ബോവിക്കാനം ∙ വനപാലകർ ഒരു സ്ഥലത്ത് നിൽക്കും, ആനകൾ മറ്റൊരു സ്ഥലത്ത് കൃഷി നശിപ്പിക്കും. മുളിയാർ, കാറഡുക്ക പഞ്ചായത്തുകളിൽ ആഴ്ചകളായി തുടരുന്ന കാഴ്ചയാണിത്. വനംവകുപ്പും കാട്ടാനകളും കള്ളനും പൊലീസ് കളി തുടരുമ്പോൾ കർഷകർക്കു ബാക്കിയാകുന്നത് കണ്ണീരു മാത്രം. ചൊവ്വാഴ്ച രാത്രി കൊട്ടംകുഴി മാറാട്ടിമൂലയുടെ പരിസരത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോവിക്കാനം ∙ വനപാലകർ ഒരു സ്ഥലത്ത് നിൽക്കും, ആനകൾ മറ്റൊരു സ്ഥലത്ത് കൃഷി നശിപ്പിക്കും. മുളിയാർ, കാറഡുക്ക പഞ്ചായത്തുകളിൽ ആഴ്ചകളായി തുടരുന്ന കാഴ്ചയാണിത്. വനംവകുപ്പും കാട്ടാനകളും കള്ളനും പൊലീസ് കളി തുടരുമ്പോൾ കർഷകർക്കു ബാക്കിയാകുന്നത് കണ്ണീരു മാത്രം. ചൊവ്വാഴ്ച രാത്രി കൊട്ടംകുഴി മാറാട്ടിമൂലയുടെ പരിസരത്തു ആനകൾ ഉണ്ടെന്ന വിവരത്തെ തുടർന്നു വനപാലകർ അവിടെ നിൽക്കുമ്പോൾ മറുവശത്തു കാനത്തൂർ തൈരയിൽ വൻതോതിൽ നാശം വിതച്ചു. ശശി കുമാർ, ഇ.ചന്തു നായർ, സുരേഷ് ബാബു എന്നിവരുടെ തോട്ടങ്ങളിലാണ് ആനകൾ കൃഷി നശിപ്പിച്ചത്. കുലച്ച തെങ്ങുകൾ അടക്കം പിഴുതെറിഞ്ഞ് ആനകൾ താണ്ഡമാടുകയായിരുന്നു. രാവിലെ എഴുന്നേറ്റു തോട്ടത്തിലിറങ്ങുമ്പോഴാണ് കർഷകർ ഈ വിവരം അറിയുന്നതു തന്നെ.

കനത്ത മഴയായതിനാൽ ആനകളുടെ വരവ് അറിയാൻ കഴിയാത്തതു കാരണം നഷ്ടക്കണക്കും കൂടി. ഈ മാസം 9 നു മുളിയാർ കുണിയേരിയിൽ നിന്നു തുടങ്ങിയ ആനയെ തുരത്തൽ ദൗത്യം രണ്ടാഴ്ച പിന്നിടുമ്പോഴും പുരോഗതിയില്ലാതെ തുടരുകയാണ്. അതേസമയം ഈ തുരത്തൽ വെറും കണ്ണിൽ പൊടിയിടലാണെന്ന പരാതിയാണ് കർഷകർക്കുള്ളത്. സ്ഥലം മാറുന്നുവെന്നല്ലാതെ ഓരോ ദിവസവും ആനകൾ നശിപ്പിക്കുന്ന കൃഷിക്കു കയ്യും കണക്കുമില്ല. ‌രാത്രിയാകുമ്പോൾ വനപാലകർ എത്തി ആനകളെ ഓടിക്കുമെങ്കിലും അവർ ദൗത്യം അവസാനിപ്പിച്ചു പോയിക്കഴിഞ്ഞാൽ ആനകൾ തൊട്ടടുത്ത സ്വകാര്യ സ്ഥലത്ത് ഇറങ്ങി കൃഷി നശിപ്പിക്കുകയാണ് പതിവ്.

ADVERTISEMENT

പുലർച്ചെയാണ് അധികവും ആനകൾ ഇറങ്ങുന്നത്. പകൽസമയത്ത് ആനകളെ ഓടിക്കണമെന്ന ആവശ്യവും കർഷകർ ഉന്നയിക്കുന്നു. അടിക്കാടുകൾ നിറഞ്ഞ വനത്തിലൂടെ രാത്രി ആനകളെ ഓടിക്കുക എന്നതു ദുഷ്കരമാണ്. പകൽ സമയത്തു ആനകളെ ഓടിച്ച് ഒരു സ്ഥലത്ത് എത്തിച്ച ശേഷം രാത്രി അവിടെ ഇറങ്ങാതിരിക്കാൻ രാവിലെ വരെ വനപാലകർ കാവൽ നിൽക്കുകയാണെങ്കിൽ ഈ നഷ്ടങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നും അവർ പറയുന്നു. തെങ്ങും കമുകും അടക്കമുള്ള ദീർഘകാല വിളകളാണ് ആനകൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. വർഷങ്ങളോളം വിയർപ്പൊഴുക്കി അതു വളർത്തിയ കർഷകരുടെ മനോവേദന പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT