ചെർക്കള ∙ കാറ്റിൽ മരം വീണു വ്യാപകമായി വൈദ്യുതത്തൂണുകൾ തകർന്നതോടെ കെഎസ്ഇബി ചെർക്കള സെക്‌ഷൻ പരിധിയിൽ വൈദ്യുതി വിതരണം പൂർണമായി നിലച്ചു. വൈകിട്ട് 4 മുതൽ 10 മിനിറ്റ് വീശിയടിച്ച കാറ്റിൽ വൻ‌നാശമാണ് കെഎസ്ഇബിക്ക് ഉണ്ടായത്. ഒരു എച്ച്ടി തൂൺ ഉൾപ്പെടെ 27 വൈദ്യുതത്തൂണുകളാണ് മരം വീണു തകർന്നത്. കുറേ സ്ഥലങ്ങളിൽ

ചെർക്കള ∙ കാറ്റിൽ മരം വീണു വ്യാപകമായി വൈദ്യുതത്തൂണുകൾ തകർന്നതോടെ കെഎസ്ഇബി ചെർക്കള സെക്‌ഷൻ പരിധിയിൽ വൈദ്യുതി വിതരണം പൂർണമായി നിലച്ചു. വൈകിട്ട് 4 മുതൽ 10 മിനിറ്റ് വീശിയടിച്ച കാറ്റിൽ വൻ‌നാശമാണ് കെഎസ്ഇബിക്ക് ഉണ്ടായത്. ഒരു എച്ച്ടി തൂൺ ഉൾപ്പെടെ 27 വൈദ്യുതത്തൂണുകളാണ് മരം വീണു തകർന്നത്. കുറേ സ്ഥലങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെർക്കള ∙ കാറ്റിൽ മരം വീണു വ്യാപകമായി വൈദ്യുതത്തൂണുകൾ തകർന്നതോടെ കെഎസ്ഇബി ചെർക്കള സെക്‌ഷൻ പരിധിയിൽ വൈദ്യുതി വിതരണം പൂർണമായി നിലച്ചു. വൈകിട്ട് 4 മുതൽ 10 മിനിറ്റ് വീശിയടിച്ച കാറ്റിൽ വൻ‌നാശമാണ് കെഎസ്ഇബിക്ക് ഉണ്ടായത്. ഒരു എച്ച്ടി തൂൺ ഉൾപ്പെടെ 27 വൈദ്യുതത്തൂണുകളാണ് മരം വീണു തകർന്നത്. കുറേ സ്ഥലങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെർക്കള ∙ കാറ്റിൽ മരം വീണു വ്യാപകമായി വൈദ്യുതത്തൂണുകൾ തകർന്നതോടെ കെഎസ്ഇബി ചെർക്കള സെക്‌ഷൻ പരിധിയിൽ വൈദ്യുതി വിതരണം പൂർണമായി നിലച്ചു. വൈകിട്ട് 4 മുതൽ 10 മിനിറ്റ് വീശിയടിച്ച കാറ്റിൽ വൻ‌നാശമാണ് കെഎസ്ഇബിക്ക് ഉണ്ടായത്. ഒരു എച്ച്ടി തൂൺ ഉൾപ്പെടെ 27 വൈദ്യുതത്തൂണുകളാണ് മരം വീണു തകർന്നത്. കുറേ സ്ഥലങ്ങളിൽ കമ്പി പൊട്ടി. ബേവിഞ്ച, ചാമ്പലം, ചെങ്കളംകുഴി, ബംബ്രാണ, എർമാളം, തെവളപ്പ് പ്രദേശങ്ങളിലാണ് വലിയ നാശമുണ്ടായത്. മുളിയാർ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും മരം വീണ് കമ്പി പൊട്ടി. ഇതോടെ സെക്‌ഷൻ പരിധിയിൽ വൈദ്യുതി വിതരണം താറുമാറായി. പലസ്ഥലങ്ങളിലും കമ്പി പൊട്ടിക്കിടക്കുന്നതിനാൽ ലൈനുകൾ പൂർണമായും ഓഫാക്കി. രാത്രിയോടെ കുറച്ചു ഭാഗങ്ങളിലെങ്കിലും വൈദ്യുതി എത്തിക്കാനുള്ള തീവ്ര പ്രയത്നത്തിലാണു ജീവനക്കാർ.
ഉദുമയിൽ മിന്നൽച്ചുഴലി
ഉദുമ ∙ ശക്തമായ കാറ്റിനോടൊപ്പം ആഞ്ഞുവീശിയ മിന്നൽച്ചുഴലിക്കാറ്റിൽ ഉദുമയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ നഷ്ടം. മരം വീണ് വീടും മതിലുകളും വൈദ്യുതത്തൂണുകളും തകർന്നു. ഒരു മണിയോടെയാണ് ചുഴലിക്കാറ്റ് ഉണ്ടായത്. ഉദുമ, കൊക്കാൽ, അച്ചേരി, നാലാംവാതുക്കൽ, കുണ്ടോളം പാറ, മുക്കുന്നോത്ത് എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഉദുമ ജിഎൽപി സ്കൂളിന്റെ മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് ജനൽ ഗ്ലാസുകൾ തകർന്നു. ക്ലാസിലെ കുട്ടികൾ ഭയന്ന് നിലവിളിച്ചു. 

ശക്തമായ കാറ്റിൽ ഉദുമ നമ്പ്യാർ കീച്ചിലും- കൊക്കാൽ-അച്ചേരി റോഡിൽ മരം വീണ് തകർന്ന വൈദ്യുതത്തൂണുകൾ.

ഉദുമ പെട്രോൾ പമ്പിന്നടുത്തെ നമ്പ്യാർ കീച്ചിലും–കൊക്കാൽ-അച്ചേരി റോഡിൽ മരം വീണ് ഒട്ടേറെ വൈദ്യുതി പോസ്റ്റുകൾ തകർന്നു. കൊക്കാലിലെ ബാലകൃഷ്ണന്റെ വീടാണ് മരം വീണു തകർന്നത്. തായത്ത് ഗോപാലന്റെ പഴയ വീട് മരം വീണ് തകർന്നു. പരേതനായ രവിയുടെ വീട്ടുമുറ്റത്ത് ഒട്ടേറെ മരങ്ങൾ കടപുഴകി.  കുണ്ടോളം പാറ അങ്കണവാടിയുടെ മുൻവശത്തെ ഷീറ്റുകൾ പാറി. ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്തെ തേക്ക് മരങ്ങൾ വീണുമതിൽ തകർന്നു. സ്കൂൾ പ്രവൃത്തി സമയമായതിനാൽ വൻ അപകടം ഒഴിവായി. സ്കൂളിലെ വൻ തേക്ക് മരം മുക്കുന്നോത്ത് റോഡിലേക്ക് പതിച്ചു. റോഡിന്റെ മറുഭാഗത്തെ പാക്യാരയിലെ ഫയാസിന് നിർമിക്കുന്ന വീടിന്റെ മേൽക്കൂരയ്ക്ക് ഭാഗികമായ കേടുപാടുകൾ പറ്റി. നാലാംവാതുക്കൽ-മുക്കുന്നോത്ത് റോഡിലെ ഒട്ടേറെ വൈദ്യുത പോസ്റ്റുകളും മരങ്ങളും വീണു.

1.ചെങ്കള തൈവളപ്പിൽ അക്കേഷ്യ മരം വീണു വൈദ്യുതത്തൂൺ തകർന്ന നിലയിൽ. 2.ബേവിഞ്ചയിൽ റോഡിലേക്ക് തകർന്നുവീണ വൈദ്യുതത്തൂൺ ജീവനക്കാരും നാട്ടുകാരും ചേർന്നു മാറ്റുന്നു.
ADVERTISEMENT

മുക്കുന്നോത്തെ എം.രാഘവിന്റെ കടയുടെ മുൻവശത്തെ ഷീറ്റ് തകർന്നു. മുക്കുന്നോത്തെ കുട്ട്യന്റെ വീട്ടുമുറ്റത്തെ മരം കടപുഴകി മതിൽ തകർന്നു. എരോൽ റോഡിലെ വൈദ്യുത പോസ്റ്റുകൾ തകർന്നു .ഉദുമ പടിഞ്ഞാർ വീടിന്റെ മുകളിൽ തെങ്ങ് വീണ് മേൽക്കൂര തകർന്നു  ചുഴലിക്കാറ്റിൽ ഇരുപതിലേറെ വൈദ്യുത പോസ്റ്റുകൾ തകർന്നതായി വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി, വില്ലേജ് ഓഫിസർ വത്സല എന്നിവർ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു.
കാസർകോട്ട് പരക്കെ നാശം
കാസർകോട്∙  ഇന്നലെ ഉച്ചകഴിഞ്ഞ് കാസർകോട്ടും പരിസരങ്ങളിലും വീശിയടിച്ച കാറ്റിലും കനത്ത മഴയിലും പരക്കെ നാശം. മരങ്ങൾ കടപുഴകി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുണ്ടായി. ചിലയിടങ്ങളിൽ മതിലിടിഞ്ഞു. മരം വീണും കാറ്റിലും വൈദ്യുതി ലൈനും തൂണും തകർന്ന് പരക്കെ വൈദ്യുതി നിലച്ചു. കോടതി വളപ്പിൽ നിർത്തിയിട്ട അഭിഭാഷകന്റെ കാർ മരം വീണു തകർന്നു. മരച്ചുവട്ടിലായിരുന്നു കാർ. വൈകിട്ട് 4 മണിയോടെ ആയിരുന്നു സംഭവം. കാസർകോട് അഗ്നിശമന സേന എത്തിയാണ് മരം നീക്കിയത്.

നാരംപാടിയിലെ ഉസാമയുടെ വീടിന്റെ മേൽക്കൂര മരം വീണ് തകർന്ന നിലയിൽ

ചെങ്കള പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തെങ്ങ് ഉൾപ്പെടെ വീണുണ്ടായ തടസ്സങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയയുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ അടക്കം സഹായത്തോടെ നീക്കി. ആലംപാടി, എരിയപ്പാടി, ബംബ്രാണിനഗർ, സന്തോഷ് നഗർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി തൂണുകളും ലൈനുകളും തകർന്നു. വൈദ്യുതി പരക്കെ നിലച്ചു. കാസർകോട് നഗരസഭയിൽ തളങ്കര, ചെന്നിക്കര, അണങ്കൂർ, ചാല റോഡ്, പച്ചക്കാട്, ബെദിര, കാസർകോട് പുതിയ ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി സ്റ്റാൻഡ് ഭാഗങ്ങളിലും വൈദ്യുതി മുടങ്ങി. ചാല റോഡിൽ മാവ് വീണു നാശനഷ്ടമുണ്ടായി. പെരുമ്പള–പാണലം റോഡിൽ ഓടുന്ന കാറിനു മുകളിൽ മരം വീണു.
ദക്ഷിണ കന്നഡയിൽ മഴ വീണ്ടും ശക്തമായി
സുള്ള്യ ∙ ദക്ഷിണ കന്നഡ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെയും ശക്തമായ മഴ പെയ്തു. സുള്ള്യ, സുബ്രഹ്മണ്യ, പുത്തൂർ, ബൽത്തങ്ങാടി തുടങ്ങി വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തു. കനത്ത കാറ്റും നാശം വിതച്ചു. ബൽത്തങ്ങാടി താലൂക്കിന്റെ വിവിധ ഗ്രാമങ്ങളിൽ കാറ്റിലും മഴയിലും നാശം സംഭവിച്ചു. മരം തകർന്ന് വീണ് നിരവധി വീടുകൾക്കു കേടുപാട് സംഭവിച്ചു. മരം വീണ് ഗതാഗത തടസ്സം ഉണ്ടായി. വൈദ്യുതി പോസ്റ്റുകൾ തകർന്ന് വൈദ്യുതി ബന്ധം വിഛേദിച്ചു. മാണി മൈസൂരു ദേശീയ പാതയിൽ പുത്തൂർ മുക്രംപാടിയിൽ മരം തകർന്ന് വീണ് അര മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. മഴ ശക്തമായതോടെ പയസ്വിനിപ്പുഴ, നേത്രാവതി, കുമാരധാര എന്നീ നദികളിൽ നീരൊഴുക്ക് ഉയർന്നു,
കാർ തകർന്നു
കാസർകോട് ∙ മഴയിൽ മതിൽ ഇടിഞ്ഞുവീണു കാർ പൂർണമായി തകർന്നു. നെല്ലിക്കുന്ന് മുഹ്‍യുദ്ദീൻ ജുമാമസ്ജിദ് പാതയോരത്ത് നിർത്തിയിട്ടിരുന്ന നെല്ലിക്കുന്ന് സമീർ മഹലിലെ എൻ.എ.സമീറിന്റെ കാറാണ് തകർന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.30യോടെയാണ് സംഭവം. പരേതനായ മമ്മുഞ്ഞി ഹസൈനാറിന്റെ ഉടമസ്ഥതതയിലുള്ള വീടിന്റെ മതിലാണ് തകർന്നു കാറിനു മുകളിലേക്കു വീണത്. ആളപായമില്ല. മതിലിഞ്ഞതോടെ വീടിനു നേരിയ വിള്ളലുണ്ടായി. കാർ തകർന്നതിനാൽ 2 ലക്ഷം രൂപയും നഷ്ടം നേരിട്ടതായി സമീർ പറഞ്ഞു.
വീടിന്റെ മേൽക്കൂര തകർന്നു
നാരംപാടി ∙ ശക്തമായ മഴയിൽ നാരംപാടിയിലെ ഉസാമയുടെ വീടിന്റെ മേൽക്കൂര മരം വീണു തകർന്നു. വീട്ടുകാർ ബന്ധു വീട്ടിൽ പോയ സമയത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് മരം വീണത്. സമീപത്തെ കാദറിന്റെ മോട്ടർഷെഡിലും നിർമാണത്തിലിരിക്കുന്ന വീടിന്റെ ചുമരിലും വൈദ്യുതത്തൂൺ വീണു. പത്തോളം വൈദ്യുതി തൂണുകളാണ് പരിസരത്ത് തകർന്നത്. മണിക്കൂറോളം വൈദ്യുതി മുടങ്ങി.