ന ഉപതിരഞ്ഞെടുപ്പ് നടപടികൾ 3 ആഴ്ചത്തേക്കു താൽക്കാലികമായി നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. അയോഗ്യരാക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങളായ ജിജി തോമസ് തച്ചാർകുടിയിൽ, പി.ജെ.ജിജി കമ്പല്ലൂർ, വിനീത് ടി.ജോസഫ്, ഡെറ്റി ഫ്രാൻസിസ് എന്നിവർ ഹൈക്കോടതിയിൽ നൽകിയ റിട്ട് പെറ്റീഷൻ ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പരാതിക്കാരനായ നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലിക്ക് എതിർസത്യവാങ്‌മൂലം സമർപ്പിക്കാൻ 3 ആഴ്ച സമയം അനുവദിച്ചിട്ടുണ്ട്.